Saturday, 15 November 2014

മലപ്പുറം റവന്യൂജില്ല സ്കൂള്‍ ശാസ്തോത്സവം 2014


മലപ്പുറം റവന്യൂജില്ലാ സ്കൂള്‍ ശാസ്ത്ര-ഗണിത-സാമൂഹ്യശാസ്ത്ര-പ്രവൃത്തിപരിചയ -ഐടി മേള നിലമ്പൂര്‍ മാനവേദന്‍ ഗവ.ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ വെച്ച് നവംമ്പര്‍ 18 19 20 തീയ്യതികളിലായി നടത്തപ്പെടുകയാണ്. ഉപജില്ലാ മേളകളില്‍ ഒന്നു രണ്ടും സ്ഥാനങ്ങള്‍ നേടിയ കുട്ടികള്‍ക്ക് ( ഗ്രേഡ് പരിഗണിക്കുന്നില്ല) റവന്യൂ ജില്ലാ ശാസ്ത്രോത്സവത്തില്‍ പങ്കെടുക്കാം. ഐടി മത്സരത്തില്‍ പങ്കെടുക്കുന്ന കുട്ടികള്‍ സ്കൂളില്‍ നിന്നുള്ള ഐഡി കാര്‍ഡ് (എഇഒ കൗണ്ടര്‍ സൈന്‍ ചെയ്തത് ) കൈവശം വെക്കേണ്ടതാണ്. നവംമ്പര്‍ 17ന് അതാതു സബ്‌ജില്ലാതല കണ്‍വീനര്‍മാര്‍ വന്നു കുട്ടികളുടെ പേരുവിവരങ്ങള്‍ രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. സബ്ജില്ലാതലമത്സരത്തില്‍ ഉപരിതലമത്സരത്തിന് യോഗ്യതനേടിയവരുടെ ലിസ്റ്റ് (എഇഒ ഒപ്പിട്ടത്), രജിസ്ട്രേഷന്‍ സമയത്ത് ഹാജരാക്കേണ്ടതാണ്

No comments:

Post a Comment