Wednesday, 28 October 2015

GUIDE LINES TO ELECTION

തപാല്‍ വോട്ടിന് അപേക്ഷിക്കുന്നതിനായി 
Application : form 15 (Appointment orderന്റെ കോപ്പിയും ഒപ്പം നല്‍കുക)
വോട്ടര്‍പട്ടികയിലെ സീരിയല്‍ നമ്പറും ബൂത്തും കണ്ടുപിടിക്കാം

ELE < Your EPIC No> എന്ന് ടൈപ്പ് ചെയ്ത് 54242 ലേക്കോ 537252ലേക്കോ എസ്.എം.എസ് ചെയ്യുക.(SMS Charges will apply)
(Your EPIC No should be entered exactly as shown in the Elector Photo Identity Card).


HAND BOOKS RELATED TO ELECTIONS TO LOCAL BODIES 2015


Sunday, 25 October 2015

ഗാന്ധി (ചലച്ചിത്രം)


മോഹൻ‌ദാസ് കരംചന്ദ് ഗാന്ധിയുടെ ജീവിതത്തെ ആസ്പദമാക്കി റിച്ചർഡ് ആറ്റൻബറോയുടെ സം‌വിധാനത്തിൽ 1982 ൽ ഇറങ്ങിയ ഒരു ഇംഗ്ലീഷ് ചലച്ചിത്രമാണ്‌ ഗാന്ധിബെൻ കിംഗ്സ്ലിയാണ്‌ ഈ ചിത്രത്തിൽ ഗാന്ധിയുടെ വേഷമിട്ടത്.  ചിത്രത്തിലെ തങ്ങളുടെ സംഭാവന പരിഗണിച്ച് ഇരുവർക്കും അക്കാഡമി അവാർഡ് ലഭിക്കുകയുണ്ടായി. മൊത്തം എട്ടു അക്കാഡമി പുരസ്കാരം ഈ ചിത്രം നേടി. ഇന്ത്യയിലേയും ബ്രിട്ടണിലേയും കമ്പനികൾ സം‌യുക്തമായി സഹകരണാടിസ്ഥാനത്തിൽ നിർമ്മിച്ച ചിത്രമായിരുന്നു ഇത്. 1982 നവംബർ 30 ന്‌ ഡൽഹിയിൽ പ്രാരംഭപ്രദർശനം നടന്നു. ഈ ചിത്രത്തിലെ വസ്ത്രാലങ്കാരം നിർവഹിച്ചതിലൂടെ ഭാനു അത്തയ്യ ഓസ്കാർ നേടുന്ന ആദ്യ ഇന്ത്യക്കാരിയായി

സംവിധാനംറിച്ചാർഡ് ആറ്റൻബറോ
നിർമ്മാണംറിച്ചാർഡ് ആറ്റൻബറോ
രചനജോൺ ബ്രൈലി
അഭിനേതാക്കൾബെൻ കിംഗ്സ്ലി
രോഹിണി ഹറ്റങ്ങടി
കാൻഡിസ് ബെർഗൻ
മാർട്ടിൻ ഷീൻ
റോഷൻ സേട്ട്
സംഗീതംരവി ശങ്കർ
ജോർജ്ജ് ഫെണ്ടൻ
ഛായാഗ്രഹണംബില്ലി വില്ല്യംസ്
റോണി ടെയ്ലർ
ചിത്രസംയോജനംജോൺ ബ്ലൂം
വിതരണംകൊളംബിയ പിക്ചേർസ്
റിലീസിങ് തീയതിഇന്ത്യ:
30 നവംബർ 1982
യുണൈറ്റഡ് കിംഗ്ഡം:
3 ഡിസംബർ 1982
യുണൈറ്റഡ് സ്റ്റേറ്റ്സ്:
8 ഡിസംബർ 1982
ഓസ്ട്രേലിയ:
16 മാർച്ച് 1983
സമയദൈർഘ്യം188 മിനുട്ട്
ബജറ്റ്$22,000,000
You can download multi language film(Gandhi (1982) 720p BDRip Tamil + Hindi + Eng + Telugu + Malayalam)
                                                                                   Click here  Gandhi (1982) - IMDb
Multi language subtitle Click here
Bit torrent client -Click here

