|
Wednesday, 24 August 2016
Kerala Teacher Eligibility Test (K-TET) 2016
Friday, 19 August 2016
Monday, 15 August 2016
Wednesday, 10 August 2016
ഔഷധകഞ്ഞി വിതരണവും ഔഷധസസ്യപ്രദര്‍ശനവും
കാഞ്ഞിരമുകക് പി.എന്‍.യു.പി വിദ്യാലയത്തിലെ സയന്‍സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ ഔഷധക്കഞ്ഞി വിതരണവും ഔഷധസസ്യ പ്രദര്‍ശനവും നടന്നു .ഓഷധസസ്യങ്ങളെ പരിചയപ്പെടുത്തിക്കൊണ്ട് സ്കുള്‍ ലീഡര്‍ അഭിനവ് പരിപാടി ഉദ്ഘാടനം ചെയ്തു .ഓഷധസസ്യ പതിപ്പിന്റെ പ്രകാശനം രാധ ടീച്ചര്‍ നിര്‍വഹിച്ചു .പ്രകൃതി ദത്തമായ പാരമ്പര്യ ആരോഗ്യവിജ്ഞാനത്തെക്കുറിച്ചും അവയുടെ പ്രാധാന്യത്തെക്കുറിച്ചും സയന്‍സ് അധ്യാപിക സ്മിത വിത്സണ്‍ സംസാരിച്ചു ഔഷധക്കഞ്ഞി വിതരണം പ്രധാനാധ്യാപിക വി വി സത്യഭാമ നിര്‍വഹിച്ചു .ഉഷ,കൃഷ്ണജ .സി.പി എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി .അധ്യയനവര്‍ഷത്തെ സ്കുള്‍ വെല്‍ഫെയര്‍ കമ്മറ്റി യോഗത്തില്‍ പുതിയ ഭാരവാഹികളായി വി.വി.ധര്മരാജ് ,വി,വി സത്യഭാമ എന്നിവരെ തിരഞ്ഞെടുത്തു. ദേവദാസ് ,ഷീജ കടവുങ്ങല്‍ എന്നിവര്‍ സംസാരിച്ചു . സ്റ്റാഫ്ഫ് സെക്രട്ടറി കെ.ഇ.ഷീല നന്ദിയും പറഞ്ഞു .k
Sunday, 7 August 2016
യുദ്ധ വിരുദ്ധ റാലി -ഹിരോഷിമാദിനം
ഇന്ന്
ആഗസ്റ്റ് ആറ്. 70 വര്‍ഷങ്ങള്‍ക്കുമുമ്പ് 1945ല്‍ ഇതേ ദിനത്തിലാണ് ജപ്പാനിലെ ചുകോഗു പ്രദേശത്തെ പ്രധാന ജനവാസ-വ്യവസായ
കേന്ദ്രമായ ഹിരോഷിമ നഗരം ലോകത്തില്‍
അണുബോംബിന്‍െറ ആഘാതത്താല്‍ ഏതാണ്ട് സമ്പൂര്‍ണമായി നശിക്കുന്ന ആദ്യനഗരമായി മാറി ചരിത്രത്തില്‍ ഇടം നേടിയത്.
ആഗസ്റ്റ് ആറിന് രാവിലെ 8.15നാണ്
അമേരിക്കന്‍ വായുസേനയുടെ ബി.29 വിമാനത്തിന്‍െറ പൈലറ്റ് ബ്രിഗേഡിയര്‍ ജനറല്‍ പോള്‍ വാര്‍ഫീല്‍ഡ് ടിബ്ബെറ്റ്
ജൂനിയര്‍ തന്‍െറ കൈവിരലുകള്‍ ബോംബ് റിലീസിങ് ബട്ടനിലമര്‍ത്തിയപ്പോള്‍
‘ലിറ്റ്ല്‍ ബോയ്’ എന്നു പേരിട്ട ശക്തമായ
അണുബോംബ് ഹിരോഷിമ നഗരത്തിന്‍െറ മാറിലേക്ക് പതിച്ചത്.
ഹിരോഷിമ ദിനാചരണത്തിന്റെ ഭാഗമായി കാഞ്ഞിരമുക്ക് പി എന്‍ യു പി വിദ്യാലയത്തില്‍ യുദ്ധവിരുദ്ധ സന്ദേശ റാലി സാമൂഹ്യശാസ്ത്ര ക്ലബ്ബിന്റെ നേതൃത്വത്തില്‍ നടന്നു വിവിധ ക്ലബ്ബങ്ങങ്ങള്‍ റാലിയില്‍ പങ്കെടുത്തു. സടാക്കോ കൊക്കുകളും പ്ലക്കാര്‍ഡുകളും ഏന്തിയാണ്കുട്ടികള്‍ പങ്കെടുത്തത് . ദര്പണ ഫിലിം ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ യുദ്ധവിരുദ്ധ സിനിമകളുടെ പ്രദര്‍ശനവും നടത്തി പ്രധാനാധ്യാപിക വി വി സത്യഭാമ ഷീല കെ ഇ.ഇ രാധ ,എന്നിവര്‍ നേതൃത്വം നല്‍കി .യുദ്ധ ചിത്രങ്ങളുടെ കൊളാഷ് ഉള്‍പ്പെടെ " ചിത്ര പ്രദര്‍ശനവും ഉണ്ടായി....സ്കൂള്‍ ലീഡര്‍അഭിനവ് നന്ദി പറഞ്ഞു

Subscribe to:
Posts (Atom)