Sunday 29 November 2015

കലോത്സവം - തത്സമയ ഫലം



പൊന്നാനി ഉപജില്ലാ കലോത്സവ ഇനങ്ങളിലെ   മത്സരഫലങ്ങള്‍  ലഭ്യമാകുന്ന  മുറയ്ക്ക്  ഈ മെനു ബാറില്‍ ലഭ്യമായിരിക്കും. എല്ലാ മത്സരാര്‍ഥികള്‍ക്കും കാഞ്ഞിരമുക്ക് പി.എന്‍.യു.പി.വിദ്യാലയത്തിന്റെ വിജയാശംസകള്‍

Wednesday 25 November 2015

എം.എം. മുഹമ്മദാലി മാസ്റ്റര്‍ അന്തരിച്ചു




നമ്മുടെ വിദ്യാലയത്തിലെ മുന്‍ അറബിക് അധ്യാപകനായിരുന്ന എം.എം.മുഹമ്മദാലി മാസ്റര്‍ അന്തരിച്ചു..01/06/1950þല്‍ വെളിയങ്കോട് പഴഞ്ഞിയില്‍ ജനനം.അറബിക് അധ്യാപകയോഗ്യത നേടിയതിനു ശേഷം 1970-ല്‍ ജോലിയില്‍ പ്രവേശിച്ചു.-2005-ല്‍ വിരമിച്ചു 

Tuesday 24 November 2015

ലൂസിയുടെ ജന്മദിനത്തില്‍ ഗൂഗിളിന്റെ ആദരം ....


ലൂസിയെ കണ്ടെത്തിയിട്ട്  ഇന്ന് 41  വര്‍ഷം പൂര്ത്തിയാക്കുന്നതിന്റെ ഭാഗമായി ഗൂഗിള്‍ ഇന്ന്  doole -ല്‍ ലൂസിക്ക് സ്ഥാനം നല്‍കി .ഗൂഗിള്‍
ദിനാചരണങ്ങള്മായി ബന്ധപ്പെട്ട് തങ്ങളുടെ ലോഗോയില്‍ മാറ്റങ്ങള്‍ വരുത്താറുണ്ട്.


എത്യോപ്യയിലെ അവാഷ് താഴ്‌വരയിൽനിന്നും 1974 നവംബർ 24ന് കണ്ടെത്തിയ ആസ്റ്റ്രലോപിത്തേക്കസ് അഫാറെൻസിസ് അസ്ഥികൂടത്തിന്റെ നാമമാണ് ലൂസി (AL 288-1). മനുഷ്യന്റെ പൂർവ്വികരോ പൂർവ്വികരുമായി ബന്ധമുള്ളതോ ആയതിനാൽ ഹോമിനിൻ (hominin) ആയി കണക്കാക്കപ്പെടുന്ന ലൂസി, 32 ലക്ഷം വർഷങ്ങൾക്കുമുമ്പേയാണ് ജീവിച്ചിരുന്നതെന്ന് കണക്കാക്കപ്പെടുന്നു.



Catalog numberAL 288-1
Common nameലൂസി
Speciesഓസ്ട്രലോപിത്തെക്കസ് അഫറെൻസിസ്
Age3.2 ദശലക്ഷം വർഷം
Place discoveredഅഫർ ഡിപ്രഷൻ,എത്യോപ്യ
Date discoveredനവംബർ 24, 1974
Discovered byഡോണൾഡ് ജൊഹാൻസൺ
മൗറീസ് തയിയെബ്
യീവ്സ് കോപ്പെൻസ്
റ്റോം ഗ്രേ
കടപ്പാട്:-sivakumar thottupuram

ആറാം ക്ലാസ്സിലെ സംസ്കൃതം - ശാസ്ത്രോപാസക: അച്യുതപ്പിഷാരടി എന്ന പാഠഭാഗത്തിന് സഹായകം .........2

Achyuta Pisharati

Achyutha Pisharodi (c. 1550 at TrikkandiyurTirurKeralaIndia – 7 July 1621 in Kerala) was a Sanskrit grammarianastrologerastronomer and mathematicianwho studied under Jyeṣṭhadeva and was a member of Madhava of Sangamagrama's Kerala school of astronomy and mathematics. He is remembered mainly for his part in the composition of his student Melpathur Narayana Bhattathiri's devotional poem, Narayaneeyam.

Works
He discovered the techniques of 'the reduction of the ecliptic'. He authored Sphuta-nirnaya, Raasi-gola-sphuta-neeti (raasi meaning zodiac, gola meaning sphere and neeti roughly meaning rule), Karanottama (1593) and a four- chapter treatise Uparagakriyakrama on lunar and solar eclipses.