Thursday, 15 October 2015

ക്ലീന്‍ സ്കൂള്‍ പ്രൊജക്റ്റ്‌ ഭാഗമായി യു . പി തലം വിദ്യാര്‍ത്ഥികള്‍ക്ക് നടത്തിയ മത്സരങ്ങളുടെ ഫലം

കഥാരചന  -ആതിര . V-  PNUPS കാഞ്ഞിരമുക്ക് - THIRD
പോസ്റ്റര്‍ രചന - അഞ്ജു രാജ് .പി.പി-PNUPS കാഞ്ഞിരമുക്ക് -THIRD


Cyber awarness day pledge

ഇന്ന് വിദ്യാലയങ്ങളില്‍ നടത്തേണ്ട പ്രതിജ്ഞ...

ഇത് റിച്ചാഡ് ഹെക്ക്. 2010 ൽ രസതന്ത്രത്തിനു നോബൽ സമ്മാനം കിട്ടിയ പ്രതിഭ



    Richard F. Heck
    Richard Fred Heck was an American chemist noted for the discovery and development of the Heck reaction, which uses palladium to catalyze organic chemical reactions that couple aryl halides with alkenes.Wikipedia
    DiedOctober 10, 2015, Manila, Philippines

ഇന്നലെ ഇദ്ദേഹം ഛർദിമൂലം അവശനായപ്പോൾ ഫിലിപ്പീൻസിലെ ഒരു സ്വകാര്യ ആശുപത്രിയിലെത്തിച്ചു. മുൻപത്തെ ബിൽ കുടിശ്ശികയായിരുന്നതിനാൽ അവിടെ ചികിൽസ കിട്ടിയില്ലത്രേ. അവസാനം വരാന്തയിൽക്കിടന്ന് മരിച്ചു. മൂന്നു വർഷം മുൻപ് ഫിലിപ്പീൻസു കാരിയായ ഭാര്യ മരിച്ചിരുന്നു. മക്കളുമില്ല. ഇദ്ദേഹം എങ്ങനെ പാപ്പരായി എന്നറിഞ്ഞുകൂടാ. ഏതായാലും വലിയ കഷ്ടംതന്നെ. അട്ടപ്പാടിയിലെയും മറ്റും ആദിവാസികളുടെ ഗതി ഈ അമേരിക്കൻ നോബൽ ജേതാവിനും !
 (കടപ്പാട് -പി.വി.ആല്‍ബി (വിവര്‍ത്തകന്‍  അഗ്നിച്ചിറകുകള്‍)

Sunday, 11 October 2015

' ചരിത്ര സ്മാരകങ്ങള്‍ തേടി.....'

 പി.എന്‍.യു.പി.സ്കൂളിലെ സാമൂഹ്യശാസ്ത്ര ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍  നടത്തുന്ന 'ചരിത്ര സ്മാരകങ്ങള്‍ തേടി ' എന്ന പരിപാടിയുടെ ഭാഗമായി  സാമൂഹ്യ ശാസ്ത്ര ക്ലബ്ബിലെ കുട്ടികളും അധ്യാപകരും കൂടി ഒരു പഠന യാത്ര  നടത്തുകയുണ്ടായി. 
എസ്.എസ്. ക്ലബ്ബിന്റെ കണ്‍വീനറായ, ഏഴാം ക്ലാസിലെ 'ആയിഷ  സ്റ്റെല്ല' എന്ന കുട്ടി എഴുതിയ റിപ്പോര്‍ട്ട്  
              
