Friday, 26 December 2014

  • പ്രോഗ്രാം ഷെഡ്യൂള്‍ തയ്യാറായി കോട്ടക്കല്‍ ഗവ. രാജാസ് ഹയര്‍ സെക്കന്ററി സ്കൂളില്‍ വെച്ച് നടക്കുന്ന ജില്ലാ കലാമേളയുടെ പ്രോഗ്രാം ഷെഡ്യൂള്‍ പ്രസിദ്ധീകരിച്ചു. 4 മുതല്‍   8 വരെ യാണ് പരിപാടികള്‍ നടക്കുന്നത്. ജനുവരി 4 ന് 10 മണിയ്ക്ക് രജിസ്ട്രേഷന്‍ ആരംഭിക്കും.
  • അപ്പീല്‍ എന്‍‍ഡ്രി (Form) അറിയിപ്പ് അപ്പീല്‍ അനുവദിച്ചു കിട്ടിയ മത്സരാര്‍ത്ഥികള്‍ DEO നല്കിയ അപ്പീല്‍ ഓര്‍ഡര്‍ പൂരിപ്പിച്ച Appeal Entry Form എന്നിവ 01/01/2015 വ്യാഴാഴ്ച 5 pm നു മുമ്പായി പ്രോഗ്രാം കമ്മിറ്റി ഓഫീസില്‍ (രാജാസ് എച്ച് എസ് എസ് കോട്ടക്കല്‍) സമര്‍പ്പിച്ച് റസിപ്റ്റ് കൈപ്പറ്റേണ്ടതാണ്. Appeal Entry Form ന് അപ്പീല്‍ എന്‍ഡ്രി അറിയിപ്പില്‍ ക്ലിക്ക് ചെയ്യുക

School Wise Points


LP_General            UP_General                      

HS_General          HSS_General

LP_Arabic                UP_Arabic  

HS_Arabic                  UP_Sanskrit

HS_Sankrit

 


Friday, 5 December 2014

ഉന്നത വിദ്യയുടെ വിഹായസ്സിലേക്ക്..




എണ്‍പതു കഴിഞ്ഞിട്ടും വിദ്യാര്‍ത്ഥി!

ഒരു പ്രൊഫഷണലിന്റെ വിദ്യാര്‍ത്ഥി ജീവിതം വിരാമമില്ലാത്ത ഒന്നാണ് .തന്റെ വിഷയത്തിലെ  പുതിയ അറിവ്‌ഒപ്പിയെടുക്കുന്നതില്‍ ആ മനസ്സ്‌ എപ്പോഴും 
ജാഗരൂകമായിരിക്കും. ®KÞW ¥Äí ÎßAÕøᢠÕßøÎß‚í ÕßdÖÎ ¼àÕßÄJßçÜAí ²ÄáBßAâ¿áK ®YÉæJÞKÞ¢ ÕÏTßÜÞÏÞçÜÞ;ÎÞdÄΈ Äæa ædÉÞË×ÈáÎÞÏß ÏÞæÄÞøá ÌtÕáÎ߈ÞJ ÎæxÞøá Õß×ÏJßÜÞÏÞçÜÞ? ¥ÄÞÃí §.dÖàÇøæa µÞøcJßW ©IÞÏÄí 
¯ÄÞIí ²KøÕV×¢ ÎáXÉÞÃí Ø¢ÍÕ¢.çÕÆÍÞ×ÏÞÏ Ø¢Øí‹ÄJßæa dɺÞøJßÈÞÏß dÉÕVJßAáK 'Ø¢Øí‹ÄÍÞøÄß"AáçÕIß çµø{JßW çµÞÝíTáµZ È¿JáK ÕßÖbØ¢Øí‹Ä dÉÄß×íÀÞÈ¢" ÕßÆcÞVjß µæ{çJ¿ß ²øá ÉøØc¢ æµÞ¿áJá.¥ÄßÈá dÉÄßµøÃÎÞÏß ÜÍß‚ çËÞY çµÞ{áµ{ßæÜÞKí ¥Çß‹Äæø ÖøßAᢠæ¾Gß‚áµ{Eá.ªøᢠçÉøᢠ²æA çºÞÆß‚çÖ×¢ µïÞTáµ{áæ¿ µÞøc¢ ÕßÖÆàµøßAáµÏÞÏßøáKá ¿à‚V.çµÞY¿Þµíxí µïÞTßW ®JÞÈáU dÉÏÞØ¢ ÕßÆcÞVjß ØâºßMß‚á.
RdÉÞÏ¢ ®YÉÄá µÝßEá.ÉßæK µáæù ç¼ÞÜßJßøAáÎáIíQ
R ®LÞÃí ¥BÏáæ¿ ç¼ÞÜß?Q ¿à‚V çºÞÆß‚á.
R¾ÞX Áß.®¢.¦V.ØßÏßÜÞÃí.
dÖàÇøX_Áß.®¢.¦V.Øß.¿à‚ùâæ¿ ©UáµÞ{ß.¥ÕV çËÞYµGá æºÏñá µ{Eá.ÉøßdÍÎçJÞæ¿ ¥ÕV ¨ ¥ØÞÇÞøà ÕßÆcÞVjßæÏAáùß‚í Äæa ØÙdÉÕVJµçøÞ¿í ÉùEá.

ÉßæK ¨ ÕßÆcÞVjßæÏ RèµµÞøc¢  溇ÞXQ ÈßÏáµñÈÞÏÄí ºBø¢µá{¢ µˆâVN ØbçÆÖßÏᢠµÞEßøÎáAí Éß.®X.Ïá.Éß Øíµâ{ßæÜ Ø¢Øí‹ÄÞÇcÞɵÈá ÎÞÏ ¿ß.®¢.ÖßÕµáÎÞV ®K µáGXÎÞ×ßÈÞÃí.ÎÞ×í ¨ ÕßÆcÞVjßÏáÎÞÏß Ìt æMGí µÞøcBZ Ø¢ØÞøß‚á.ÉIí µáæù Ø¢Øí‹ÄæÎÞA ÉÀß‚ßGáIí.Äá¿VKí ÌtÎ߈ÞæÄ çÉÞÏÄßÈÞW µáçù ÎùKá.§çMÞZ ´çÆcÞ·ßµ ¼àÕßÄJßWÈßKí ÕßøÎß‚í ÍÞ·ÕÄÉÞøÞÏÃÕᢠÎxáæÎÞæAÏÞÏßµÝßÏÞX µÞÜÎÞÏß.¥çMÞZ µáù‚í Ø¢Øí‹Ä¢ ÉÀß‚ÞW ÈKí .Éçf çÈøßW ÕKí ÉÀßAÞX dÉÏÞØ¢. ¥BæÈ ÏÞÃí ÖßÕµáÎÞV æÉÞKÞÈß µáxßAÞGí çfdÄJßÈ¿áJáU 'æÉøáOÞÏßW" ÕàGßæÜ JßÏÄí.®YÉÄá ÉßKßG ¦  ÕàGßæÜ µÞøÃÕV 'ØßiøâÉ"ÕᢠÎxáæÎÞæA ÕÞBß ÉÀß‚á.Äæa ÉÞÄß dÉÞÏÎáU  ÖßÕµáÎÞV ·áøáÕáÎÞÏß. ÄæK çMÞæÜ ÉJáÎáMÄá çÉV, ¯ÄÞÈᢠÎáŠàB{¿A¢§BæÈ Ø¢Øí‹Ä¢ ÉÀßAáKáæIùßEçMÞZ ÕÜßÏ ØçLÞ×¢¥BæÈ ÉÞÀcÉiÄß Ïáæ¿  øIá ¸GBZ ÉâVJßÏÞAßÏçMÞZ Öß×cX ·áøáÕßçÈÞ¿í çºÞÆß‚á: R ÎÞ×áæ¿ Øíµâ{ßçÜAí ®æLCßÜᢠ ØÙÞÏ¢ æºÏñÞW æµÞUÞæÎKáIí. ®Lá çÕâ?QÎÞ×í µáçù çÈø¢ ¦çÜ޺߂á. ²øá  ³ÕVæÙÁí  ædÉÞ¼µí¿V µßGßÏÞW æµÞUÞæÎKáIí .Éçf ,²øÞÕÖcÕᢠ¦çø޿ᢠçºÞÆßAáK ÉÄßÕ߈. ®CßÜᢠÈßVÌtß‚çMÞZ µÞøc¢ ÉùEá.¥Kí ÎÞ×í οBß.ÉßKà¿í Îxí ºßÜ ÉáØñµB{á ÎÞÏß æºKçMÞZ Öß×cX ·áøáÆfßà çÉÞæÜ ²øá µÕV ®¿áJá æµÞ¿áJá.¥ÄßÈáUßW,²øá ³ÕVæÙÁí ædÉÞ¼µí¿V ÕÞBÞÈáU ÄáµÏíAáU æºAí!
(ഡി.സി.ബുക്സ്‌  പ്രസിദ്ധീകരിച്ച മേട്രോമാന്‍ ഇ.ശ്രീധരന്‍റെ ആത്മകഥ 'ജീവിത വിജയത്തിന്റെ പാഠപുസ്തക" -ത്തില്‍ നിന്ന്.ഓണ്‍ലൈന്‍ ആയി പുസ്തകം വാങ്ങിക്കാന്‍ ലിങ്ക് ഇവിടെ)

Saturday, 15 November 2014

മലപ്പുറം റവന്യൂജില്ല സ്കൂള്‍ ശാസ്തോത്സവം 2014


മലപ്പുറം റവന്യൂജില്ലാ സ്കൂള്‍ ശാസ്ത്ര-ഗണിത-സാമൂഹ്യശാസ്ത്ര-പ്രവൃത്തിപരിചയ -ഐടി മേള നിലമ്പൂര്‍ മാനവേദന്‍ ഗവ.ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ വെച്ച് നവംമ്പര്‍ 18 19 20 തീയ്യതികളിലായി നടത്തപ്പെടുകയാണ്. ഉപജില്ലാ മേളകളില്‍ ഒന്നു രണ്ടും സ്ഥാനങ്ങള്‍ നേടിയ കുട്ടികള്‍ക്ക് ( ഗ്രേഡ് പരിഗണിക്കുന്നില്ല) റവന്യൂ ജില്ലാ ശാസ്ത്രോത്സവത്തില്‍ പങ്കെടുക്കാം. ഐടി മത്സരത്തില്‍ പങ്കെടുക്കുന്ന കുട്ടികള്‍ സ്കൂളില്‍ നിന്നുള്ള ഐഡി കാര്‍ഡ് (എഇഒ കൗണ്ടര്‍ സൈന്‍ ചെയ്തത് ) കൈവശം വെക്കേണ്ടതാണ്. നവംമ്പര്‍ 17ന് അതാതു സബ്‌ജില്ലാതല കണ്‍വീനര്‍മാര്‍ വന്നു കുട്ടികളുടെ പേരുവിവരങ്ങള്‍ രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. സബ്ജില്ലാതലമത്സരത്തില്‍ ഉപരിതലമത്സരത്തിന് യോഗ്യതനേടിയവരുടെ ലിസ്റ്റ് (എഇഒ ഒപ്പിട്ടത്), രജിസ്ട്രേഷന്‍ സമയത്ത് ഹാജരാക്കേണ്ടതാണ്

Friday, 24 October 2014

പൊന്നാനി ഉപജില്ല ഗാന്ധിദര്‍ശന്‍ കലോത്സവം 2014-15

ഉദ്ഘാടന സമ്മേളനത്തില്‍  പ്രധാനാധ്യാപിക വി.വി.സത്യഭാമ  സ്വാഗത ഭാഷണം നിരവ്ഹിക്കുന്നു

