Tuesday, June 19, 2018
Thursday, June 14, 2018
പ്രവേശനോത്സവം 2018
![]() |
| നവാഗതർക്ക് മാനേജ്‌മെന്റ് വക സ്നേഹ സമ്മാനം . മാനേജ്‌മെന്റ് കുടുംബാംഗം വിനോദ് വലിയവീട്ടിൽ നിർവഹിക്കുന്നു |
![]() |
| അക്ഷര മധുരത്തിന് മുൻപ് ചേട്ടന്മാരുടെ വക മധുരം |
![]() |
| പുത്തനുടുപ്പും പുസ്തകവുമായി ....... |
![]() |
| നിറഞ്ഞ സദസ്സ് |
![]() |
| സ്വാഗതം -പ്രധാനാധ്യാപിക വിവി സത്യഭാമ |
![]() |
| നവാഗതർ അക്ഷരദീപം തെളിക്കുന്നു തെളിക്കുന്നു |
![]() |
| Add caption |
![]() |
| വാർഡ് മെമ്പർ ഹനീഫ പാലക്കൽ സംസാരിക്കുന്നു |
![]() |
| PTA പ്രസിഡന്റ് ഹിലർ |
![]() |
| നന്ദി ഷീല കെ ഇ |
![]() |
| ഉദ്ഘാടകൻ വാർഡ് മെമ്പർ ഹനീഫ പാലക്കൽ |
![]() |
| വിദ്യാലയത്തിന് കുടിവെള്ള യൂണിറ്റ് സമ്മാനിച്ച ദളങ്ങൾ എന്ന പൂർവവിദ്യാർഥി സംഘം പ്രതിനിധികൾ |
![]() |
| മനസിലാക്കേണ്ടത് |
![]() |
| വിദ്യാലയം തന്നെ പഠന മാധ്യമം |
![]() |
| വാഹനങ്ങൾ പാർക്ക് ചെയ്തിരിക്കുന്നു |
![]() |
| പ്രാർത്ഥന |
![]() |
| നവാഗതരെ പൂത്താലമേന്തി സ്വീകരിക്കുന്നു |
Wednesday, May 30, 2018
ആറാം പ്രവര്‍ത്തിദിനപ്രവര്‍ത്തനങ്ങള്‍-മുന്നൊരുക്കം
സംസ്ഥാനത്തെ വിദ്യാലയങ്ങളില്‍ ആറാം പ്രവര്‍ത്തിദിനത്തില്‍ നടക്കുന്ന കണക്കെടുപ്പിന് മുന്നോടിയായുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു. ഇതിന്റെ ഭാഗമായി ചുവടെ നല്‍കിയിരിക്കുന്ന പ്രവര്‍ത്തനങ്ങള്‍ വിദ്യാലയങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കണം (courtesy:sitc palakkad)
- സമ്പൂര്‍ണ്ണ ഡേറ്റാ കളക്ഷന്‍ ഇനിയും Confirm ചെയ്യാത്ത വിദ്യാലയങ്ങള്‍ ഇത് മെയ് 30 നകം കണ്‍ഫേം ചെയ്യണം.
- Infrastructure Details നിര്‍ബന്ധമായും പൂര്‍ത്തിയാക്കണം. (ഓണ്‍ലൈന്‍ സ്റ്റാഫ് ഫിക്‌സേഷനില്‍ ക്ലാസ് മുറികളുടെ എണ്ണത്തിനനുസരിച്ച് ഡിവിഷനുകള്‍ അനുവദിക്കുന്നതിനാല്‍ ഇവ കൃത്യമായി നല്‍കാന്‍ പ്രധാനാധ്യാപകര്‍ ശ്രദ്ധിക്കേണ്ടതാണ്)
- നിലവില്‍ Confirm ചെയ്ത ഡേറ്റാ മാറ്റങ്ങള്‍ വരുത്തുന്നതിന് ബന്ധപ്പെട്ട DEOയുമായി ബന്ധപ്പെട്ടാല്‍ Reset ചെയ്ത് തരുന്നതാണ്
- ആറാം പ്രവര്‍ത്തിദിന സോഫ്റ്റ്‌വെയറില്‍ എല്ലാ വിദ്യാലയങ്ങളും രണ്ട് മണിക്ക് മുമ്പായി വിവരങ്ങള്‍ രേഖപ്പെടെത്തി അതത് DEO/AEO കളില്‍ പ്രിന്റൗട്ട് എത്തിക്കേണ്ടതാണ്.
- സമ്പൂര്‍ണ്ണയില്‍ നിലവിലുള്ള വിദ്യാര്‍ഥികളുടെ വിവരങ്ങള്‍ കൃത്യമായി പരിശോധിച്ച് തെറ്റുകള്‍ ഇല്ലെന്നുറപ്പാക്കണം
- സമ്പൂര്‍ണ്ണയില്‍ UID നമ്പരുകള്‍ നിര്‍ബന്ധമായും ഉള്‍പ്പെടുത്തണം. ആധാര്‍ കാര്‍ഡിലെ പേരുകള്‍ സ്കൂള്‍ രജിസ്റ്ററിലേത് പോലെ അല്ലെങ്കില്‍ പിന്നീട് ബുദ്ധിമുട്ടുകള്‍ നേരിടാന്‍ സാധ്യതയുള്ളതിനാല്‍ അവ പ്രത്യേകം പരിശോധിച്ച് തിരുത്തലുകള്‍ വരുത്തേണ്ടതുണ്ടെങ്കില്‍ അതിനുള്ള നിര്‍ദ്ദേശം രക്ഷകര്‍ത്താക്കള്‍ക്ക് നല്‍കേണ്ടതാണ്
- ആറാം പ്രവര്‍ത്തി ദിവസത്തിന് ശേഷം സമ്പൂര്‍ണ്ണയിലെ ചില ഫീല്‍ഡുകള്‍ ഫ്രീസ് ചെയ്യാന്‍ സാധ്യതയുണ്ട്. പിന്നീട് ഇവയില്‍ തിരുത്തലുകള്‍ക്ക് സംസ്ഥാനതലത്തില്‍ മാത്രമേ സാധ്യമാകൂ എന്നതിനാല്‍ എല്ലാ ഫീല്‍ഡുകളും പരമാവധി ശ്രദ്ധയോടെ പരിശോധിക്കേണ്ടതാണ്.