  • Praveśaka

An introduction to Sanskrit grammar.

  • Karaṇottama

Astronomical work dealing with the computation of the mean and true longitudes of the planets, with eclipses, and with the vyatūpātas of the sun and moon.

  • Uparāgakriyākrama (1593)

Treatise on lunar and solar eclipses.

  • Sphuṭanirṇaya

Astronomical text.

  • Chāyāṣṭaka

Astronomical text.

  • Uparāgaviṃśati

Manual on the computation of eclipses.

  • Rāśigolasphuṭānūti

Work concerned with the reduction of the moon’s true longitude in its own orbit to the ecliptic.

  • Veṇvārohavyākhyā

Malayalam commentary on the Veṇvāroha of Mādhava of Saṅgamagrāma (ca. 1340–1425) written at the request of Netranārāyaṇa.

  • Horāsāroccaya


An adaptation of the Jātakapaddhati of Śrīpati.

കടപ്പാട് -http://samskrithavaani.blogspot.in/ (പൊന്നാനി-എടപ്പാള്‍ സംസ്കൃത അക്കാദമിക കൌണ്‍സില്‍)

ആറാം ക്ലാസ്സിലെ സംസ്കൃതം - ശാസ്ത്രോപാസക: അച്യുതപ്പിഷാരടി എന്ന പാഠഭാഗത്തിന് സഹായകം ..........1

തൃക്കണ്ടിയൂർ അച്യുതപ്പിഷാരടി

ജ്യോതിശാസ്ത്രംവ്യാകരണംവൈദ്യംഅലങ്കാരം എന്നീ വിഷയങ്ങളിൽ വിചക്ഷണനും മേല്പത്തൂർ നാരായണഭട്ടതിരിയുടെ ശബ്ദശാസ്ത്രഗുരുവുമായിരുന്ന കേരളീയപണ്ഡിതനായിരുന്നു തൃക്കണ്ടിയൂർ അച്യുതപ്പിഷാരടിമലപ്പുറം ജില്ലയിൽ തിരൂരിലുള്ള തൃക്കണ്ടിയൂർ പിഷാരത്ത് 1545-ൽ ജനിച്ചു. പല വിദ്വാൻമാരുടെയും ജൻമംകൊണ്ട് ധന്യമായിട്ടുളളതാണ് ഈ കുടുംബം. ഉദ്ദണ്ഡശാസ്ത്രികളുടെ സമകാലികനായ നാണപ്പപ്പിഷാരടി എന്ന മഹാവൈയാകരണന്റെ ഒരു പൂർവികനായിരുന്നു അച്യുതപ്പിഷാരടി. ആ കുടുംബത്തിൽപ്പെട്ട മറ്റൊരു വ്യാകരണജ്ഞനാണ് ഗോവിന്ദപ്പിഷാരടി. അച്യുതപ്പിഷാരടിക്കു ജ്യോതിശ്ശാസ്ത്രത്തിൽ അനേകം പ്രസിദ്ധ ശിഷ്യൻമാരും പ്രശിഷ്യൻമാരും ഉണ്ടായിട്ടുണ്ട്. മേല്പത്തൂർ നാരായണ ഭട്ടതിരിയായിരുന്നു ഇദ്ദേഹത്തിന്റെ ശിഷ്യരിൽ പ്രാതഃസ്മരണീയൻ. പത്തനംതിട്ട താലൂക്കിൽ ചെറുകോൽ നെടുമ്പയിൽ കൊച്ചുകൃഷ്ണനാശാൻ (1756-1812) എന്ന ജ്യോതിശ്ശാസ്ത്രജ്ഞൻ എഴുതിയ ആറൻമുളവിലാസം ഹംസപ്പാട്ടിൽനിന്ന് ആ ശിഷ്യപരമ്പരയുടെ ഏകദേശജ്ഞാനം ലഭിക്കും. അച്യുതപ്പിഷാരടിയുടെ ഒരു ശിഷ്യനാണ് കോലത്തുനാട്ടു തൃപ്പാണിക്കരെ പൊതുവാൾ. ഭോജചമ്പുവിന് വ്യാഖ്യാനം ചമച്ച അറുനായത്ത് കരുണാകരപ്പിഷാരടി മറ്റൊരു ശിഷ്യനാണ്.

