Sunday, 11 October 2015

' ചരിത്ര സ്മാരകങ്ങള്‍ തേടി.....'

 പി.എന്‍.യു.പി.സ്കൂളിലെ സാമൂഹ്യശാസ്ത്ര ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍  നടത്തുന്ന 'ചരിത്ര സ്മാരകങ്ങള്‍ തേടി ' എന്ന പരിപാടിയുടെ ഭാഗമായി  സാമൂഹ്യ ശാസ്ത്ര ക്ലബ്ബിലെ കുട്ടികളും അധ്യാപകരും കൂടി ഒരു പഠന യാത്ര  നടത്തുകയുണ്ടായി. 
എസ്.എസ്. ക്ലബ്ബിന്റെ കണ്‍വീനറായ, ഏഴാം ക്ലാസിലെ 'ആയിഷ  സ്റ്റെല്ല' എന്ന കുട്ടി എഴുതിയ റിപ്പോര്‍ട്ട്  
              
"എസ് എസ് ക്ലബ്ബിന്റെ  ആഭിമുഖ്യത്തില്‍ ചരിത്രസ്മാരകങ്ങള്‍തേടി' എന്ന പരിപാടിയുടെ ഭാഗമായി  18/9/15 വെള്ളിയാഴ്ച, 51 കുട്ടികളും,4 അധ്യാപകരും കൂടി ഒരു പഠന  യാത്രക്ക് പോവുകയുണ്ടായി. കാഞ്ഞിര മുക്കില്‍ സ്ഥിതിചെയ്യുന്ന  കരിങ്കല്ലത്താണി കാണാനാണ് ഞങ്ങള്‍ ആദ്യം പോയത്. ഇവിടെയുണ്ടായിരുന്ന  അത്താണികള്‍ കാരണമാണ് ഈ സ്ഥലത്തിനു 'കരിങ്കല്ലത്താണി' എന്ന പേര് വരാന്‍  കാരണമായത്‌ എന്ന് അധ്യാപകര്‍ ഞങ്ങള്‍ക്ക് പറഞ്ഞു തന്നു. പക്ഷെ ഇപ്പോള്‍  ഇവിടെ ആകെ ഒരത്താണി മാത്രമേ നിലനില്‍ക്കുന്നു ള്ളൂ. ബാക്കിയെല്ലാം  നശിച്ചു പോവുകയോ ,പൊളിച്ചു മാറ്റപ്പെടുകയോ ആണ് ഉണ്ടായത്.പഴയ കാലത്ത്  ആളുക ള്‍ തലച്ചുമടായി സാധനങ്ങള്‍ കൊണ്ടുപോകുമ്പോള്‍ പരസഹായമില്ലാതെ  അവര്‍ക്ക് ചുമട് ഒന്നിറക്കി വെക്കാനും വീണ്ടും അതെടുത്ത് തലയില്‍  വെക്കാനും അത്താണികള്‍  {ചുമടുതാങ്ങികള്‍ } വളരെ സഹായകരമായിരുന്നു. ഇവ കരിങ്കല്ലു കൊണ്ടും  വെട്ടുകല്ല് കൊണ്ടുമാണ് നിര്‍മ്മിച്ചിരുന്നത് .കാഞ്ഞിരമുക്കില്‍ ഉള്ളത്  കരിങ്കല്ലുകൊണ്ട് നിര്‍മ്മിച്ചതാണ്.മൂന്നു വലിയ കരിങ്കല്ലുകളാണ് ഇതിനു  ഉപയോഗിച്ചിരിക്കുന്നത്. രണ്ടെണ്ണം കുത്തനെയും അതി നു മുകളിലായി മറ്റൊന്ന്  കുറുകെയും വെച്ചിരിക്കുന്നു.ഇവ മൂന്നും ഒറ്റക്കല്ലുകളാണ്.  പാലക്കാട്ടുനിന്നാണ് ഇത് കൊ ണ്ട് വന്നിട്ടുള്ളത് .
അത്യധ്വാനികളായ  നമ്മുടെ പൂര്‍വികരെ സ്മരിച്ചുകൊണ്ട് ഞങ്ങള്‍ അവിടെ നിന്നും  ബ്രിട്ടീ ഷുകാരുടെ കാലത്ത് നിര്‍മ്മിച്ച 'ബിയ്യം പാലം 'കാണാന്‍ പോയി.  ഇപ്പോള്‍ ആ പാലത്തിന്റെ മുകള്‍ ഭാഗം കുറച്ചു നവീകരണ  പ്രവര്‍ത്തനങ്ങള്‍ക്ക് വിധേയമായിട്ടുണ്ടെങ്കിലും ,ഇത്ര വര്‍ഷമായിട്ടും  ഇന്നും ഉറപ്പോടെ അത് നില കൊള്ളുന്നുവന്നത് വലിയ അത്ഭുതമായി തോന്നി.  ബ്രിട്ടീഷുകാര്‍ നമ്മോടു ഒരുപാട് ക്രൂരതകള്‍ ചെയ്തിട്ടുണ്ടെങ്കിലും വിദ്യാഭ്യാസം, ഗതാഗതം,വാര്‍ത്താവിനിമയം തുടങ്ങിയ രംഗങ്ങളില്‍ നമ്മെ  ഒരുപാട് പുരോഗതിയിലേക്ക് നയി ക്കാന്‍ അവര്‍ സഹായിച്ചു എന്ന കാര്യത്തില്‍  യാതൊരു സംശയവുമില്ല' .  നമ്മള്‍ എന്നും  കാണുന്ന സ്ഥലങ്ങളാ ണെങ്കിലും ഇത്രയേറെ ചരിത്ര സത്യങ്ങള്‍ അതിന്റെ  പുറകിലുണ്ടെന്നു മനസ്സിലാക്കാന്‍ ഈ യാത്രകൊണ്ട് സാധിക്കുകയുണ്ടായി '


No comments:

Post a Comment