Sunday, 29 July 2018

ലോക കടുവ ദിനം

കേരളത്തിൽ കടുവകൾ 180-ൽ അധികമുണ്ട്. 
                           കടുവാക്കണക്കെടുപ്പിനായി കാട്ടിൽ സ്ഥാപിച്ച ക്യാമറകളിൽ 180 എണ്ണം മുഖം കാണിച്ചു. ക്യാമറയിൽ ഇത്രയും കണ്ട സ്ഥിതിക്ക് ഇരുനൂറിനടുത്ത് കടുവകൾ കേരളത്തിലെ കാടുകളിൽ ഉണ്ടാകുമെന്നാണ് കരുതുന്നത്. 2014-ലെ കണക്കെടുപ്പിൽ 136 കടുവകളെയാണ് കണ്ടെത്തിയത്.
                                      ഇന്ത്യയിൽ കഴിഞ്ഞ കണക്കെടുപ്പുപ്രകാരം 2,226 ആണ് കടുവകളുടെ എണ്ണം. ഇത്തവണ മൂവായിരത്തിനും നാലായിരത്തിനും ഇടയ്ക്കായിരിക്കും എന്നാണ് കരുതുന്നത്. 2016-ലെ കണക്കനുസരിച്ച് ലോകത്താകെ 3,890 കടുവകൾ മാത്രമാണുള്ളത്. ഇന്ത്യയിലാണ് ഇവയിൽ 60 ശതമാനവും.
അതേസമയം 2017-ൽ മാത്രം ഇന്ത്യയിൽ 115 കടുവകൾ ചത്തു. തുടർച്ചയായ രണ്ടാം വർഷമാണ് കടുവാ മരണങ്ങൾ നൂറുകടക്കുന്നത്. 2016-ൽ ഇത് 122 ആയിരുന്നു. മധ്യപ്രദേശ് (28), മഹാരാഷ്ട്ര (21), അസം (16) എന്നിവിടങ്ങളിലാണ് ഏറ്റവും അധികം കടുവകൾ കൊല്ലപ്പെട്ടിട്ടുള്ളത്. കടപ്പാട് മാതൃഭൂമി

No comments:

Post a Comment