"എസ് എസ് ക്ലബ്ബിന്റെ  ആഭിമുഖ്യത്തില്‍ ചരിത്രസ്മാരകങ്ങള്‍തേടി' എന്ന പരിപാടിയുടെ ഭാഗമായി  18/9/15 വെള്ളിയാഴ്ച, 51 കുട്ടികളും,4 അധ്യാപകരും കൂടി ഒരു പഠന  യാത്രക്ക് പോവുകയുണ്ടായി. കാഞ്ഞിര മുക്കില്‍ സ്ഥിതിചെയ്യുന്ന  കരിങ്കല്ലത്താണി കാണാനാണ് ഞങ്ങള്‍ ആദ്യം പോയത്. ഇവിടെയുണ്ടായിരുന്ന  അത്താണികള്‍ കാരണമാണ് ഈ സ്ഥലത്തിനു 'കരിങ്കല്ലത്താണി' എന്ന പേര് വരാന്‍  കാരണമായത്‌ എന്ന് അധ്യാപകര്‍ ഞങ്ങള്‍ക്ക് പറഞ്ഞു തന്നു. പക്ഷെ ഇപ്പോള്‍  ഇവിടെ ആകെ ഒരത്താണി മാത്രമേ നിലനില്‍ക്കുന്നു ള്ളൂ. ബാക്കിയെല്ലാം  നശിച്ചു പോവുകയോ ,പൊളിച്ചു മാറ്റപ്പെടുകയോ ആണ് ഉണ്ടായത്.പഴയ കാലത്ത്  ആളുക ള്‍ തലച്ചുമടായി സാധനങ്ങള്‍ കൊണ്ടുപോകുമ്പോള്‍ പരസഹായമില്ലാതെ  അവര്‍ക്ക് ചുമട് ഒന്നിറക്കി വെക്കാനും വീണ്ടും അതെടുത്ത് തലയില്‍  വെക്കാനും അത്താണികള്‍  {ചുമടുതാങ്ങികള്‍ } വളരെ സഹായകരമായിരുന്നു. ഇവ കരിങ്കല്ലു കൊണ്ടും  വെട്ടുകല്ല് കൊണ്ടുമാണ് നിര്‍മ്മിച്ചിരുന്നത് .കാഞ്ഞിരമുക്കില്‍ ഉള്ളത്  കരിങ്കല്ലുകൊണ്ട് നിര്‍മ്മിച്ചതാണ്.മൂന്നു വലിയ കരിങ്കല്ലുകളാണ് ഇതിനു  ഉപയോഗിച്ചിരിക്കുന്നത്. രണ്ടെണ്ണം കുത്തനെയും അതി നു മുകളിലായി മറ്റൊന്ന്  കുറുകെയും വെച്ചിരിക്കുന്നു.ഇവ മൂന്നും ഒറ്റക്കല്ലുകളാണ്.  പാലക്കാട്ടുനിന്നാണ് ഇത് കൊ ണ്ട് വന്നിട്ടുള്ളത് .
അത്യധ്വാനികളായ  നമ്മുടെ പൂര്‍വികരെ സ്മരിച്ചുകൊണ്ട് ഞങ്ങള്‍ അവിടെ നിന്നും  ബ്രിട്ടീ ഷുകാരുടെ കാലത്ത് നിര്‍മ്മിച്ച 'ബിയ്യം പാലം 'കാണാന്‍ പോയി.  ഇപ്പോള്‍ ആ പാലത്തിന്റെ മുകള്‍ ഭാഗം കുറച്ചു നവീകരണ  പ്രവര്‍ത്തനങ്ങള്‍ക്ക് വിധേയമായിട്ടുണ്ടെങ്കിലും ,ഇത്ര വര്‍ഷമായിട്ടും  ഇന്നും ഉറപ്പോടെ അത് നില കൊള്ളുന്നുവന്നത് വലിയ അത്ഭുതമായി തോന്നി.  ബ്രിട്ടീഷുകാര്‍ നമ്മോടു ഒരുപാട് ക്രൂരതകള്‍ ചെയ്തിട്ടുണ്ടെങ്കിലും വിദ്യാഭ്യാസം, ഗതാഗതം,വാര്‍ത്താവിനിമയം തുടങ്ങിയ രംഗങ്ങളില്‍ നമ്മെ  ഒരുപാട് പുരോഗതിയിലേക്ക് നയി ക്കാന്‍ അവര്‍ സഹായിച്ചു എന്ന കാര്യത്തില്‍  യാതൊരു സംശയവുമില്ല' .  നമ്മള്‍ എന്നും  കാണുന്ന സ്ഥലങ്ങളാ ണെങ്കിലും ഇത്രയേറെ ചരിത്ര സത്യങ്ങള്‍ അതിന്റെ  പുറകിലുണ്ടെന്നു മനസ്സിലാക്കാന്‍ ഈ യാത്രകൊണ്ട് സാധിക്കുകയുണ്ടായി '