Sunday, 4 March 2018

പൊതുവിദ്യാലയങ്ങള്‍ മികവിന്റെ പാതയിലാണ്..കദീജ മൂത്തേടത്ത്

കാഞ്ഞിരമുക്ക് PNUP വിദ്യാലയത്തിലെ 61- മത് വാർഷികാഘോഷ പരിപാടികളുടെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഖദീജ മൂത്തേടത്ത് നിർവഹിച്ചു.വാർഡ് മെമ്പർ ഹനീഫ പാലക്കൽ അധ്യക്ഷനായ ചടങ്ങിൽ' പ്രധാനാധ്യാപിക വി.വി സത്യഭാമ സ്വാഗതവും പറഞ്ഞു. രതീഷ് കാക്കൊള്ളി (വാര്‍ഡ്‌ മെമ്പര്‍ ) സാബിറ ഹിളർ(വാര്‍ഡ്‌ മെമ്പര്‍ ), ഹിളർ കാഞ്ഞിരമുക്ക്(പി.ടി.എ.പ്രസിഡന്റ്), സ്വപ്ന.ജി.വി (എം .ടി.എ.പ്രസിഡന്റ്), സിദ്ധിക്എ പന്താവൂർ(അജ്മാന്‍  ഇന്‍കാസ് പ്രതിനിധി എ. രാധ(സ്റാഫ് സെക്രട്ടറി ) എന്നിവർ സംസാരിച്ചു.തോമസ് സി.ജെ(എല്‍.പി. എസ്.ആര്‍ ജി ,കണ്‍ വീനര്‍ ) നന്ദിയും പറഞ്ഞു.ചടങ്ങിൽ രാഷ്ട്രപതി എ.പി.ജെ അബ്ദുള്‍കലാമിന്റെ ശിഷ്യനും സഹപ്രവര്‍ത്തകനും അദ്ദേഹത്തിന്റെ ജിവച്ചരിത്രഗ്രന്ഥ്മായ 'അഗ്നിച്ചിറകുകളുടെ മലയാള വിവര്‍ത്തകനും ആയ ശ്രീ.പി.വി ആല്‍ബി മുഖ്യാതിഥി ആയിരുന്നു .

Saturday, 3 March 2018

സ്കുള്‍ മുഖപത്രം 'മയുഖം ' പ്രകാശനം

 കാഞ്ഞിരമുക്ക് പി.എന്‍.യു.പി സ്കുളിന്റെ 61-മത് വാര്‍ഷികാഘോഷ പരിപാടികളുടെ ഭാഗമായി സ്കുള്‍ മാനേജ്മെന്റ്ന്റെ പിന്തുണയോടെ  തയ്യാറാക്കിയ പത്രത്തിന്റെ പ്രകാശനം മുന്‍ രാഷ്ട്രപതി എ.പി.ജെ അബ്ദുള്‍കലാമിന്റെ ശിഷ്യനും സഹപ്രവര്‍ത്തകനും അദ്ദേഹത്തിന്റെ ജിവച്ചരിത്രഗ്രന്ഥ്മായ 'അഗ്നിച്ചിറകുകളുടെ മലയാള വിവര്‍ത്തകനും ആയ ശ്രീ.പി.വി ആല്‍ബി നമ്മുടെ വിദ്യാലയത്തിലെ ലീഡര്‍  അര്‍ഷക്.സി.എം  നു നല്‍കി.  നിര്‍വഹിച്ചു .

തുടര്‍ന്നുള്ള മാസങ്ങളില്‍ ഈ പത്രം ഇ- പത്രമായി സ്കൂള്‍ ബ്ലോഗില്‍ ഉണ്ടാകും .വിദ്യാലയത്തിലെ കലാധ്യാപകന്‍ പ്രമോദ് സംസ്കൃത അദ്ധ്യാപകന്‍ ശിവകുമാര്‍ എന്നിവരാണ ഈ പത്രം തയ്യാറാക്കിയത്.