ആറാം ക്ലാസ്സിലെ സംസ്കൃത പുസ്തകത്തിലെ ജ്ഞാന ദര്‍പ്പണം എന്ന അദ്ധ്യായം പഠിപ്പിക്കുന്നതിനിടയിലാണ് അനാഥകള്‍ ആയ സ്ത്രീകള്‍ക്ക് സഹായധനം നല്‍കിയാലോ എന്ന ആലോചന ഉണ്ടായതു തുടര്‍ന്നു സംസ്കൃത ക്ലബ്ബ് അംഗങ്ങള്‍ ആഴ്ചയില്‍ 2.50 രൂപ വീതം എടുക്കുകയും മാസാവസാനം നല്‍കുകയും ചെയ്യാം എന്ന് തീരുമാനിച്ചു .തുടര്‍ന്നു സുവിതം ഫൌണ്ടേഷന്‍ ഭാരവാഹികളുമായി ബന്ധപ്പെട്ട് ശേഖരിച്ച ധനം നല്‍കി
ചില കുട്ടികള്‍ 10 മുതല്‍ 50 വരെ കൊണ്ട് വന്നു . അതെല്ലാം സ്നേഹതോടെ നിരാകരിച്ചു.നിര്‍ബന്ധിച്ചപ്പോള്‍ അധികമുള്ളവ ശേഖരിച്ചു വയ്ക്കാം എന്നും ആവശ്യക്കാര്‍ ആരെങ്കിലും സമീപിക്കുമ്പോള്‍ അവരെ സഹായിക്കാന്‍ ഉപയോഗിക്കാം എന്നും തീരുമാനിച്ചു . ഇത് കഞ്ഞിരമുക്ക് സ്കൂളില്‍ സംസ്കൃതം ഉള്ളിടത്തോളം കാലം ചെയ്യണമെന്നും കുട്ടികള്‍ അഭിപ്രായപ്പെട്ടു
No comments:
Post a Comment