പെരുമ്പടപ്പ്‌ ബ്ലോക്ക്‌ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ് ശ്രീ.അബ്ദുല്‍ റഷീദ് .ടി.കെ ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നു
 അധ്യക്ഷ ഭാഷണം -ഖദീജ മൂത്തേടത്ത് (മാറഞ്ചേരി പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റാന്റിംഗ് കമ്മിറ്റി ചെയര്‍പെര്‍സണ)
മുഖ്യഭാഷണം -സുനില്‍ അലക്സ്(ഡയറ്റ്‌ഫാക്കല്‍റ്റി)
ഭക്ഷണ വിതരണ കാഴ്ചകള്‍
 ഭക്ഷണ ശാല കാഴ്ചകള്‍
 ഭക്ഷണ വിതരണ കാഴ്ചകള്‍
 ഭക്ഷണ വിതരണ കാഴ്ചകള്‍
 ഭക്ഷണ വിതരണ കാഴ്ചകള്‍
 ഭക്ഷണ ശാല കാഴ്ചകള്‍
കാഴ്ചകള്‍
കാഴ്ചകള്‍
സമ്മാനദാനം


 
 
 

Friday, 19 September 2014

കുട്ടികളുടെ കഴുത്തില്‍ ഡെയ്ഞ്ചര്‍ ബോര്‍ഡോ? -കെ.പി. രാമനുണ്ണി



തങ്ങള്‍ക്ക് അമൃതതുല്യമാകുന്ന മുതിര്‍ന്നവരുടെ വാക്കുകളും സ്​പര്‍ശങ്ങളും ലൈംഗികോദ്ദേശ്യത്തോടെയാണോ എന്ന് മുന്‍കൂട്ടി മനസ്സിലാക്കാന്‍ കുട്ടികള്‍ക്ക് കഴിയുകയില്ലല്ലോ. അതിനാല്‍ എല്ലാറ്റിനെയും പേടിക്കുക, എല്ലാറ്റിനെയും വെറുക്കുക, എല്ലാറ്റിനെയും തിരസ്‌കരിക്കുക എന്നതായിരിക്കും അവര്‍ക്ക് ഉരുത്തിരിച്ചെടുക്കാവുന്ന പെരുമാറ്റമാതൃക. അതോടെ സഹസ്രാബ്ദങ്ങളായി മാനവസംസ്‌കൃതി മനുഷ്യക്കുഞ്ഞുങ്ങളിലേക്ക് നീട്ടിയെടുത്ത സ്‌നേഹത്തിന്റെയും വാത്സല്യത്തിന്റെയും മൃദുലതന്തുക്കളായിരിക്കും
ഒറ്റയടിക്ക് തകര്‍ക്കപ്പെടുന്നത്


