കൂടുതലാളുകളും ഉപയോഗിക്കുക അലസമായ പാസ് വേഡുകള്‍ ആണെന്ന് ഹാക്കേഴ്സിന് അറിയാം. നിരവധി ഹാക്കിംഗ് ശ്രമങ്ങള്‍ നടന്നിട്ടും ഇപ്പോഴും ആളുകള്‍ ഒരേ തരം പാസ് വേഡുകള്‍ തന്നെ ഉപയോഗിക്കുകയാണ്. സൈബര്‍ സുരക്ഷാ കമ്പനിയായ സ്പ്ലാഷ് ഡാറ്റ പുറത്തിറക്കിയ കഴിഞ്ഞ വര്‍ഷത്തെ ഏറ്റവുമേറെ ഉപയോഗിക്കപ്പെട്ട പാസ് വേഡുകളുടെ പട്ടികയാണ് ഇക്കാര്യം പറഞ്ഞു തരുന്നത്. വടക്കേ അമേരിക്കയിലും യൂറോപ്പിലുമായി നടന്ന 33 ലക്ഷം പാസ് വേഡ് ചോര്‍ത്തല്‍ സംഭവങ്ങളില്‍ വെളിവായ പാസ് വേഡുകള്‍ വിശകലനം ചെയ്താണ് കമ്പനി ഈ പട്ടിക പുറത്തിറക്കിയത്.
2013ല്‍ ഏറ്റവും കൂടുതലാളുകള്‍ ഉപയോഗിച്ച പാസ് വേഡ് 123456 എന്നതായിരുന്നു. ഈ വര്‍ഷവും അതു തന്നെയെന്ന് പട്ടിക വ്യക്തമാക്കുന്നു. 2013ല്‍ രണ്ടാം സ്ഥാനം password എന്ന വാക്കിനായിരുന്നു. ഈ വര്‍ഷവും അതു തന്നെയാണ് രണ്ടാം സ്ഥാനത്ത്. കീ ബോര്‍ഡിന്റെ ഇടത്തേ വശത്തുള്ള ആദ്യ അക്ഷരങ്ങള്‍ ചേര്‍ന്നുണ്ടാവുന്ന qwerty എന്ന വാക്കാണ് അഞ്ചാം സ്ഥാനത്ത്.
കാണാം, ഏറ്റവുമധികം ഉപയോഗിക്കപ്പെട്ട ആ പാസ് വേഡുകള്‍: