Tuesday 24 November 2015

ആറാം ക്ലാസ്സിലെ സംസ്കൃതം - ശാസ്ത്രോപാസക: അച്യുതപ്പിഷാരടി എന്ന പാഠഭാഗത്തിന് സഹായകം ..........1

തൃക്കണ്ടിയൂർ അച്യുതപ്പിഷാരടി

ജ്യോതിശാസ്ത്രംവ്യാകരണംവൈദ്യംഅലങ്കാരം എന്നീ വിഷയങ്ങളിൽ വിചക്ഷണനും മേല്പത്തൂർ നാരായണഭട്ടതിരിയുടെ ശബ്ദശാസ്ത്രഗുരുവുമായിരുന്ന കേരളീയപണ്ഡിതനായിരുന്നു തൃക്കണ്ടിയൂർ അച്യുതപ്പിഷാരടിമലപ്പുറം ജില്ലയിൽ തിരൂരിലുള്ള തൃക്കണ്ടിയൂർ പിഷാരത്ത് 1545-ൽ ജനിച്ചു. പല വിദ്വാൻമാരുടെയും ജൻമംകൊണ്ട് ധന്യമായിട്ടുളളതാണ് ഈ കുടുംബം. ഉദ്ദണ്ഡശാസ്ത്രികളുടെ സമകാലികനായ നാണപ്പപ്പിഷാരടി എന്ന മഹാവൈയാകരണന്റെ ഒരു പൂർവികനായിരുന്നു അച്യുതപ്പിഷാരടി. ആ കുടുംബത്തിൽപ്പെട്ട മറ്റൊരു വ്യാകരണജ്ഞനാണ് ഗോവിന്ദപ്പിഷാരടി. അച്യുതപ്പിഷാരടിക്കു ജ്യോതിശ്ശാസ്ത്രത്തിൽ അനേകം പ്രസിദ്ധ ശിഷ്യൻമാരും പ്രശിഷ്യൻമാരും ഉണ്ടായിട്ടുണ്ട്. മേല്പത്തൂർ നാരായണ ഭട്ടതിരിയായിരുന്നു ഇദ്ദേഹത്തിന്റെ ശിഷ്യരിൽ പ്രാതഃസ്മരണീയൻ. പത്തനംതിട്ട താലൂക്കിൽ ചെറുകോൽ നെടുമ്പയിൽ കൊച്ചുകൃഷ്ണനാശാൻ (1756-1812) എന്ന ജ്യോതിശ്ശാസ്ത്രജ്ഞൻ എഴുതിയ ആറൻമുളവിലാസം ഹംസപ്പാട്ടിൽനിന്ന് ആ ശിഷ്യപരമ്പരയുടെ ഏകദേശജ്ഞാനം ലഭിക്കും. അച്യുതപ്പിഷാരടിയുടെ ഒരു ശിഷ്യനാണ് കോലത്തുനാട്ടു തൃപ്പാണിക്കരെ പൊതുവാൾ. ഭോജചമ്പുവിന് വ്യാഖ്യാനം ചമച്ച അറുനായത്ത് കരുണാകരപ്പിഷാരടി മറ്റൊരു ശിഷ്യനാണ്.

പ്രധാനകൃതികൾ

  • ഗോളദീപിക (ഒരു പ്രാമാണിക ഗണിതശാസ്ത്ര ഗ്രന്ഥം),
  • ഉപരാഗക്രിയാക്രമം (ഗ്രഹസ്ഫുടഗണനവും ഛായാദിഗ്രഹണവും പ്രതിപാദിക്കുന്ന ഒരു ജ്യോതിഷഗ്രന്ഥം),
  • കരണോത്തമം (ദൃകസമ്പ്രദായത്തിലുള്ള ഒരു ഗ്രന്ഥം),
  • ജാതകാഭരണം (വരാഹമിഹിരന്റെ ഹോരയെ ആശ്രയിച്ചെഴുതിയ കൃതി),
  • ഹോരാസാരോച്ചയം (ശ്രീപതി പദ്ധതിയുടെ സംക്ഷേപം),
  • ഹോരാസാരോച്ചയ പരിഭാഷ,
  • വേണ്വാരോഹപരിഭാഷ (ക്രിയാക്രമം വിവരിക്കുന്ന ഇരിഞ്ഞാടപ്പള്ളി മാധവൻ നമ്പൂതിരിയുടെ വേണ്വാരോഹത്തിന്റെ പരിഭാഷ. ആഴ്വാഞ്ചേരിത്തമ്പ്രാക്കളുടെ ആവശ്യപ്രകാരം രചിച്ചത്),
  • പ്രവേശകം (വ്യാകരണശാസ്ത്രം പഠിക്കാനാഗ്രഹിക്കുന്നവർക്കു വേണ്ടി എഴുതിയ ഗ്രന്ഥം) എന്നിവയാണ് പ്രധാന കൃതികൾ.


പിഷാരടിയുടെ ജ്യോതിശാസ്ത്രഗുരു ജ്യേഷ്ഠദേവൻ എന്നൊരാളായിരുന്നുവെന്ന് ഉപരാഗക്രിയാക്രമത്തിൽ സൂചിപ്പിച്ചുകാണുന്നു. വെള്ളനാട്ടു രവിവർമത്തമ്പുരാൻ പുരസ്കർത്താവായിരുന്നുവെന്നു പ്രവേശകം എന്ന വ്യാകരണ ഗ്രന്ഥത്തിന്റെ ഉപക്രമപദ്യങ്ങളിലൊന്നിൽ നിന്നും ഗ്രഹിക്കാം.

കടപ്പാട് -http://samskrithavaani.blogspot.in/ (പൊന്നാനി-എടപ്പാള്‍ സംസ്കൃത അക്കാദമിക കൌണ്‍സില്‍)

No comments:

Post a Comment