ഭാരതമെന്നുപറഞ്ഞാല്‍ ഇന്നൊരു ലൈംഗികക്കുറ്റരാജ്യമായി മാറിയിരിക്കയാണല്ലോ. ബസ്സിലും ട്രെയിനിലും പൊതുസ്ഥലങ്ങളിലും ബലാത്സംഗം, അച്ഛന്റെയും മുത്തച്ഛന്റെയും അയല്‍ക്കാരന്റെയും കരവലയങ്ങളില്‍ ബാലപീഡനം, ഫോണിലൂടെയും മെയിലിലൂടെയും ഫേസ്ബുക്കിലൂടെയും സ്ത്രീയ്ക്കുവേണ്ടി വിരിക്കുന്ന ചതിവലകള്‍...ഈയവസരത്തില്‍ സര്‍ക്കാര്‍ പേപിടിച്ച് നടത്തുന്ന നിയമനിര്‍മാണങ്ങള്‍ എലിയെക്കൊല്ലാന്‍വേണ്ടി ഇല്ലം ചുടുന്ന അവസ്ഥയില്‍ കാര്യങ്ങളെത്തിക്കും എന്നതിന്റെ കൃത്യമായ ഉദാഹരണമാണ് അടുത്തിടെ പാസാക്കിയ പ്രൊട്ടക്ഷന്‍ ഓഫ് ചില്‍ഡ്രന്‍ ഫ്രം സെക്ഷ്വല്‍ ഒഫന്‍സസ് ആക്ട്. എന്തുകൊണ്ടെന്നാല്‍ ഇന്ത്യാരാജ്യത്തെ ജനസംഖ്യയുടെ ചെറിയൊരു ശതമാനംപോലും തികയാതിരിക്കുന്ന ബാലപീഡകരെ ഒതുക്കാനായി മുതിര്‍ന്നവരും കുട്ടികളും തമ്മിലുള്ള സ്‌നേഹവാത്സല്യങ്ങള്‍ മുച്ചൂടും മുടിക്കുന്ന വകുപ്പുകളാണ് ആ നിയമത്തില്‍ നമ്മുടെ പാര്‍ലമെന്റ് എഴുതിവെച്ചിരിക്കുന്നത്. അതായത് ജീവപര്യന്തം ശിക്ഷ ലഭിക്കാവുന്ന സെക്ഷ്വല്‍ പെനട്രേഷന്‍, സെക്ഷ്വല്‍ അസോള്‍ട്ട് എന്നിവയുടെകൂടെ കുട്ടികളെ തമാശയാക്കുന്നതും തൊടുന്നതും ആലിംഗനം ചെയ്യുന്നതുമെല്ലാം മൂന്നുമുതല്‍ അഞ്ചുവര്‍ഷംവരെ തടവില്‍ക്കിടക്കേണ്ട കുറ്റകൃത്യമാക്കി മാറ്റിയിരിക്കുന്നു (തീര്‍ച്ചയായും ഇവയെല്ലാം ലൈംഗികോദ്ദേശ്യത്തോടെ നടത്തുന്നതാണെങ്കില്‍).
ഇവിടെയാണ് ലൈംഗികോദ്ദേശ്യം എന്ന വാക്കിന്റെ വികടത അടങ്ങാത്ത വിഷസ്രാവംനടത്തി രാജ്യത്തിലെ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമിടയിലെ സ്‌നേഹവാത്സല്യങ്ങള്‍ മൊത്തം കാര്‍ന്ന് തീര്‍ക്കുക. എങ്ങനെയാണ് ഇത് സംഭവിക്കുന്നതെന്ന് നോക്കാം. ഒരു കുഞ്ഞ് ഭൂമിയില്‍ ജാതനായാല്‍ സഹജീവികളോടും സമൂഹത്തോടുമുള്ള ബന്ധം വളരുന്നത് തന്നിലേക്ക് ആകര്‍ഷിക്കപ്പെടുന്ന മുതിര്‍ന്നവരോടുള്ള വിനിമയങ്ങളിലൂടെയാണ്. മുലഞെട്ട് വായില്‍ തിരുകിക്കൊടുക്കുന്ന അമ്മയുടെ വാത്സല്യത്തില്‍നിന്നുതന്നെ ഈ വിനിമയം ആരംഭിക്കുന്നു. മുലപ്പാലിനുവേണ്ടിയുള്ള കരച്ചിലില്‍നിന്നാണ് കുഞ്ഞിന്റെ ശബ്ദം ഉറച്ചുകിട്ടുന്നത്. അമ്മയുടെ സ്​പര്‍ശത്തില്‍നിന്നാണ് അവന്റെ/അവളുടെ സ്​പര്‍ശേന്ദ്രിയങ്ങള്‍ ഉണരുന്നത്. അമ്മയെ തേടിപ്പിടിക്കുന്നതിനുവേണ്ടിയാണ് ആ കൃഷ്ണമണികള്‍ പ്രവര്‍ത്തിക്കുന്നതും ശരീരപേശികള്‍ ചലിക്കുന്നതുമെല്ലാം.
അമ്മയോടുള്ള കുഞ്ഞിന്റെ ബന്ധം സമൂഹവുമായുള്ള ബന്ധമായി വളരുന്നതിന് അവനെ/അവളെ തേടിയെത്തുന്ന അച്ഛന്‍, സഹോദരങ്ങള്‍, കുടുംബക്കാര്‍, അയല്‍ക്കാര്‍ എന്നിവരുമായുള്ള വിനിമയങ്ങള്‍ തുടര്‍ന്ന് സഹായിക്കുന്നു. അച്ഛന്റെ സ്​പര്‍ശവും ലാളനയും വിരല്‍ പിടിച്ചുള്ള നടത്തലും പുതിയൊരു അനുഭവലോകത്തെയാണ് കുഞ്ഞിന് പ്രദാനംചെയ്യുന്നത്. പിന്നീട് കുടുംബക്കാരുടെ കൊഞ്ചിക്കലും കവിളത്ത് തട്ടലും കെട്ടിപ്പിടിക്കലും വൈകാരികപ്രപഞ്ചത്തിന്റെ വ്യാപ്തി വര്‍ധിപ്പിക്കുന്നു. അയല്‍ക്കാരില്‍ നിന്നുള്ള കളിവാക്കുകളും തമാശപറച്ചിലുകളും കുഞ്ഞിന്റെ ബുദ്ധിശക്തിമാത്രമല്ല ആത്മബോധവും പുഷ്ടിപ്പെടുത്താന്‍ ഉതകുന്നതായിരിക്കും.
ഇങ്ങനെയുള്ള സാംസ്‌കാരിക പഠനപ്രക്രിയയെയാണ് ലൈംഗികോദ്ദേശ്യം എന്ന ആരോപണസാധ്യതയാല്‍ സര്‍ക്കാര്‍ ഇപ്പോള്‍ ഇല്ലാതാക്കാന്‍ ശ്രമിക്കുന്നത്. എന്തെന്നാല്‍ തങ്ങള്‍ക്ക് അമൃതതുല്യമാകുന്ന മുതിര്‍ന്നവരുടെ വാക്കുകളും സ്​പര്‍ശങ്ങളും ലൈംഗികോദ്ദേശ്യത്തോടെയാണോ എന്ന് മുന്‍കൂട്ടി മനസ്സിലാക്കാന്‍ കുട്ടികള്‍ക്ക് കഴിയുകയില്ലല്ലോ. അതിനാല്‍ എല്ലാറ്റിനെയും പേടിക്കുക, എല്ലാറ്റിനെയും വെറുക്കുക, എല്ലാറ്റിനെയും തിരസ്‌കരിക്കുക എന്നതായിരിക്കും അവര്‍ക്ക് ഉരുത്തിരിച്ചെടുക്കാവുന്ന പെരുമാറ്റമാതൃക. വിവേകം തീണ്ടാത്ത ചൈല്‍ഡ്‌ലൈന്‍ പ്രവര്‍ത്തകരും കൗണ്‍സലര്‍മാരും അതിനുള്ള പ്രേരണ കുഞ്ഞുങ്ങളില്‍ ചെലുത്തിക്കൊണ്ടിരിക്കുകയും ചെയ്യും. അതോടെ സഹസ്രാബ്ദങ്ങളായി മാനവസംസ്‌കൃതി മനുഷ്യക്കുഞ്ഞുങ്ങളിലേക്ക് നീട്ടിയെടുത്ത സ്‌നേഹത്തിന്റെയും വാത്സല്യത്തിന്റെയും മൃദുലതന്തുക്കളായിരിക്കും ഒറ്റയടിക്ക് തകര്‍ക്കപ്പെടുന്നത്. എപ്പോഴും തങ്ങളെ ക്രിമിനല്‍ക്കുറ്റത്തില്‍ ചാടിക്കാവുന്ന അപകടബോംബുകളായി അമ്മാവന്മാരും മുത്തച്ഛന്മാരും സ്വന്തക്കാരും ബന്ധക്കാരും എന്തിന്, അച്ഛന്‍പോലും പാവം കുട്ടികളെ കാണാനും തുടങ്ങും.
ലൈംഗികത എന്ന മനുഷ്യന്റെ അടിസ്ഥാന വികാരത്തെക്കുറിച്ചുള്ള സര്‍ക്കാറിന്റെ ദയനീയമായ വിവരക്കേട് പ്രൊട്ടക്ഷന്‍ ഓഫ് ചില്‍ഡ്രന്‍ ഫ്രം സെക്ഷ്വല്‍ ഒഫന്‍സസ് ആക്ടിലെ ലൈംഗികോദ്ദേശ്യ പ്രയോഗത്തിലുണ്ടെന്ന് കാണാം. എത്രയോ കാലംമുമ്പ് സിഗ്മണ്ട് ഫ്രോയിഡെല്ലാം കണ്ടെത്തിയിട്ടുള്ളതുപോലെ ലിബിഡിനല്‍ എനര്‍ജിയാണ് (സെക്‌സ് എനര്‍ജി) മനുഷ്യനില്‍ ജീവിതാസക്തിയും സര്‍ഗാത്മകതയുമെല്ലാം കരുപ്പിടിപ്പിക്കുന്ന പ്രാണശക്തി. ഒരിക്കലും വ്യവഹാരികാര്‍ഥത്തിലുള്ള ലൈംഗികാസക്തിയോ ലൈംഗികാക്രമണത്വരയോ അല്ലിത്. ഓക്‌സിജനും ഹൈഡ്രജനും ചേര്‍ന്നാണ് ജലമുണ്ടാകുന്നതെങ്കിലും ജലത്തിന്റെയും ഈ വാതകങ്ങളുടെയും ഭൗതികഗുണങ്ങള്‍ (ഫിസിക്കല്‍ പ്രോപ്പര്‍ട്ടീസ് ) എത്രത്തോളം വ്യത്യസ്തമാണോ അത്രത്തോളം അജഗജാന്തരം പ്രത്യക്ഷ ലൈംഗികതയും മനുഷ്യന്റെ രതിഊര്‍ജവും തമ്മിലുണ്ട്.
അതുകൊണ്ട് കുഞ്ഞിന് മുലകൊടുക്കാനുള്ള അമ്മയുടെ ആകാംക്ഷയിലും മകളോട് അച്ഛന് തോന്നുന്ന പ്രത്യേക സ്‌നേഹത്തിലും മരുമകനെക്കാള്‍ മരുമകളെ കെട്ടിപ്പിടിക്കുന്ന അമ്മാവന്റെ ആവേശത്തിലും അടുത്ത ഫ്‌ളാറ്റിലെ മക്കളോട് തമാശ കാച്ചുന്ന അങ്കിളിന്റെ വാചാലതയിലും സെക്‌സാണ് ഉള്ളതെങ്കിലും അതില്‍ ലജ്ജിക്കാനൊന്നുമില്ല. പാപശങ്കയെക്കുറിച്ച് ഭയപ്പെടാനുമില്ല. നേരേമറിച്ച് ആത്മാവുപോലെ അദൃശ്യമായ രതിയുടെ ഈ ഏറ്റുകൊള്ളലുകള്‍ കുട്ടികളുടെ വ്യക്തിത്വവികാസത്തെ ഗുണപരമായി സ്വാധീനിക്കുകയും സമൂഹവുമായുള്ള അവരുടെ വൈകാരികത ഊട്ടിയുറപ്പിക്കുകയുമാണ് ചെയ്യുന്നത്.ഈ രതിവിലാസത്തെ പ്രൊട്ടക്ഷന്‍ ഓഫ് ചില്‍ഡ്രന്‍ ഫ്രം സെക്ഷ്വല്‍ ഒഫന്‍സ് ആക്ടിലെ ലൈംഗികോദ്ദേശ്യത്തില്‍ പെടുത്തുകയാണെങ്കില്‍ മുല കൊടുക്കുന്ന സകല അമ്മമാരെയും കുഞ്ഞുങ്ങളെ കളിപ്പിക്കുന്ന സകല അച്ഛന്മാരെയും ഈ രാജ്യത്ത് ജയിലിലടയ്‌ക്കേണ്ടിവരും.
അതിനാല്‍ സെക്ഷ്വല്‍ ഒഫന്‍സ് എഗന്‍സ്റ്റ് ചില്‍ഡ്രനില്‍ സെക്ഷ്വല്‍ പെനട്രേഷനും സെക്ഷ്വല്‍ അസോള്‍ട്ടും ഒഴികെ കമന്റടിയും തൊടലും ആലിംഗനവുമെല്ലാം ഉള്‍പ്പെടുത്തിയിരിക്കുന്നത് തികച്ചും അശാസ്ത്രീയവും ആഭാസകരവുമാണ്. സ്‌നേഹം സ്വീകരിച്ച് വളരാനുള്ള മനുഷ്യാവകാശത്തെയാണ് ഈ വകുപ്പിലൂടെ സര്‍ക്കാര്‍ ഇളംകുഞ്ഞുങ്ങളില്‍നിന്ന് നിഷ്ഠുരം തട്ടിപ്പറിച്ച് വലിച്ചെറിയുന്നത്.
30 വയസ്സിനെങ്കിലും മുകളിലുള്ള പുരുഷസുഹുത്തുക്കളേ, സ്ത്രീസുഹൃത്തുക്കളേ ആലോചിച്ച് നോക്കൂ, കുട്ടിക്കാലത്ത് നമ്മെ താടിപിടിച്ചും തലമുടിയില്‍ തടവിയും ഇഷ്ട-സുരക്ഷകളുടെ സ്വര്‍ഗം പകര്‍ന്ന നല്ലവരായ മനുഷ്യരെ ലൈംഗികപീഡനത്തിന്റെ കരിനിഴലില്‍വീഴ്ത്തി മുന്‍കാലപ്രാബല്യത്തോടെ ശിക്ഷവിധിക്കാന്‍ ആരാണ് ഇവര്‍ക്ക് അധികാരം നല്‍കിയിരിക്കുന്നത്?!
ഇതോടൊപ്പം മനസ്സിലാക്കേണ്ട മറ്റൊരുകാര്യം മനുഷ്യന്റെ ലൈംഗികവ്യക്തിത്വപ്രാപ്തി പതിനെട്ടാം പിറന്നാള്‍ദിവസം ഒരു സ്വിച്ചിട്ടാല്‍ പ്രവര്‍ത്തിച്ചുകൊള്ളുന്ന മോട്ടോറോ ലിവറോ അല്ല എന്നതാണ്. ശൈശവംമുതല്‍ക്കേ മാതാപിതാക്കളും മറ്റ് മുതിര്‍ന്നവരുമായും തൊട്ടും പിടിച്ചും കളിച്ചും തലകുത്തി മറിഞ്ഞുമാണ് ആണ്‍കുട്ടികളിലും പെണ്‍കുട്ടികളിലും ലൈംഗികോര്‍ജം രതിയുടെ ഉദാത്തഭാവങ്ങളിലേക്ക് വസന്തപ്പെടുന്നത്. എന്‍.എസ്. മാധവന്റെ ഒരു കഥയില്‍ ആദ്യലൈംഗികവേഴ്ചയ്ക്കുശേഷം അച്ഛന്റെ സ്‌നേഹം താന്‍ ധൂര്‍ത്തടിച്ചതായി തോന്നി കാമുകനെ കെട്ടിപ്പിടിച്ച് കാമുകി കരയുന്ന രംഗമുണ്ട്. അതില്‍ ഈ മനഃശാസ്ത്രമാണ് ആവിഷ്‌കരിക്കുന്നത്. കരുതലും ത്യാഗവും സമര്‍പ്പണവുമടങ്ങുന്ന പ്രണയമായി സെക്‌സ് ചിറകുവിടര്‍ത്തണമെങ്കില്‍ അതിന് അതിന്റെ അനിവാര്യമായ പ്യൂപ്പദശയിലൂടെ കടന്നുപോകുകതന്നെ വേണം. അല്ലെങ്കില്‍ പൂമ്പാറ്റയ്ക്കുപകരം പ്ലാസ്റ്റിക് ശലഭമായിരിക്കും നിര്‍മിക്കപ്പെടുക.
ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ആക്ടിലെ തലതിരിഞ്ഞ വകുപ്പുകള്‍ ലിബിഡോ എനര്‍ജിയുടെ സ്വാഭാവികവളര്‍ച്ചയെ തടസ്സപ്പെടുത്തി അതിഭയങ്കരമായ മാനസിക-ശാരീരിക സംഘര്‍ഷങ്ങളായിരിക്കും കുട്ടികളില്‍ സൃഷ്ടിക്കുക. തങ്ങള്‍ക്കുകിട്ടേണ്ട വൈകാരികലോകത്തിന്റെ കടുത്ത നിഷേധം അതിനോട് വെറുപ്പും അസൂയയും അക്രമോത്സുകതയും ഇളംമനസ്സുകളില്‍ ഊട്ടിവളര്‍ത്തുകതന്നെ ചെയ്യും. ഡല്‍ഹിയില്‍ ബസ്സില്‍വെച്ച് ബലാത്സംഗത്തിന് വിധേയയായ ജ്യോതിയെ ഏറ്റവും പൈശാചികമായി ആക്രമിച്ചത് ഒരു 17 വയസ്സുകാരനായിരുന്നു എന്നത് ശ്രദ്ധേയമായ വസ്തുതയാണ്. എങ്ങനെ ഒരു കൗമാരക്കാരന്‍ കുട്ടിക്ക് സ്വന്തം ചേച്ചിയെപ്പോലുള്ളവളോട് ഇങ്ങനെ ചെയ്യാന്‍ കഴിഞ്ഞു? കുറച്ചുവര്‍ഷംമുമ്പ് തന്നെ വെളിച്ചംകാണിച്ച കാരുണ്യകവാടത്തെ കമ്പിപ്പാരവെച്ച് കുത്തിക്കുഴിക്കാന്‍ കഴിഞ്ഞു? മാതാപിതാക്കളില്‍നിന്നും സ്വന്തക്കാരില്‍നിന്നും ബന്ധക്കാരില്‍നിന്നും ലാളനകളുടെ സ്​പര്‍ശലേശംപോലും കിട്ടാതെ വളര്‍ന്ന പ്ലാസ്റ്റിക് പടപ്പുതന്നെയായിരിക്കും അവന്‍.
ഈ അവസരത്തില്‍ ഉയര്‍ന്നുവരാവുന്ന ചോദ്യം അമേരിക്ക, യൂറോപ്പ് പോലുള്ള വികസിതരാജ്യങ്ങളില്‍ കുട്ടികളെ തീണ്ടിക്കൂടെന്ന പ്രാകൃതനിയമം നിലനില്‍ക്കുന്നുണ്ടല്ലോ എന്നതാണ്. വ്യക്തിയും വ്യക്തിയും, വ്യക്തിയും സമൂഹവും തമ്മിലുള്ള ബന്ധം പരിതാപകരമാംവണ്ണം ശോചനീയമായ നരകങ്ങളാണ് പല പരിഷ്‌കൃതരാജ്യങ്ങളെന്നും അവരുടെ അര്‍ബുദങ്ങളിലും അര്‍ബുദചികിത്സകളിലും എത്തിപ്പെടാതിരിക്കാനാണ് നാം ശ്രമിക്കേണ്ടതെന്നുമാണ് ഇതിനുള്ള ഉത്തരം. വ്യക്തികള്‍ക്കിടയിലെ സഹിക്കാന്‍ വയ്യായ്കയുടെ കടുപ്പംകൊണ്ട് ആണും പെണ്ണും വിവാഹിതരാകാന്‍കൂടി കൂട്ടാക്കാത്ത അവസ്ഥയാണ് കുറേ സമ്പന്നരാഷ്ട്രങ്ങളില്‍ നിലനില്‍ക്കുന്നത്. ജനസംഖ്യയുടെ ഭീതിദമായ വീഴ്ചയില്‍ പേടിച്ച് പൗരന്മാരെ കല്യാണം കഴിപ്പിക്കാനും കുട്ടികളെ ഉണ്ടാക്കിപ്പിക്കാനും സിംഗപ്പൂര്‍പോലുള്ള രാജ്യങ്ങള്‍ ഇനാമുകള്‍ പ്രഖ്യാപിച്ചിരിക്കയാണ്. എന്നിട്ടും പുതിയ ചെറുപ്പക്കാര്‍ക്കും ചെറുപ്പക്കാരികള്‍ക്കും മൊബൈല്‍ഫോണുകളെമാത്രമേ തൊടാനോ പിടിക്കാനോ ചുണ്ടോടുചേര്‍ക്കാനോ താത്പര്യമുള്ളൂ. കുടുംബബന്ധങ്ങളില്‍ അവിശ്വാസത്തിന്റെ പടുകുഴികള്‍ കുഞ്ഞുങ്ങളുടെ കാര്യത്തില്‍ അമ്മമാരെയോ അച്ഛന്മാരെയോ നമ്പാന്‍വയ്യാത്ത ഗതികേടും സൃഷ്ടിച്ചിട്ടുണ്ട്. അമേരിക്കയിലുംമറ്റും കുഞ്ഞിന് ബുദ്ധിയുറച്ചാല്‍ ആദ്യം പഠിപ്പിച്ചുകൊടുക്കുന്ന സംഗതി തന്തയോ തള്ളയോ ഉപദ്രവിക്കുന്നപക്ഷം പോലീസ്‌സ്റ്റേഷനില്‍ പരാതിപ്പെടേണ്ട ഫോണ്‍നമ്പറാണ്. ഒരുവിധം പണിയെടുക്കാവുന്ന പ്രായം കുട്ടികള്‍ക്ക് എത്തുമ്പോഴേക്ക് സ്വസുഖഹന്താക്കളെന്നനിലയ്ക്ക് അവരെ സായ്പ്പും മദാമ്മയും കൊത്തിയാട്ടുകയും ചെയ്യും. പാശ്ചാത്യരാജ്യങ്ങളില്‍ കുട്ടികള്‍ സഹിക്കേണ്ടിവരുന്ന സ്‌നേഹരാഹിത്യവും വൈകാരിക അരക്ഷയും ഭൂകമ്പപ്പെടുന്നതാണ് ബോസ്റ്റണില്‍ 15 വയസ്സുകാരന്‍ 25 സഹപാഠികളെ വെടിവെച്ചുകൊന്നു, ടെക്‌സാസില്‍ 17-കാരന്‍ അധ്യാപകരെ മുഴുവന്‍ തോക്കിനിരയാക്കി തുടങ്ങിയ വാര്‍ത്തകള്‍. ഇത്തരം പൈശാചിക സംഭവങ്ങള്‍ക്കുപുറമെ സായിപ്പിന്റെയും മദാമ്മയുടെയും സന്താനങ്ങള്‍ പഠനകാര്യങ്ങളില്‍ കുടുംബപിന്തുണയുള്ള ഇന്ത്യന്‍കുട്ടികളുടെ പിന്നിലായിപ്പോകുന്ന പ്രശ്‌നവും അവിടെ ഗുരുതരമായിട്ടുണ്ട്.
ആധുനികമായ ആര്‍ത്തിസംസ്‌കൃതിയുടെ സ്വാധീനത്താല്‍ വിദ്യാര്‍ഥികളെ പീഡിപ്പിക്കുന്ന അധ്യാപകരും കുട്ടികളെ ദുരുപയോഗപ്പെടുത്തുന്ന ബന്ധക്കാരും മക്കളെ ഭോഗിക്കുന്ന അച്ഛന്മാരും നമ്മുടെ നാട്ടിലും പെരുകുന്നുണ്ടായിരിക്കാം. അതിനെതിരെ ശിക്ഷാനടപടികളോടൊപ്പം സാംസ്‌കാരികശിക്ഷണവും നിരന്തരം നടത്തിക്കൊണ്ടിരിക്കണം. അതേസമയം ആങ്ങള, അമ്മാവന്‍, വല്യച്ഛന്‍, ഇളയച്ഛന്‍, മച്ചുനിയന്‍ തുടങ്ങി മാതാപിതാക്കള്‍ക്കുപുറമെ ഒരു പെണ്‍കുട്ടിക്ക് സ്‌നേഹവും വാത്സല്യവും സംരക്ഷണവും നല്‍കുന്ന എത്രയോ ആണ്‍പദവികള്‍ ഈ രാജ്യത്തെ സാമൂഹികതയില്‍ നിലനിന്നിരുന്നു, ഇന്നും നിലനില്‍ക്കുന്നുണ്ട് എന്ന് ഓര്‍ക്കുക. പെണ്‍കുട്ടികളും ആണ്‍കുട്ടികളും സര്‍ക്കാര്‍ കാവല്‍നില്‍ക്കേണ്ട ലൈംഗിക വെടിക്കെട്ടുകളാണെന്ന പ്രതീതി നിയമത്തിലൂടെ സൃഷ്ടിച്ചാല്‍ അത്തരം പദവികളെല്ലാം അസ്ഥിരപ്പെടുകതന്നെ ചെയ്യും. ലെവന്‍ കെ.വി. ട്രാന്‍സ്‌ഫോര്‍മര്‍പോലെ ഡെയ്ഞ്ചര്‍ ബോര്‍ഡുകള്‍ കുട്ടികളുടെ കഴുത്തില്‍ കെട്ടിത്തൂക്കുമ്പോള്‍ സ്‌നേഹനിരാസത്താല്‍ അവര്‍ ചൂട്ടുപഴുക്കുമെന്നും എപ്പോള്‍ വേണമെങ്കിലും പൊട്ടിത്തെറിക്കുമെന്നും നമ്മള്‍ മനസ്സിലാക്കേണ്ടതാണ്.(കടപ്പാട് മാതൃഭൂമി 28/01/2013 ലിങ്ക്)