പ്രധാനകൃതികൾ

  • ഗോളദീപിക (ഒരു പ്രാമാണിക ഗണിതശാസ്ത്ര ഗ്രന്ഥം),
  • ഉപരാഗക്രിയാക്രമം (ഗ്രഹസ്ഫുടഗണനവും ഛായാദിഗ്രഹണവും പ്രതിപാദിക്കുന്ന ഒരു ജ്യോതിഷഗ്രന്ഥം),
  • കരണോത്തമം (ദൃകസമ്പ്രദായത്തിലുള്ള ഒരു ഗ്രന്ഥം),
  • ജാതകാഭരണം (വരാഹമിഹിരന്റെ ഹോരയെ ആശ്രയിച്ചെഴുതിയ കൃതി),
  • ഹോരാസാരോച്ചയം (ശ്രീപതി പദ്ധതിയുടെ സംക്ഷേപം),
  • ഹോരാസാരോച്ചയ പരിഭാഷ,
  • വേണ്വാരോഹപരിഭാഷ (ക്രിയാക്രമം വിവരിക്കുന്ന ഇരിഞ്ഞാടപ്പള്ളി മാധവൻ നമ്പൂതിരിയുടെ വേണ്വാരോഹത്തിന്റെ പരിഭാഷ. ആഴ്വാഞ്ചേരിത്തമ്പ്രാക്കളുടെ ആവശ്യപ്രകാരം രചിച്ചത്),
  • പ്രവേശകം (വ്യാകരണശാസ്ത്രം പഠിക്കാനാഗ്രഹിക്കുന്നവർക്കു വേണ്ടി എഴുതിയ ഗ്രന്ഥം) എന്നിവയാണ് പ്രധാന കൃതികൾ.


പിഷാരടിയുടെ ജ്യോതിശാസ്ത്രഗുരു ജ്യേഷ്ഠദേവൻ എന്നൊരാളായിരുന്നുവെന്ന് ഉപരാഗക്രിയാക്രമത്തിൽ സൂചിപ്പിച്ചുകാണുന്നു. വെള്ളനാട്ടു രവിവർമത്തമ്പുരാൻ പുരസ്കർത്താവായിരുന്നുവെന്നു പ്രവേശകം എന്ന വ്യാകരണ ഗ്രന്ഥത്തിന്റെ ഉപക്രമപദ്യങ്ങളിലൊന്നിൽ നിന്നും ഗ്രഹിക്കാം.

കടപ്പാട് -http://samskrithavaani.blogspot.in/ (പൊന്നാനി-എടപ്പാള്‍ സംസ്കൃത അക്കാദമിക കൌണ്‍സില്‍)

Thursday 19 November 2015

ISM സന്ദര്‍ശനം 19/11/2015

AEO മുഹമ്മദാലി സര്‍ കുട്ടികളോട് സംസാരിക്കുന്നു. 


AEO മുഹമ്മദാലി സര്‍ കുട്ടികളോട് സംസാരിക്കുന്നു.


AEO മുഹമ്മദാലി സര്‍  6 ക്ലാസ്സിലെ മലയാളം മാസിക പ്രകാശനം നിര്‍വഹിക്കുന്നു 



DIET പ്രതിനിധി സുനില്‍ അലക്സ് സര്‍   7 ക്ലാസ്സിലെ മലയാളം മാസിക പ്രകാശനം നിര്‍വഹിക്കുന്നു 

Thursday 12 November 2015

sanskrit camp

Dina Thrayatmika : Support for Sanskrit learning Students :Circular | Module

Snehapoorvam

Snehapoorvam online school registration and students registration 
will be available only up to 30th November 201

Wednesday 11 November 2015

ഉപജില്ല കലാമേള

 28-ആമത് പൊന്നാനി ഉപജില്ല കലാമേള നവംബര്‍ 30,ഡിസംബര്‍ 1,2,3 ദിവസങ്ങളിലായി  പൊന്നാനി ഗേള്‍സ്‌ ,വിജയമാതാ കോണ്‍വെന്റ് ,ബി.ഇഎം സ്കൂള്‍ പൊന്നാനി എന്നിവിടങ്ങളിലായി നടക്കും

രജിസ്ട്രഷന്‍  -16 നവംബര്‍
സ്‌കൂള്‍ കലോത്സവം ഓണ്‍ലൈന്‍ എന്ട്രിക്കായി ഇവിടെ ക്ലിക്ക് ചെയ്യുക

Tuesday 3 November 2015

കലോത്സവ വിഡിയോകള്‍

മുന്‍ വര്‍ഷങ്ങളിലെ കലോത്സവ വിഡിയോകള്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക