പൊന്നാനി ഉപജില്ലാ കലോത്സവ ഇനങ്ങളിലെ മത്സരഫലങ്ങള്‍ ലഭ്യമാകുന്ന മുറയ്ക്ക് ഈ മെനു ബാറില്‍ ലഭ്യമായിരിക്കും. എല്ലാ മത്സരാര്‍ഥികള്‍ക്കും കാഞ്ഞിരമുക്ക് പി.എന്‍.യു.പി.വിദ്യാലയത്തിന്റെ വിജയാശംസകള്‍
Sunday, 29 November 2015
Wednesday, 25 November 2015
Tuesday, 24 November 2015
ലൂസിയുടെ ജന്മദിനത്തില്‍ ഗൂഗിളിന്റെ ആദരം ....
ദിനാചരണങ്ങള്മായി ബന്ധപ്പെട്ട് തങ്ങളുടെ ലോഗോയില്‍ മാറ്റങ്ങള്‍ വരുത്താറുണ്ട്.
എത്യോപ്യയിലെ അവാഷ് താഴ്‌വരയിൽനിന്നും 1974 നവംബർ 24ന് കണ്ടെത്തിയ ആസ്റ്റ്രലോപിത്തേക്കസ് അഫാറെൻസിസ് അസ്ഥികൂടത്തിന്റെ നാമമാണ് ലൂസി (AL 288-1). മനുഷ്യന്റെ പൂർവ്വികരോ പൂർവ്വികരുമായി ബന്ധമുള്ളതോ ആയതിനാൽ ഹോമിനിൻ (hominin) ആയി കണക്കാക്കപ്പെടുന്ന ലൂസി, 32 ലക്ഷം വർഷങ്ങൾക്കുമുമ്പേയാണ് ജീവിച്ചിരുന്നതെന്ന് കണക്കാക്കപ്പെടുന്നു.
Catalog number | AL 288-1 |
---|---|
Common name | ലൂസി |
Species | ഓസ്ട്രലോപിത്തെക്കസ് അഫറെൻസിസ് |
Age | 3.2 ദശലക്ഷം വർഷം |
Place discovered | അഫർ ഡിപ്രഷൻ,എത്യോപ്യ |
Date discovered | നവംബർ 24, 1974 |
Discovered by | ഡോണൾഡ് ജൊഹാൻസൺ മൗറീസ് തയിയെബ് യീവ്സ് കോപ്പെൻസ് റ്റോം ഗ്രേ |
ആറാം ക്ലാസ്സിലെ സംസ്കൃതം - ശാസ്ത്രോപാസക: അച്യുതപ്പിഷാരടി എന്ന പാഠഭാഗത്തിന് സഹായകം .........2
Achyuta Pisharati
Achyutha Pisharodi (c. 1550 at Trikkandiyur, Tirur, Kerala, India – 7 July 1621 in Kerala) was a Sanskrit grammarian, astrologer, astronomer and mathematicianwho studied under Jyeṣṭhadeva and was a member of Madhava of Sangamagrama's Kerala school of astronomy and mathematics. He is remembered mainly for his part in the composition of his student Melpathur Narayana Bhattathiri's devotional poem, Narayaneeyam.
He discovered the techniques of 'the reduction of the ecliptic'. He authored Sphuta-nirnaya, Raasi-gola-sphuta-neeti (raasi meaning zodiac, gola meaning sphere and neeti roughly meaning rule), Karanottama (1593) and a four- chapter treatise Uparagakriyakrama on lunar and solar eclipses.
- Praveśaka
An introduction to Sanskrit grammar.
- Karaṇottama
Astronomical work dealing with the computation of the mean and true longitudes of the planets, with eclipses, and with the vyatūpātas of the sun and moon.
- Uparāgakriyākrama (1593)
Treatise on lunar and solar eclipses.
- Sphuṭanirṇaya
Astronomical text.
- Chāyāṣṭaka
Astronomical text.
- Uparāgaviṃśati
Manual on the computation of eclipses.
- Rāśigolasphuṭānūti
Work concerned with the reduction of the moon’s true longitude in its own orbit to the ecliptic.
- Veṇvārohavyākhyā
Malayalam commentary on the Veṇvāroha of Mādhava of Saṅgamagrāma (ca. 1340–1425) written at the request of Netranārāyaṇa.
- Horāsāroccaya
An adaptation of the Jātakapaddhati of Śrīpati.
കടപ്പാട് -http://samskrithavaani.blogspot.in/ (പൊന്നാനി-എടപ്പാള്‍ സംസ്കൃത അക്കാദമിക കൌണ്‍സില്‍)
ആറാം ക്ലാസ്സിലെ സംസ്കൃതം - ശാസ്ത്രോപാസക: അച്യുതപ്പിഷാരടി എന്ന പാഠഭാഗത്തിന് സഹായകം ..........1
തൃക്കണ്ടിയൂർ അച്യുതപ്പിഷാരടി
ജ്യോതിശാസ്ത്രം, വ്യാകരണം, വൈദ്യം, അലങ്കാരം എന്നീ വിഷയങ്ങളിൽ വിചക്ഷണനും മേല്പത്തൂർ നാരായണഭട്ടതിരിയുടെ ശബ്ദശാസ്ത്രഗുരുവുമായിരുന്ന കേരളീയപണ്ഡിതനായിരുന്നു തൃക്കണ്ടിയൂർ അച്യുതപ്പിഷാരടി. മലപ്പുറം ജില്ലയിൽ തിരൂരിലുള്ള തൃക്കണ്ടിയൂർ പിഷാരത്ത് 1545-ൽ ജനിച്ചു. പല വിദ്വാൻമാരുടെയും ജൻമംകൊണ്ട് ധന്യമായിട്ടുളളതാണ് ഈ കുടുംബം. ഉദ്ദണ്ഡശാസ്ത്രികളുടെ സമകാലികനായ നാണപ്പപ്പിഷാരടി എന്ന മഹാവൈയാകരണന്റെ ഒരു പൂർവികനായിരുന്നു അച്യുതപ്പിഷാരടി. ആ കുടുംബത്തിൽപ്പെട്ട മറ്റൊരു വ്യാകരണജ്ഞനാണ് ഗോവിന്ദപ്പിഷാരടി. അച്യുതപ്പിഷാരടിക്കു ജ്യോതിശ്ശാസ്ത്രത്തിൽ അനേകം പ്രസിദ്ധ ശിഷ്യൻമാരും പ്രശിഷ്യൻമാരും ഉണ്ടായിട്ടുണ്ട്. മേല്പത്തൂർ നാരായണ ഭട്ടതിരിയായിരുന്നു ഇദ്ദേഹത്തിന്റെ ശിഷ്യരിൽ പ്രാതഃസ്മരണീയൻ. പത്തനംതിട്ട താലൂക്കിൽ ചെറുകോൽ നെടുമ്പയിൽ കൊച്ചുകൃഷ്ണനാശാൻ (1756-1812) എന്ന ജ്യോതിശ്ശാസ്ത്രജ്ഞൻ എഴുതിയ ആറൻമുളവിലാസം ഹംസപ്പാട്ടിൽനിന്ന് ആ ശിഷ്യപരമ്പരയുടെ ഏകദേശജ്ഞാനം ലഭിക്കും. അച്യുതപ്പിഷാരടിയുടെ ഒരു ശിഷ്യനാണ് കോലത്തുനാട്ടു തൃപ്പാണിക്കരെ പൊതുവാൾ. ഭോജചമ്പുവിന് വ്യാഖ്യാനം ചമച്ച അറുനായത്ത് കരുണാകരപ്പിഷാരടി മറ്റൊരു ശിഷ്യനാണ്.
പ്രധാനകൃതികൾ
- ഗോളദീപിക (ഒരു പ്രാമാണിക ഗണിതശാസ്ത്ര ഗ്രന്ഥം),
- ഉപരാഗക്രിയാക്രമം (ഗ്രഹസ്ഫുടഗണനവും ഛായാദിഗ്രഹണവും പ്രതിപാദിക്കുന്ന ഒരു ജ്യോതിഷഗ്രന്ഥം),
- കരണോത്തമം (ദൃകസമ്പ്രദായത്തിലുള്ള ഒരു ഗ്രന്ഥം),
- ജാതകാഭരണം (വരാഹമിഹിരന്റെ ഹോരയെ ആശ്രയിച്ചെഴുതിയ കൃതി),
- ഹോരാസാരോച്ചയം (ശ്രീപതി പദ്ധതിയുടെ സംക്ഷേപം),
- ഹോരാസാരോച്ചയ പരിഭാഷ,
- വേണ്വാരോഹപരിഭാഷ (ക്രിയാക്രമം വിവരിക്കുന്ന ഇരിഞ്ഞാടപ്പള്ളി മാധവൻ നമ്പൂതിരിയുടെ വേണ്വാരോഹത്തിന്റെ പരിഭാഷ. ആഴ്വാഞ്ചേരിത്തമ്പ്രാക്കളുടെ ആവശ്യപ്രകാരം രചിച്ചത്),
- പ്രവേശകം (വ്യാകരണശാസ്ത്രം പഠിക്കാനാഗ്രഹിക്കുന്നവർക്കു വേണ്ടി എഴുതിയ ഗ്രന്ഥം) എന്നിവയാണ് പ്രധാന കൃതികൾ.
പിഷാരടിയുടെ ജ്യോതിശാസ്ത്രഗുരു ജ്യേഷ്ഠദേവൻ എന്നൊരാളായിരുന്നുവെന്ന് ഉപരാഗക്രിയാക്രമത്തിൽ സൂചിപ്പിച്ചുകാണുന്നു. വെള്ളനാട്ടു രവിവർമത്തമ്പുരാൻ പുരസ്കർത്താവായിരുന്നുവെന്നു പ്രവേശകം എന്ന വ്യാകരണ ഗ്രന്ഥത്തിന്റെ ഉപക്രമപദ്യങ്ങളിലൊന്നിൽ നിന്നും ഗ്രഹിക്കാം.
കടപ്പാട് -http://samskrithavaani.blogspot.in/ (പൊന്നാനി-എടപ്പാള്‍ സംസ്കൃത അക്കാദമിക കൌണ്‍സില്‍)
Sunday, 22 November 2015
Thursday, 19 November 2015
Thursday, 12 November 2015
Snehapoorvam
Snehapoorvam online school registration and students registration
will be available only up to 30th November 201
will be available only up to 30th November 201
Wednesday, 11 November 2015
ഉപജില്ല കലാമേള
28-ആമത് പൊന്നാനി ഉപജില്ല കലാമേള നവംബര്‍ 30,ഡിസംബര്‍ 1,2,3 ദിവസങ്ങളിലായി പൊന്നാനി ഗേള്‍സ് ,വിജയമാതാ കോണ്‍വെന്റ് ,ബി.ഇഎം സ്കൂള്‍ പൊന്നാനി എന്നിവിടങ്ങളിലായി നടക്കും
രജിസ്ട്രഷന്‍ -16 നവംബര്‍
സ്‌കൂള്‍ കലോത്സവം ഓണ്‍ലൈന്‍ എന്ട്രിക്കായി ഇവിടെ ക്ലിക്ക് ചെയ്യുക
രജിസ്ട്രഷന്‍ -16 നവംബര്‍
സ്‌കൂള്‍ കലോത്സവം ഓണ്‍ലൈന്‍ എന്ട്രിക്കായി ഇവിടെ ക്ലിക്ക് ചെയ്യുക
Tuesday, 3 November 2015
Subscribe to:
Posts (Atom)