Tuesday, 16 September 2014

സ്റ്റാഫ്‌ ഫിക്സേഷന്‍ വിശദാംശങ്ങള്‍

സംസ്ഥാനത്തെ എല്ലാ വിദ്യാലയങ്ങളിലേയും സ്റ്റാഫ്‌  ഫിക്സേഷന്‍ വിശദാംശങ്ങള്‍ നിങ്ങള്‍ക്കും പരിശോധിക്കാം.ലിങ്ക് ഇവിടെ

Monday, 8 September 2014

അധ്യാപകസഹായികളുടെ ആദ്യ 4 യൂണിറ്റുകള്‍

പാഠ്യപദ്ധതി പരിഷ്ക്കരണത്തിന്റെ ഭാഗമായി ഈ വര്‍ഷം അഞ്ചു ക്ലാസുകളിലെ പാഠപുസ്തകങ്ങള്‍ക്കാണ് മാറ്റമുള്ളത്. വിദ്യാഭ്യാസ അവകാശനിയമപ്രകാരം സംസ്ഥാനങ്ങളിലെ പഠനനിലവാരം ഉയര്‍ത്തുന്നതിനു വേണ്ടി പാഠ്യപദ്ധതി പരിഷ്ക്കരിക്കണമെന്ന കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദ്ദേശപ്രകാരമാണ് ഈ മാറ്റം. അതിന്‍പ്രകാരം 1, 3, 5, 7 ക്ലാസുകളിലും പ്ലസ് വണ്‍ ക്ലാസിലുമാണ് ഈ വര്‍ഷം പാഠപുസ്തകങ്ങള്‍ക്ക് മാറ്റമുള്ളത്. ഇത്തരം സാഹചര്യങ്ങളില്‍ പുതിയ പാഠപുസ്തകത്തിന്റെ സമീപനരീതികള്‍ പരിചയപ്പെടുന്നതിന് എപ്പോഴും അധ്യാപകരെ സഹായിക്കുന്നത് അധ്യാപകസഹായികള്‍ (Handbooks) ആയിരിക്കും. ഈ വര്‍ഷം എസ്.സി.ഇ.ആര്‍.ടി അധ്യാപകസഹായികളുടെ ആദ്യ 4 യൂണിറ്റുകളുടെ പി.ഡി.എഫുകള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇവയുടെ ലിങ്കുകള്‍ ചുവടെ നല്‍കിയിരിക്കുന്നു. അതില്‍ നിന്നും 1,3,5,7 ക്ലാസുകളിലെ നിങ്ങള്‍ക്കാവശ്യമുള്ള വിഷയങ്ങളുടെ അധ്യാപകസഹായികളുടെ ആദ്യ 4 യൂണിറ്റുകള്‍ ഡൗണ്‍ലോഡ് ചെയ്തെടുക്കാം.

ഒന്നാം ക്ലാസില്‍ ഗണിതം, മലയാളം എന്നിവയ്ക്ക് വ്യത്യസ്ത പാഠപുസ്തകങ്ങളാണ് ഇത്തവണയുള്ളത്. എല്‍.പി ക്ലാസുകളില്‍ വച്ചുതന്നെ കുട്ടികളുടെ ഇംഗ്ലീഷ് പരിജ്ഞാനം മെച്ചപ്പെടുത്തുന്നതിനുള്ള രണ്ട്, നാല് ക്ലാസുകളിലെ സിലബസില്‍ കാണാന്‍ കഴിയും. ഓരോ പാഠഭാഗം പിന്നിടുമ്പോഴും പഠിതാവ് നേടിയ ശേഷികള്‍ പരിശോധിക്കാനുള്ള സംവിധാനങ്ങള്‍ പുതിയ സിലബസില്‍ ഉണ്ട്. കുട്ടികളുടെ കലാ, കായിക ശേഷികള്‍ മെച്ചപ്പെടുത്തുന്നതിന് അനുയോജ്യമായ വിദ്യാഭ്യാസം നല്‍കുന്നതിനുള്ള ചുവടുവെയ്പുകളും ഇതില്‍ കാണാന്‍ കഴിയും. നൃത്തം, നാടക, ചലച്ചിത്ര മേഖലകളെക്കുറിച്ച് ഗുണപരമായ അറിവ് നല്‍കുന്നതിനും പുതിയ കരിക്കുലത്തില്‍ ലക്ഷ്യമുണ്ട്.

പാഠപുസ്തകങ്ങള്‍ പഠനത്തിനായുള്ള ഒരു ഉപകരണം മാത്രമായാണ് മാറിയ സമീപനരീതിയില്‍ വിഭാവനം ചെയ്തിരിക്കുന്നത്. പഠനത്തിനായി പുസ്തകത്തിന് പുറമെ കൂടുതല്‍ അറിവ് നേടുന്നതിനായി ഇതര മാര്‍ഗങ്ങളെ ആശ്രയിക്കാന്‍ കുട്ടികളെ പര്യാപ്തരാക്കാനുള്ള വഴികാട്ടലുകളും പുതിയ സിലബസില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. ‌ അധ്യാപകസഹായിയിലെ പലവിവരങ്ങളും കുട്ടിക്ക് ടെക്സ്റ്റ് പുസ്തകങ്ങളിലൂടെ തന്നെ ലഭിക്കുന്നുണ്ടെന്നുള്ളതും പുതിയ മാറ്റത്തിന്റെ ഭാഗമാണ്. ഇവ പി.ഡി.എഫ് രൂപേണ പ്രസിദ്ധീകരിച്ചതു കൊണ്ടു തന്നെ ഇത്തവണ അധ്യാപകസഹായികള്‍ അധ്യാപകര്‍ക്കു മാത്രമല്ല, രക്ഷിതാക്കള്‍ക്കും ഉപകാരപ്രദമാകുമെന്നു തീര്‍ച്ച. 


UNIT 3 & 4

Standard I (Unit 3 & 4)

Tamil :Unit 3 | Unit 4
Kannada : Unit 3 | Unit 4
Maths : unit 3 | Unit 4
Sanskrit : unit 3 | Unit 4
 
Standard III (Unit 3 & 4)

Tamil : Unit 3 | Unit 4
Kannada : Unit 3 | Unit 4
Sanskirt : Unit 3 | Unit 4

Standard V (Unit 3 & 4)

Tamil AT : Unit 3 | Unit 4
Kannada Unit 3 (AT) | Unit 3 (BT)
Urdu : Unit 3 | Unit 4
Sanskrit Oriental : Unit 3 | Unit 4
Sanskrit : Unit 3 | Unit 4

Standard VII (Unit 3 & 4)

Tamil : Unit 3 | Unit 4
Kannada : Unit 3 (AT) | Unit 3 (BT)
Urdu : Unit 3 | Unit 4
Sanskrit : Unit 3 | Unit 4
Sanskrit Oriental : Unit 3 | Unit 4

UNIT 2

STANDARD 1 (Unit 2)
Integration Malayalam
Integration Mathematics
Integration Tamil medium
Kannada Mathematics
English
Sanskrit
Arabic
Kannada

STANDARD 3 (Unit 2)

Malayalam
Tamil
Arabic
Kannada
Sanskrit
English
Mathematics
EVS

STANDARD 5 (Unit 2)

Malayalam AT
Tamil
Kannada AT
Arabic : Unit 2 | Unit 3
Urdu
Hindi
English
Mathematics
Science
Social Science
Health and Physical Education
Sanskrit General
Sanskrit Oriental

STANDARD 7 (Unit 2)

Malayalam AT
Tamil
Kannada AT
Arabic
Hindi
Urdu
English
Mathematics
Science
Social Science
Health and Physical Education
Sanskrit General
Sanskrit Oriental



UNIT 1

STANDARD 1
Readiness package Integration Malayalam
Integration Malayalam
Integration Mathematics
Integration Tamil medium
Integration Kannada medium
Readiness Package English
Readiness Package Tamil
English
Sanskrit
Arabic

STANDARD 3
Malayalam
Tamil
Arabic
Kannada
Sanskrit
English
Mathematics
EVS

STANDARD 5
Malayalam
Tamil
Kannada
Arabic
Urdu
Readiness Package Urdu
Hindi
English
Mathematics
Science
Social Science
Sanskrit General
Sanskrit Oriental


STANDARD 7
Malayalam
Tamil
Kannada
Arabic
Hindi
Urdu
English
Mathematics
Science
Social Science
Sanskrit General
Sanskrit Oriental



കടപ്പാട്- മാത്സ്ബ്ലോഗ്,എസ്.ഇ.ആര്‍.ടി

Friday, 5 September 2014

Tuesday, 12 August 2014

ടേം മൂല്യ നിര്‍ണ്ണയം 2014-15



ടേം മൂല്യ നിര്‍ണ്ണയം മാര്‍ഗ്ഗരേഖ ഇവിടെ
  1. സ്കീം ഓഫ് വര്‍ക്ക്‌ 2014-15 LP ഇവിടെ
  2. സ്കീം ഓഫ് വര്‍ക്ക്‌ 2014-15 UP ഇവിടെ
  3. സ്കീം ഓഫ് വര്‍ക്ക്‌ 2014-15 HS ഇവിടെ

Monday, 4 August 2014

പാദവാര്‍ഷിക പരീക്ഷാ ടൈം ടേബിള്‍


 യു.പി.വിഭാഗം ടൈം ടേബിള്‍

"പാഠപുസ്തകങ്ങളില്‍ നിന്ന് മാത്രമല്ലല്ലോ അറിവ് ലഭിക്കുന്നത്."-രക്ഷിതാക്കള്‍ക്ക് ഒരു മാതൃക ലീവ് ലെറ്റര്‍

ലീവ് ലെറ്റര്‍ ഇങ്ങനെയും എഴുതാം


ലീവ് ലെറ്റര്‍ ഇങ്ങനെയും എഴുതാം
മലപ്പുറം: അമേരിക്കന്‍ പ്രസിഡന്‍റായിരുന്ന എബ്രഹാം ലിങ്കണ്‍ മകന്‍െറ അധ്യാപകനയച്ച കത്ത് ലോക പ്രശസ്തമാണ്. ലോകത്തിലെ എല്ലാ അധ്യാപകരും നിര്‍ബന്ധമായി വായിച്ചിരിക്കേണ്ട കത്തിന്‍െറ ചെറു പതിപ്പു തന്നെയാണ് മലപ്പുറം ജില്ലയിലെ ഒരു വീട്ടമ്മ എഴുതിയത്.
കുട്ടിക്കു വേണ്ടി മാതാവ് അധ്യാപകനു അയച്ച ലീവ് ലെറ്റര്‍ ഫേസ്ബുക്കില്‍ ശ്രദ്ധേയമാകുകയാണ്. മക്കള്‍ക്കു വേണ്ടി ലീവ് ലെറ്റര്‍ എഴുതുന്ന രക്ഷിതാക്കള്‍ക്ക് മാതൃകയാക്കാവുന്ന ഈ കത്ത് അധ്യാപകന്‍െറ സുഹൃത്ത് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തതോടെ സൈബര്‍ ലോകത്തു നിന്നും അഭിനന്ദന പ്രവാഹമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്.
പെരുന്നാളിനോടനുബന്ധിച്ച് ബന്ധു വീടുകളില്‍ വിരുന്നു പോയ മകന് ലീവ് ആവശ്യപ്പെട്ടാണ് മാതാവ് കത്തെഴുതിയത്. കളവ് പറഞ്ഞ് രക്ഷപ്പെടാം എന്ന ധാരണ മകന് പകര്‍ന്നു നല്‍കാന്‍ ആഗ്രഹമില്ലാത്തതുകൊണ്ടും സത്യം പറയണമെന്ന നിര്‍ബന്ധ ബുദ്ധി ഉളളതുകൊണ്ടുമാണ് ഇങ്ങനെ എഴുതേണ്ടി വന്നത് മാതാവ് കത്തില്‍ കുറിച്ചു.

ലീവ് ലെറ്ററിന്‍െറ പൂര്‍ണരൂപം
സ്നേഹത്തോടെ സാറിന് ...,
ക്ഷേമം നേരുന്നു.......
എന്‍െറ മകന്‍ ഫിസാന്‍ കഴിഞ്ഞ രണ്ട് ദിവസം ക്ളാസില്‍ വന്നിരുന്നില്ല.പെരുന്നാള്‍ അവധിക്ക് വിരുന്ന് പോയതായിരുന്നു. വല്ലപ്പോഴുമേ പോകാറൊളളു..!
മോന്‍ പറയുന്നത് ക്ളാസില്‍ വരാതിരുന്നത് വിരുന്ന് പോയതുകൊണ്ടാണെന്ന് പറഞ്ഞാല്‍ മാഷ് കുട്ടികള്‍ക്കിടയിലിട്ട് കളിയാക്കുമെന്നാണ്.! അതുകൊണ്ട് ഉമ്മച്ചി വേറെ എന്തെങ്കിലും കാരണമെഴുതണമെന്നാണ്....
കളവ് പറഞ്ഞ് രക്ഷപ്പെടാം എന്ന ധാരണ മകന് പകര്‍ന്നു നല്‍കാന്‍ ആഗ്രഹമില്ലാത്തതുകൊണ്ടും സത്യം പറയണമെന്ന നിര്‍ബന്ധ ബുദ്ധി ഉളളതുകൊണ്ടുമാണ് ഇങ്ങനെ എഴുതേണ്ടി വന്നത്..
പാഠ പുസ്തകങ്ങളില്‍ നിന്ന് മാത്രമല്ലല്ലോ അറിവ് ലഭിക്കുന്നത്...കുടുംബാംഗങ്ങള്‍ തമ്മിലുളള ഒത്തു ചേരലിന്‍റെ അനുഭവങ്ങളില്‍ നിന്നും കുട്ടികള്‍ എന്തുമാത്രം കാര്യങ്ങള്‍ പഠിച്ചെടുക്കുന്നുണ്ടാകും..
എനിക്കുറപ്പുണ്ട്....! വൃദ്ധയായ എന്‍െറ ഉമ്മയെ ഞാന്‍ പരിചരിക്കുന്നത് കണ്ട മോന് അതൊരു നല്ല പാഠമായിട്ടുണ്ടാകുമെന്ന്.....
അതുകൊണ്ട്..., കഴിഞ്ഞ രണ്ട് ദിവസത്തെ ലീവ് ഫിസാന് അനുവദിച്ചു കൊടുക്കണമെന്ന് ആവശൃപ്പെടുന്നു....

Friday, 1 August 2014

അധ്യാപക പരിശീലനങ്ങള്‍ ആഗസ്റ്റ്‌ 16 ലേക്ക് മാറ്റിവച്ചു

കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ നാളെ(02/08/2014)നടത്താന്‍ നിശ്ചയിച്ചിരുന്ന അധ്യാപക പരിശീലനങ്ങള്‍ ആഗസ്റ്റ്‌ 16 ലേക്ക് മാറ്റിവച്ചു




Saturday, 26 July 2014

Income Tax Return through E-Filing

ഇന്‍കംടാക്സുമായി ബന്ധപ്പെട്ട കാര്യങ്ങളെക്കുറിച്ച് വിശദീകരിക്കണം എന്ന് മുമ്പൊരിക്കല്‍ ഒരു അധ്യാപിക മെയില്‍ ചെയ്തതോര്‍ക്കുന്നു. ഓരോന്നിനേപ്പറ്റിയും പല പല പോസ്റ്റുകളിലായി വിശദീകരിച്ചിട്ടുണ്ടെങ്കിലും ഇതേപ്പറ്റി ഒരിക്കല്‍ക്കൂടി പറയേണ്ടതുണ്ടെന്ന് തോന്നുന്നു. സാമ്പത്തിക വര്‍ഷം ആരംഭിക്കുമ്പോള്‍ത്തന്നെ ആ സാമ്പത്തിക വര്‍ഷത്തിനൊടുവില്‍ ഓരോ വ്യക്തിയും അടക്കേണ്ട ആകെ ഇന്‍കംടാക്സ് എത്രയാണെന്ന് ഊഹിച്ച് കണക്കാക്കി 12 കൊണ്ട് ഹരിച്ച് ഏപ്രില്‍ മുതലുള്ള ഓരോ മാസവും ഇന്‍കംടാക്സ് ടി.ഡി.എസ് അടക്കാറുണ്ടല്ലോ. ഇത്തരത്തില്‍ ഓരോ ജീവനക്കാരന്റേയും വരുമാനത്തില്‍ നിന്ന് ടി.ഡി.എസ് പിടിച്ച് ഇന്‍കംടാക്സായി അടക്കേണ്ട ചുമതലയും അതിന്റെ കണക്കുകള്‍ ഓരോ മൂന്നു മാസം കൂടുമ്പോഴും Q1, Q2, Q3, Q4 എന്ന പേരില്‍ സ്ഥാപനത്തിന്റെ പേരില്‍ സമര്‍പ്പിക്കേണ്ടതിന്റേയും ഫോം-16 ജീവനക്കാര്‍ക്ക് ഡൗണ്‍ലോഡ് ചെയ്തു നല്‍കേണ്ടതിന്റേയും പൂര്‍ണ ചുമതല സ്ഥാപനമേലധികാരിക്കാണ്. ബാക്കിയുള്ള ചുമതലകളെല്ലാം അതത് ജീവനക്കാര്‍ക്കാണ്. സ്റ്റേറ്റ്മെന്റ് സമര്‍പ്പിക്കേണ്ടതിന്റേയും ജൂലൈ മാസത്തോടെ റിട്ടേണ്‍ സമര്‍പ്പിക്കേണ്ടതിന്റേയും പൂര്‍ണചുമതലയെല്ലാം ഇക്കൂട്ടത്തില്‍ പെടുന്നു. ഒരു സാമ്പത്തിക വര്‍ഷമെന്നാല്‍ ഏപ്രില്‍ മുതല്‍ മാര്‍ച്ച് വരെയാണല്ലോ. ആദായനികുതി അടക്കുന്ന ഫെബ്രുവരി അവസാനമെത്തുമ്പോഴോ, അതുവരെയുള്ള കണക്കുകള്‍ നമ്മുടെ കയ്യിലുണ്ടാകുമെങ്കിലും മാര്‍ച്ച് മാസത്തെ ശമ്പളം ലഭിക്കാത്തതിനാല്‍ നമുക്ക് അത് ഊഹിച്ചെഴുതുകയേ നിവര്‍ത്തിയുള്ളു. അപ്രകാരം മാര്‍ച്ച് മാസത്തെ ശമ്പളം ഊഹിച്ചെഴുതി നികുതി കണക്കാക്കി അടച്ച് ഫെബ്രുവരി മാസത്തെ ബില്ലിനോടൊപ്പം സ്റ്റേറ്റ്മെന്റു തയ്യാറാക്കി സമര്‍പ്പിച്ചിട്ടുണ്ടാകും നമ്മള്‍. പിന്നെന്താണ് ഇ-ഫയലിങ്? ഫെബ്രുവരിയില്‍ ഊഹിച്ചെഴുതിയ മാര്‍ച്ചിലെ വരുമാനത്തേക്കുറിച്ച് ഏപ്രില്‍ മാസം ആകുമ്പോഴേക്കും കൃത്യമായ കണക്ക് കിട്ടിക്കഴിഞ്ഞിട്ടുണ്ടാകും. ഇനിയിപ്പോള്‍ ഓരോ വ്യക്തിക്കും 2013-2014 സാമ്പത്തിക വര്‍ഷത്തെ വരുമാനത്തെക്കുറിച്ചുള്ള അണുവിട തെറ്റാതെ കൃത്യമായ റിട്ടേണ്‍ ഫയല്‍ ചെയ്യേണ്ട ഉത്തരവാദിത്വമുണ്ട്. നികുതിദായകരായ വ്യക്തികള്‍ക്ക് 2013-14 സാമ്പത്തികവര്‍ഷത്തെ Income Tax Return സമര്‍പ്പിക്കാനുള്ള സമയപരിധി 2014 ഏപ്രില്‍ 1 മുതല്‍ ജൂലൈ 31 വരെയാണ്. Chapter VI A കിഴിവുകള്‍ക്ക് മുമ്പുള്ള വരുമാനം 2 ലക്ഷത്തില്‍ കൂടുതലുള്ളവരെല്ലാം റിട്ടേണ്‍ സമര്‍പ്പിക്കണം. Total Assessable Income 5 ലക്ഷത്തില്‍ കുറവുള്ളവര്‍ക്ക് റിട്ടേണ്‍ സഹജ് (ITR 1) ഫോറത്തില്‍ തയ്യാറാക്കി ഇന്‍കം ടാക്സ് ഓഫീസില്‍ നേരിട്ട് സമര്‍പ്പിക്കുകയോ e filing നടത്തുകയോ ആവാം. 5 ലക്ഷത്തില്‍ കൂടുതല്‍ ഉള്ളവര്‍ E Filing നടത്തണം എന്ന് നിര്‍ബന്ധമുണ്ട്. ഇ-ഫയലിങ് നടത്തേണ്ടത് എപ്രകാരമെന്നതിനെക്കുറിച്ച് സ്ക്രീന്‍ ഷോട്ടുകള്‍ സഹിതം എരമംഗലം കെ.സി.എ.എല്‍.പി സ്ക്കൂളിലെ ഹെഡ്മാസ്റ്ററായ ടി.കെ സുധീര്‍കുമാര്‍ സാര്‍ തയ്യാറാക്കിയ ലേഖനം ചുവടെ കാണാം.

ഇ-ഫയലിങ് നടത്താനായി കൈവശം വേണ്ട രേഖകള്‍

  1. പാന്‍കാര്‍ഡ് നമ്പര്‍, ജനനത്തീയതി
  2. മെസ്സേജ് സ്വീകരിക്കാന്‍ ഒരു മൊബൈല്‍ ഫോണ്‍
  3. ഒരു ഇ-മെയില്‍ അക്കൗണ്ട്
  4. നിങ്ങളുടെ ബാങ്ക് അക്കൗണ്ട് നമ്പറും ആ ബ്രാഞ്ചിന്റെ IFSC Codeഉം
    (CLICK HERE for find the IFSC code of your Branch)
  5. Form 16 (വരുമാനത്തിലോ ടാക്സിലോ മാറ്റമുണ്ടായിട്ടില്ലെങ്കില്‍ ഫെബ്രുവരിയില്‍ ശമ്പളബില്ലിനോടൊപ്പം സമര്‍പ്പിച്ച ഇന്‍കംടാക്സ് സ്റ്റേറ്റുമെന്റ് ആയാലും മതി)

ഡാറ്റാ എന്‍ട്രി എളുപ്പമാക്കാന്‍ ഒരു ഫോറം
ഈ ഡാറ്റാ എന്‍ട്രി ഫോറം ഡൗണ്‍ലോഡ് ചെയ്ത് അതില്‍ വിവരങ്ങളെല്ലാം എഴുതി തയ്യാറാക്കി വച്ചാല്‍ വെറും പത്തു മിനിറ്റ് കൊണ്ട് നമുക്ക് ഇ-ഫയലിങ്ങ് പ്രക്രിയ പൂര്‍ത്തിയാക്കാം. ഇതിലെ മിക്കവാറും വിവരങ്ങള്‍ ഡി.ഡി.ഒ ഓരോ എംപ്ലോയിക്കും ഡൗണ്‍ലോഡ് ചെയ്ത് തരുന്ന ഫോറം 16 ല്‍ ഉള്ളവയാണ്. ഫോറം 16 ഡൌണ്‍ലോഡ് ചെയ്യേണ്ടതെങ്ങനെയെന്ന് വിശദീകരിക്കുന്ന ഒരു പോസ്റ്റ് നേരത്തേ പ്രസിദ്ധീകരിച്ചിരുന്നു. ഫോറം 16നും ഫെബ്രുവരി മാസത്തെ ശമ്പളബില്ലിനോടൊപ്പം സമര്‍പ്പിക്കുന്ന ഓരോ വ്യക്തിയുടേയും ടാക്സ് സ്റ്റേറ്റ്മെന്റും തമ്മില്‍ സാധാരണ നിലയില്‍ വ്യത്യാസം ഉണ്ടാവാറില്ല. അത്തരത്തില്‍ ഉള്ളവര്‍ക്ക് ഫോറം 16 ഇല്ലെങ്കിലും ടാക്സ് സ്റ്റേറ്റ്മെന്റിന്റെ കോപ്പി ഉപയോഗിച്ച് ഇ-ഫയലിങ് നടത്താവുന്നതേയുള്ളു.

E Filing നടത്താനുള്ള പേജിനായി ഇവിടെ ക്ലിക്ക് ചെയ്യുക. Income Tax Departmentന്‍റെ E Filing സൈറ്റില്‍ PAN രജിസ്റ്റര്‍ ചെയ്ത ശേഷമാണ് E Filing നടത്തേണ്ടത്. മുന്‍വര്‍ഷം E Filing നടത്തിയിട്ടുണ്ടെങ്കില്‍ അന്ന് രജിസ്റ്റര്‍ ചെയ്തപ്പോള്‍ ഉള്ള UserID യും Password ഉം ഉപയോഗിച്ചാണ് ഈ വര്‍ഷവും E-Filing ചെയ്യേണ്ടത്.

ആദ്യമായി E-Filing സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക്
പുതുതായി രജിസ്റ്റര്‍ ചെയ്യാന്‍ "New to E Filing" എന്നതിന് താഴെയുള്ള "Register Yourself" എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click on the image to enlarge

അപ്പോള്‍ തുറക്കുന്ന Registration Formല്‍ 'Select User Type' എന്നതിന് കീഴെയുള്ള "Individual"ന് തൊട്ടു മുമ്പുള്ള ബട്ടണില്‍ ക്ലിക്ക് ചെയ്യുക. താഴെയുള്ള Continue ക്ലിക്ക് ചെയ്യുക.
Click on the image to enlarge

അടുത്ത പേജില്‍ PAN നമ്പര്‍, Surname, Date of birth, E mail ID, Mobile Number എന്നിവ ചേര്‍ക്കുക. നക്ഷത്രചിഹ്നമുള്ള ഫീല്‍ഡുകള്‍ നിര്‍ബന്ധമായും പൂരിപ്പിക്കേണ്ടവയാണ്. തുടര്‍ന്നു Continue ക്ലിക്ക് ചെയ്യുക. (Surname കൃത്യമായി അറിയാന്‍ ഈ ലിങ്കില്‍ PAN നമ്പര്‍ ചേര്‍ത്ത് കണ്ടുപിടിക്കാം. CLICK HERE.) കൃത്യമായ വിവരങ്ങള്‍ ചേര്‍ത്താല്‍ Registration Form ലഭിക്കും.

User ID യായി PAN നമ്പര്‍ വന്നിരിക്കുന്നത് കാണാം. താഴെയുള്ള നക്ഷത്രചിഹ്നമുള്ള കള്ളികള്‍ നിര്‍ബന്ധമായും പൂരിപ്പിക്കേണ്ടവയാണ്.
  1. Password - ഇതില്‍ ഇംഗ്ലീഷ് ചെറിയ അക്ഷരവും വലിയ അക്ഷരവും അക്കവും special character ഉം ഉണ്ടാവണം. 8 മുതല്‍ 14 വരെ സ്ഥാനങ്ങള്‍ ഉണ്ടാവണം.
  2. Confirm Password - password വീണ്ടും അടിക്കുക.
  3. അതിനു താഴെയുള്ള primary, secondary ചോദ്യോത്തരങ്ങള്‍ ചേര്‍ക്കുക.
  4. Mobile number, E Mail ID എന്നിവ ചേര്‍ക്കുക.
  5. Current Addressല്‍ നക്ഷത്രചിഹ്നമുള്ള എല്ലാ കളങ്ങളും പൂരിപ്പിക്കുക.
  6. പ്രത്യേകരീതിയില്‍ എഴുതിയിട്ടുള്ള കോഡിലെ (Capcha Code) അക്കങ്ങള്‍ താഴെ ചേര്‍ത്ത് "Submit" ക്ലിക്ക് ചെയ്യുക.
ഇത്രയും ചെയ്തു കഴിഞ്ഞാല്‍ മുകളില്‍ നല്‍കിയ മെയിലിലേക്ക് ഒരു mail വന്നിരിക്കും. Primary Email ആയി നല്‍കിയ mail തുറക്കുക. അതില്‍ DONOTREPLY@incometaxindiaefiling.gov.in ല്‍ നിന്നുള്ള mail തുറന്ന് അതില്‍ കാണുന്ന ലിങ്ക് ക്ലിക്ക് ചെയ്യുക. അപ്പോള്‍ പുതിയൊരു പേജ് തുറക്കും. ഇതേ സമയം തന്നെ മൊബൈലിലും ഒരു PIN നമ്പര്‍ മെസ്സേജായി വന്നിട്ടുണ്ടാകും.
മൊബൈലില്‍ വന്ന മെസ്സേജ് തുറന്ന് അതില്‍ വന്നിരിക്കുന്ന PIN Number ഈ പേജില്‍ അടിച്ചു കൊടുത്ത് 'Submit' ക്ലിക്ക് ചെയ്യുക. The User ID is successfully activated എന്ന് കാണിക്കുന്ന പേജ് തുറക്കും. ഇതോടെ രജിസ്ട്രേഷന്‍ പൂര്‍ത്തിയായി. അതിനു താഴെയുള്ള click here to login ല്‍ ക്ലിക്ക് ചെയ്ത് നേരിട്ട് login ചെയ്യാം.

