Friday, 21 July 2017

ശ്രദ്ധയിലൂടെ മാത്രമെ സിദ്ധിയുണ്ടാവുകയുള്ളൂ.. കവി യു.കെ.രാഘവൻ മാസ്റ്റർ

കാഞ്ഞിരമുക്ക്'.വിദ്യാരംഗം കലാ സാഹിത്യ വേദി പൊന്നാനി ഉപജില്ലാ തല ഉത്ഘാടന ചടങ്ങിൽ പി.എൻ.യു.പി.കാഞ്ഞിരമുക്ക് സ്കൂളിൽ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു യു കെ രാഘവൻ മാസ്റ്റർ.

                                           നാടും വീടും ഉണർന്നു ഒന്നായി പ്രവർത്തിച്ചാൽ മാത്രമെ നന്മ വിളയുകയുള്ളൂ.ഭാവനയുണ്ടെങ്കിൽ എല്ലാം നേടാം.ഒരു ചെറുപുഞ്ചിരി ചുണ്ടിൽ വിടർന്നാൽ ഒരു പൂവാകാൻ നമുക്ക് കഴിയും.കുട്ടികളുടെ സർഗ ഗ ഭാവനകളെ ഉണർത്താൻ വിദ്യാരംഗം കലാ സാഹിത്യ പ്രവർത്തനകൾക്ക് കഴിയും.ചെറു കവിതകളുടെയും കഥകളുടെയും അകമ്പടിയോടെയുള്ള ക്ലാസ്സ് വളരെ രസകരമായിരുന്നു.


                      മാറഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അഡ്വ.ഇ .സിന്ധു ഉത്ഘാടനം ചെയ്തു'.പി.ടി.എ. പ്രസിഡണ്ട് ടി.ഹിളാർ അധ്യക്ഷത വഹിച്ചു.വാർഡ് മെംബർ ഹനീഫ പാലക്കൽ ,പൊന്നാനി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ കെ.പി..മുഹമ്മദലി, ഡയറ്റ് ഫാക്കൽറ്റി സുനിൽ അലക്സ്,, ബി.പി.ഓ.വി.കെ.പ്രശാന്ത്, കൺവീനർ കെ.ഇ .ഷീല, വി.കെ.ശ്രീകാന്ത്, പ്രധാനധ്യാപിക വി.വി.സത്യഭാമ, സ്വപ്ന.ജി.വി. എന്നിവർ സംസാരിച്ചു. തുടർന്ന് കെ.കെ. അനീഷ് മാസ്റ്റർ നയിച്ച നാടൻപാട്ട് ശിൽപ്പശാലയും ഉണ്ടായിരുന്നു.