Friday, 10 March 2017

വാര്‍ഷികാഘോഷവും ബാലോത്സവവും

പ്രസിദ്ധീകരണത്തിന്

കാഞ്ഞിരമുക്ക് പി.എന്‍ യു.പി വിദ്യാലയത്തിലെ 60 അം വാര്‍ഷികാഘോഷവും ബാലോത്സവവും നടന്നു..പെരുമ്പടപ്പ്‌ ബ്ലോക്ക് പഞ്ചായത്ത്‌ പ്രസിടന്റ്റ്  ആറ്റുണ്ണി തങ്ങള്‍ വാര്‍ഷികാഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്തു. മാറഞ്ചേരി പഞ്ചായത്ത്‌ പ്രസിടന്റ്റ് അഡ്വ-ഇ.സിന്ധു അധ്യക്ഷയായ ചടങ്ങില്‍  വാര്‍ഡ്‌ മെമ്പര്‍ സാബിറ ഹിലര്‍,കൌസല്യ ,സത്യഭാമ .വി.വി. (hm,)ദേവദാസ് ഷീജ കടവുങ്ങള്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. സ്റ്റാഫ്‌ സെക്രട്ടറി കെ.ഇഷീല നന്ദി പറഞ്ഞു.സ്കൂളിലെ മികച്ച വിദ്യാര്‍ത്ഥികള്‍ക്കുള്ള ശങ്കരന്‍ മാസ്റര്‍ പുരസ്കാരങ്ങള്‍ ,സംസ്കൃത സ്കോളര്‍ഷിപ്പ് നേടിയവര്‍ ,ബുള്‍ ബുള്‍ വിജയികള്‍,എം എസ.പി യിലേക്ക് തിരഞ്ഞെടുക്കപ്പെട്ട വിജയ്‌ എന്നിവര്‍ക്കുള്ള പുരസ്കാരങ്ങള്‍ വിതരണം ചെയ്തു.തുടര്‍ന്നു കുട്ടികളുടെ കലാപരിപാടികള്‍ നടന്നു.ബാലോത്സവം മലപ്പുറം ജില്ലയിലെ വിവിധ ഉപജില്ലകളില്‍ നിന്ന് വന്ന കലധ്യാപകര്‍ ഒരുമിച്ചു ചിത്രം വരച്ചു ഉദ്ഘാടനം ചെയ്തു.

No comments:

Post a Comment