(പുതുതായി രജിസ്റ്റര്‍ ചെയ്യുന്നവര്‍ ചുവടെയുള്ള ഭാഗം വിട്ടുകളഞ്ഞ് ഇപ്പോള്‍ അക്കൗണ്ട് രജിസ്റ്റര്‍ ചെയ്തവര്‍ക്കും കഴിഞ്ഞ വര്‍ഷം തന്നെ രജിസ്റ്റര്‍ ചെയ്തവര്‍ക്കും ഇ-ഫയലിങ് നടത്താം എന്ന ഭാഗം മുതല്‍ തുടര്‍ന്നു വായിക്കുക.)

കഴിഞ്ഞ വര്‍ഷം E Filingനായി രജിസ്റ്റര്‍ ചെയ്തവര്‍ക്ക്
കഴിഞ്ഞ എതെങ്കിലും വര്‍ഷം E Filing നടത്തിയിട്ടുണ്ടെങ്കില്‍ അന്ന് E-Filing ചെയ്യുന്നതിന് വേണ്ടിയുള്ള രജിസ്ട്രെഷന്‍ നടത്തിയിരിക്കും. അന്ന് ഉള്ള User ID(PAN Number), password, Date of birth എന്നിവ ഉപയോഗിച്ച് ഈ വര്‍ഷവും ഇ ഫയലിംഗ് നടത്താം. (TRACESല്‍ PAN രജിസ്റ്റര്‍ ചെയ്തതും ഇതും വ്യത്യസ്തമാണെന്ന് ഓര്‍ക്കുമല്ലോ.) അതിനായി E Filing Portalന്റെ മെയിന്‍ പേജില്‍ 'Registered User' എന്നതിന് താഴെയുള്ള 'Login Here' ക്ലിക്ക് ചെയ്യുക. അപ്പോള്‍ തുറക്കുന്ന പേജില്‍ UserID, Date of birth, Password എന്നിവ ചേര്‍ത്ത് 'Login' ക്ലിക്ക് ചെയ്യുക.
അപ്പോള്‍ Contact Details അപ്ഡേറ്റ് ചെയ്യാനായി പുതിയൊരു വിന്‍ഡോ തുറക്കുന്നു. അതില്‍ Primary Contact ന് കീഴെ ശരിയായ Mobile Number, E mail ID എന്നിവ ആണോ ഉള്ളതെന്ന് പരിശോധിക്കുക. തെറ്റുണ്ടെങ്കില്‍ തിരുത്തുക. 'Continue ' ക്ലിക്ക് ചെയ്യുക. ചേര്‍ത്തിയ വിവരങ്ങള്‍ ശരിയാണോ എന്ന് പരിശോധിക്കാന്‍ ഒരു dialogue box വരും അതിലും "Continue" ക്ലിക്ക് ചെയ്യുക.
ഇതോടെ നിങ്ങളുടെ മൊബൈല്‍ നമ്പറിലേക്ക് ഒരു PIN Number മെസ്സേജ് ആയി വന്നിരിക്കും. ആ നമ്പര്‍ 'Mobile PIN' എന്നതിന് നേരെ ചേര്‍ക്കുക. ഇതോടൊപ്പം Primary Contact ല്‍ നല്‍കിയ E mail ലേക്ക് ഒരു മെയിലും വന്നിട്ടുണ്ടാവും. Mail തുറന്ന് അതില്‍ വന്ന PIN നമ്പര്‍ E mail PIN ന് നേരെ ചേര്‍ത്തി 'Confirm' ക്ലിക്ക് ചെയ്യുക. അപ്പോള്‍ വരുന്ന 'Successfully updated Contact Details' എന്ന മെസ്സേജ് ബോക്സില്‍ 'Continue' ക്ലിക്ക് ചെയ്യുക.

തുടര്‍ന്ന് നമുക്ക് ലോഗിന്‍ ചെയ്യാം. ഇനി ചെയ്യേണ്ട കാര്യങ്ങള്‍ പുതുതായി രജിസ്റ്റര്‍ ചെയ്തവര്‍ക്കും നേരത്തേ രജിസ്റ്റര്‍ ചെയ്തവര്‍ക്കും ഒരുപോലെ തന്നെ.

ഇപ്പോള്‍ അക്കൗണ്ട് രജിസ്റ്റര്‍ ചെയ്തവര്‍ക്കും കഴിഞ്ഞ വര്‍ഷം തന്നെ രജിസ്റ്റര്‍ ചെയ്തവര്‍ക്കും ഇ-ഫയലിങ് നടത്താം
നേരത്തേ ഇ-ഫയലിങ്ങ് സൈറ്റില്‍ രജിസ്ട്രേഷന്‍ നടത്തിയവര്‍ക്കും ഇപ്പോള്‍ തൊട്ടുമുകളില്‍ പറഞ്ഞതു പോലെ രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കിയവര്‍ക്കും ഇനിയുള്ള ഭാഗം മുതല്‍ പൊതുവാണ്. ഇതായത് ഇതിനു മുമ്പ് നമ്മള്‍ ചെയ്തത് ഈ സൈറ്റില്‍ ഒരു അക്കൗണ്ട് ഉണ്ടാക്കുകയാണ്. ഇനി മുതലുള്ള പ്രവര്‍ത്തിയാണ് ഇ-ഫയലിങ് എന്ന് അറിയപ്പെടുന്നത്.
login ചെയ്തു കഴിഞ്ഞാല്‍ വരുന്ന ആദ്യ പേജില്‍ User ID, Password, Date of birth എന്നിവ ചേര്‍ത്ത് "Login" ക്ലിക്ക് ചെയ്ത് ലോഗിന്‍ ചെയ്യാം.
അതില്‍ കാണുന്ന 'e File' ക്ലിക്ക് ചെയ്യുമ്പോള്‍ വരുന്ന dropdown listല്‍ 'Prepare and submit online ITR' ക്ലിക്ക് ചെയ്യുക.
  1. ITR form Name ന് ITR 1 സെലക്ട്‌ ചെയ്യുക.
  2. Assessment Year 2014-15 സെലക്ട്‌ ചെയ്യുക.
  3. Prefill address with എന്നതിന് From PAN database സെലക്ട്‌ ചെയ്ത് 'Submit' ക്ലിക്ക് ചെയ്യുക.
അപ്പോള്‍ തുറക്കുന്ന പേജില്‍ Instructions, Personal information, Income Details, Tax Details, Tax paid and Verification, 80G എന്നിങ്ങനെ 6 ടാബുകള്‍ കാണാം.
Click on the image to enlarge.
ഇവയില്‍ Personal Information മുതല്‍ Tax paid and Verification വരെയുള്ള ടാബുകളില്‍ നമുക്ക് വിവരങ്ങള്‍ ചേര്‍ക്കാനുണ്ട്.

Tab 1 : Instructions
ഇപ്പോള്‍ തുറന്നിരിക്കുന്ന instructions ല്‍ നമുക്ക് ഏതാനും നിര്‍ദേശങ്ങള്‍ കാണാം. വിവരങ്ങള്‍ ചേര്‍ക്കുന്ന അവസരത്തില്‍ "back" ക്ലിക്ക് ചെയ്യുകയോ backspace ബട്ടണ്‍ അമര്‍ത്തുകയോ ചെയ്‌താല്‍ നാം logout ചെയ്യപ്പെടും. Grey കളറിലുള്ള സെല്ലുകളില്‍ ഒന്നും രേഖപ്പെടുത്തേണ്ടതില്ല. വിവരങ്ങള്‍ ചേര്‍ക്കുന്നതിന്റെ ഇടയില്‍ "Save Draft" ബട്ടണില്‍ ക്ലിക്ക് ചെയ്തു അത് വരെ ചേര്‍ത്ത വിവരങ്ങള്‍ save ചെയ്യുന്നത് നല്ലതാണ്.

Tab 2 : Personal Information
Data enter ചെയ്യുന്നതിനായി ആദ്യം Personal Information ടാബ് ക്ലിക്ക് ചെയ്യുക. അപ്പോള്‍ തുറക്കുന്ന ടാബില്‍ മിക്കവാറും സെല്ലുകളില്‍ Data ഉണ്ടായിരിക്കും. നക്ഷത്രചിഹ്നമുള്ള ഏതെങ്കിലും സെല്ലില്‍ വിവരങ്ങള്‍ ഇല്ലെങ്കില്‍ അവ ചേര്‍ക്കണം. ഏതെങ്കിലും data മാറ്റാനുണ്ടെങ്കില്‍ അവ മാറ്റുകയും ആവാം. E mail , mobile number എന്നിവ കൃത്യമായി നല്‍കുക. Income Tax Ward/Circle എന്ന സെല്ലില്‍ വീട് സ്ഥിതി ചെയ്യുന്ന ഇന്‍കംടാക്സ് വാര്‍ഡിന്‍റെ നമ്പര്‍ ആണ് ചേര്‍ക്കേണ്ടത്. ഇത് നമ്മള്‍ കണ്ടെത്തി ചേര്‍ത്തില്ലെങ്കിലും ഏറ്റവും ഒടുവില്‍ ലഭിക്കുന്ന റിപ്പോര്‍ട്ടില്‍ ഓട്ടോമാറ്റിക്കായി ഇത് വന്നിട്ടുണ്ടാകും. Ward/Circle അറിയാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

  1. E Mail Address, Mobile Number എന്നിവ അതിനായുള്ള കള്ളികളില്‍ ചേര്‍ക്കുക.
  2. Employer Category യില്‍ Government എന്ന് സെലക്ട്‌ ചെയ്യാം.
  3. Filing Status ല്‍ ടാക്സ് അടച്ചത് തിരിച്ചു കിട്ടാനോ ഇനിയും അടയ്ക്കാനോ ഇല്ലെങ്കില്‍ Nil Tax Balance എന്നത് സെലക്ട്‌ ചെയ്യാം. അടച്ച Tax തിരിച്ചു കിട്ടാനുണ്ടെങ്കില്‍ Tax Refundable സെലക്ട്‌ ചെയ്യുക.
  4. Residential Status എന്നിടത്ത് Resident ആണ് വേണ്ടത്.
  5. Return filed under section.. എന്നതിന് ചുവടെ സമയപരിധിക്കുള്ളിലാണ് ഫയല്‍ ചെയ്യുന്നതെങ്കില്‍ "On or before due date" എന്ന് തെരഞ്ഞെടുക്കുക.
  6. Whether original or Revised Return എന്നതിന് Original ആവും ഉള്ളത്.
  7. Whether person governed by Portuguese Civil Code എന്നിടത്ത് No ചേര്‍ക്കുക.
  8. ഇത്രയും ചേര്‍ത്തു കഴിഞ്ഞാല്‍ Save Draft ക്ലിക്ക് ചെയ്ത്‌ അത് വരെ ചേര്‍ത്ത data save ചെയ്യാം.

Tab 3 : Income Details
Income Details ടാബ് ക്ലിക്ക് ചെയ്‌താല്‍ പുതിയ ഫോം ലഭിക്കും.
  • Income from Salary/Pension എന്നതിന് നേരെ Form16 അല്ലെങ്കില്‍ Statementല്‍ Professional Tax കുറച്ച ശേഷം ഉള്ള സംഖ്യ ചേര്‍ക്കുക.
  • Income from one house property എന്നതിന് നേരെ Housing loan interest മൈനസ് ചിഹ്നം ചേര്‍ത്ത് നല്‍കുക.
  • Type of House Property യില്‍ Self Occupied സെലക്ട്‌ ചെയ്യുക.
  • Deductions under Chapter VI A എന്നതിന് ചുവടെ 80C മുതലുള്ള ഓരോ Deductionഉം എത്രയെന്നു ചേര്‍ക്കുക.
  • Relief u/s 89A എന്നയിടത്ത് 10E ഫോം ഉപയോഗിച്ച് കിഴിവ് നേടിയെങ്കില്‍ അത് ചേര്‍ക്കുക.
  • അതോടെ ആ പേജിന്‍റെ താഴെ അടയ്ക്കെണ്ടതായ ടാക്സ് എത്രയെന്നു കണക്കാക്കപ്പെട്ടിട്ടുണ്ടാവും. (Interest u/s 234 കോളത്തില്‍ ഏതെങ്കിലും സംഖ്യ കാണുന്നുണ്ടെങ്കില്‍ അത് Tax Details എന്ന ഷീറ്റില്‍ വിവരങ്ങള്‍ ചേര്‍ക്കുന്നതോടെ മാറിയേക്കും.) ഇനി അടുത്ത ടാബ് ആയ Tax Details ക്ലിക്ക് ചെയ്യാം.

Tab 4 : Tax Details
ഈ പേജില്‍ ശമ്പളത്തില്‍ നിന്നും കുറച്ച ടാക്സിന്‍റെ കണക്ക് ആണ് നമുക്ക് നല്‍കുവാനുള്ളത്‌. ഇതില്‍ Sch TDS1 എന്ന ഒന്നാമത്തെ പട്ടികയില്‍ ആണ് വിവരങ്ങള്‍ ചേര്‍ക്കേണ്ടത്.
  • Tax Deduction account Number എന്ന കോളത്തില്‍ ശമ്പളം ലഭിച്ച സ്ഥാപനത്തിന്‍റെ TAN നമ്പര്‍ നല്‍കുക.
  • Name of Employer സ്ഥാപനത്തിന്‍റെ പേര് ചേര്‍ക്കുക.
  • Income under Salary എന്നിടത്ത് Income Details എന്ന പേജില്‍ ഒന്നാമതായി കാണിച്ച (Income from Salary) സംഖ്യ ചേര്‍ക്കുക.
  • Tax Deducted എന്നിടത്ത് ആ സ്ഥാപനത്തില്‍ നിന്ന് ശമ്പളത്തില്‍ നിന്ന് കുറച്ച ടാക്സ് ചേര്‍ക്കുക. Traces ല്‍ നിന്നും ഡൌണ്‍ലോഡ് ചെയ്തു കിട്ടിയ Form 16 (Part A) യില്‍ ഉള്ള സംഖ്യ തന്നെ ആണോ ഇത് എന്ന് പരിശോധിക്കുക.
രണ്ടാമതൊരു സ്ഥാപനത്തില്‍ നിന്നും ടാക്സ് കുറച്ചുവെങ്കില്‍ തൊട്ടു താഴെയുള്ള "ADD" ക്ലിക്ക് ചെയ്ത് ഒരു വരി കൂടി ചേര്‍ത്ത് അവിടെ ആ സ്ഥാപനത്തില്‍ നിന്നുള്ള വിവരങ്ങള്‍ ചേര്‍ക്കണം. ഇനി Save Draft ക്ലിക്ക് ചെയ്ത് അതുവരെയുള്ള വിവരങ്ങള്‍ save ചെയ്യാം. ശേഷം Tax paid and Verification എന്ന ടാബ് ക്ലിക്ക് ചെയ്തു തുറക്കാം.

Tab 5 : Tax paid and Verification
  • D15-Total TDS Claimed എന്ന കോളത്തില്‍ ആകെ ശമ്പളത്തില്‍ നിന്നും കുറച്ച ടാക്സ് വന്നിരിക്കും.
  • D19-Account Number - ഇത് നിര്‍ബന്ധമായും ചേര്‍ക്കണം. അടച്ച ടാക്സ് തിരിച്ചുകിട്ടാനുണ്ടെങ്കിലും ഇല്ലെങ്കിലും.
  • D20-Type of Account - ഏതു തരം Account ആണെന്ന് സെലക്ട്‌ ചെയ്യുക.
  • D21- IFSC Code- ബാങ്കിന്‍റെ IFSC കോഡ് ചേര്‍ക്കണം. അറിയില്ലെങ്കില്‍ കണ്ടുപിടിക്കാം. CLICK HERE

Tab 6 : 80G
80G പ്രകാരം ക്ലെയിം ചെയ്തിട്ടുള്ള കിഴിവുകളുടെ വിവരങ്ങളെല്ലാം ഇവിടെ ചേര്‍ക്കുക. സാധാരണ നിലയില്‍ ഇവിടെ അധികം പേര്‍ക്കും എന്‍ട്രി ചെയ്യാനൊന്നും ഉണ്ടാകില്ല.

ഇനി Save Draft ക്ലിക്ക് ചെയ്ത് save ചെയ്ത ശേഷം ഇതു വരെ ചേര്‍ത്തിയ വിവരങ്ങള്‍ പരിശോധിച്ച് തെറ്റുകളില്ലെന്നും ഒന്നും വിട്ടുപോയിട്ടില്ലെന്നും ഉറപ്പു വരുത്തിയ ശേഷം "Submit" ക്ലിക്ക് ചെയ്യുക. അപ്പോള്‍ ഒരു ഡയലോഗ്‌ ബോക്സ്‌ തുറക്കും. അതില്‍ "OK" ക്ലിക്ക് ചെയ്യുക. റിട്ടേണ്‍ വിജയകരമായി ഫയല്‍ ചെയ്തു എന്ന് കാണിക്കുന്ന പുതിയ പേജ് അപ്പോള്‍ തുറക്കും. എന്നാല്‍ E Filing ന്‍റെ ഒന്നാം ഘട്ടം മാത്രമേ പൂര്‍ത്തിയായിട്ടുള്ളൂ. ഇനി ഡൌണ്‍ലോഡ് ചെയ്തു എടുക്കുന്ന ITR V ഒപ്പിട്ടു Income Tax Department ലേക്ക് അയയ്ക്കുമ്പോള്‍ മാത്രമേ E Filing പൂര്‍ത്തിയാവുന്നുള്ളൂ.

ITR V ഡൗണ്‍ലോഡ് ചെയ്തെടുക്കാം
അതില്‍ ചുവന്ന അക്ഷരത്തില്‍ കാണുന്ന "Click Here" to download ITR V ക്ലിക്ക് ചെയ്‌താല്‍ ITR V അതായത് Acknowledgement ഡൌണ്‍ലോഡ് ചെയ്യപ്പെടും. (നമ്മള്‍ നല്‍കിയിരിക്കുന്ന ഇ-മെയില്‍ ഐഡിയിലേക്കും ഈ വിവരങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള ഒരു മെയില്‍ വന്നിട്ടുണ്ടാകും.) ഡൗണ്‍ലോഡ് ചെയ്തെടുക്കുന്ന PDF ഫയല്‍ ആയുള്ള ITR V ഓപ്പണ്‍ ചെയ്യാന്‍ password ആവശ്യമായി വരും. Small letter ആയി പാന്‍ നമ്പരും ജനനതിയ്യതിയും ആണ് password ആയി നല്‍കേണ്ടത്. (ഉദാ. 1960 ജനുവരി 1 ജനനത്തിയതിയും ABCDE1234R പാന്‍ നമ്പരും എങ്കില്‍ abcde1234r01011960 ആയിരിക്കും പാസ്സ്‌വേര്‍ഡ്‌.) ഇത് പരിശോധിച്ച് ഒപ്പിട്ട് 120 ദിവസത്തിനുള്ളില്‍ ലഭിക്കത്തക്ക വിധം താഴെയുള്ള അഡ്രസ്സിലേക്ക് ഓര്‍ഡിനറി പോസ്റ്റ്‌ ആയോ സ്പീഡ് പോസ്റ്റ്‌ ആയോ അയയ്ക്കണം. ഇത് എത്തിക്കഴിഞ്ഞ ശേഷമേ നമ്മുടെ റിട്ടേണ്‍ പ്രോസസ്സ് ചെയ്യപ്പെടുകയുള്ളൂ. വിലാസം - Income Tax Department- CPC, Post Bag No. 1, Electronic City Post Office, Bangalore- 560100, Karnataka. അയയ്ക്കുന്ന ITR V ല്‍ ഒപ്പിടാന്‍ മറക്കരുത്. ഒപ്പില്ലാത്തവ സ്വീകരിക്കപ്പെടില്ല. ഒരു സ്ഥാപനത്തിലെ എല്ലാ ജീവനക്കാരുടേയും ITR Vകള്‍
ഒരു കവറിലിട്ട് അയക്കുകയുമാകാം.
E-Filingല്‍ തെറ്റുകള്‍ കണ്ടെത്തിയാല്‍
ഇ-ഫയലിങ്ങിനിടെ സബ്മിറ്റ് ചെയ്ത ഇ-റിട്ടേണില്‍ തെറ്റുകള്‍ കണ്ടെത്തിയാല്‍ വിഷമിക്കേണ്ടതില്ല. മുകളില്‍ പറഞ്ഞ അതേ സ്റ്റെപ്പുകള്‍ പ്രകാരം കൃത്യമായ വിവരങ്ങള്‍ നല്‍കിക്കൊണ്ട് ഒരിക്കല്‍ കൂടി റിട്ടേണ്‍ സമര്‍പ്പിക്കാം. ഇപ്രകാരം രണ്ടാംവട്ടം ഇ-ഫയലിങ് നടത്തുകയാണെങ്കില്‍ ഒരു കാര്യം ശ്രദ്ധിക്കേണ്ടതുണ്ട്. ഇതില്‍ രണ്ടാമത്തെ ടാബായ Personal Informationല്‍ Filing Status എന്നതിനു താഴെ കീഴില്‍ A21 എന്ന കോളമായ Return filed under section[Pl see Form Instruction] എന്ന കോളത്തിന് നേരെ Revised 139(5) എന്ന് സെലക്ട് ചെയ്യണം. തുടര്‍ന്ന് സ്റ്റെപ്പുകളെല്ലാം പൂര്‍ത്തിയാക്കി സബ്മിറ്റ് ചെയ്ത് ലഭിക്കുന്ന ITR-V മാത്രം മേല്‍പ്പറഞ്ഞ ബാംഗ്ലൂര്‍ വിലാസത്തിലേക്ക് അയച്ചാല്‍ മതി. ആദ്യത്തേത് അയക്കേണ്ടതില്ല.

കടപ്പാട്...മാത്സ്ബ്ലോഗ്