- സമ്പൂര്‍ണ്ണയില്‍ നിലവില്‍ Mandatory അല്ലാതിരുന്ന Caste ,Religion എന്നീ ഫീല്‍ഡുകള്‍ Mandatory ആക്കിയിട്ടുണ്ട്. ഇവയില്‍ ആവശ്യമായ മാറ്റങ്ങള്‍ വരുത്തണം. നിലവില്‍ ജാതി മതം ഇവ രേഖപ്പെടുത്താത്തവയില്‍ അവ ഉള്‍പ്പെടുത്തണം
- നിലവില്‍ കോടതി വിധിയുടെ അടിസ്ഥാനത്തില്‍ എട്ടാം ക്ലാസ് പ്രവര്‍ത്തിച്ചിരുന്ന യു പി സ്കൂളുകളില്‍ നിന്നും ഏപ്രില്‍ 30 ന് ശേഷം സമ്പൂര്‍ണ്ണ ടി സി എടുക്കുന്നതിന് പ്രയാസം ഉണ്ടാകുന്ന സാഹചര്യത്തില്‍ ആ വിദ്യാലയങ്ങളില്‍ നിന്നും വരുന്ന Manual TC ഉപയോഗിച്ച് അഡ്‌മിഷന്‍ നടത്താവുന്നതാണ്
- അണ്‍ എയ്‌ഡഡ് ഉള്‍പ്പെടെ എല്ലാ വിദ്യാലയങ്ങളും Fitness Certificate ബന്ധപ്പെട്ട അധികാരികള്‍ക്ക് സമര്‍പ്പിക്കണം . ഫിറ്റ്‌നെസ് സര്‍ട്ടിഫിക്കറ്റ് ഇല്ലാതെ ഒരു വിദ്യാലയത്തിലും അധ്യയനം ആരംഭിക്കരുത്
- സ്റ്റാഫ് ഫിക്‌സേഷന് നല്‍കുന്ന പ്രൊപ്പോസലില്‍ ക്ലാസ് മുറികളുടെ എണ്ണം, അവയുടെ നീളം , വീതി, ഉയരം എന്നിവ നിര്‍ബന്ധമായും ഉണ്ടായിരിക്കണം
- ഗവ വിദ്യാലയങ്ങള്‍ Staff Fixation Proposal് ഒപ്പം Fitness Certificateന്റെ ഒറിജിനല്‍ ആണ് സമര്‍പ്പിക്കേണ്ടത്
- സ്റ്റാഫ് ഫിക്‌സേഷന്‍ പ്രൊപ്പോസല്‍ നല്‍കുന്ന അവസരത്തില്‍ അധ്യാപകരുടെ ലിസ്റ്റ് സമര്‍പ്പിക്കണം. ഇതില്‍ വിഷയാടിസ്ഥാനത്തില്‍ ആവണം തയ്യാറാക്കേണ്ടത് . (Date of Joining, Qualification with Subject ഇവ ഉണ്ടായിരിക്കണം)
- പ്രൊട്ടക്ടട് അധ്യാപകര്‍ ഉണ്ടെങ്കില്‍ അവരുടെ വിവരങ്ങള്‍ ഉള്‍പ്പെടുത്തണം
- അറബിക്ക് , സംസ്കൃതം , ഉറുദു കുട്ടികളുടെ ലിസ്റ്റ് നല്‍കേണ്ടതാണ്
ആറാം പ്രവര്‍ത്തിദിന കണക്കെടുപ്പുമായി ബന്ധപ്പെട്ട നിര്‍ദ്ദേശങ്ങള്‍ ഇവിടെ
Monday, May 21, 2018
സ്കൂളുകൾ ജൂൺ 1 ന് തുറക്കും
I .സ്കൂൾ പ്രവൃത്തി ദിനം.
സ്കൂളുകൾ ജൂൺ 1 ന് തുറക്കും
2018-19 അധ്യയന വർഷം LP, UP HS, HSS വിഭാഗത്തിന് 202 പ്രവർത്തി ദിനങ്ങളും VHSE വിഭാഗത്തിന് 222 ഉം ആയിരിക്കും .
അടുത്ത അധ്യയന വർഷം മുതൽ സ്കൂൾ അധ്യയന ദിനങ്ങൾ 201 ആയിരിക്കും.
പ്രവർത്തി ദിനങ്ങളാക്കിയ 8ശനിയാഴ്ചകൾ
ജൂൺ 16, ആഗസ്ത് 18,സെപ്തംബർ 1, 22,ഒക്ടോബർ 6, 20,നവംബർ 24,ജനുവരി 5
II പരീക്ഷകൾ
SSLC, +2 പരീക്ഷകൾ 2019 മാർച്ച് 6 - 25
മോഡൽ പരീക്ഷകൾ ഫെബ്രുവരി 7-13
ഒന്നാം പാദ വാർഷിക പരീക്ഷ 2018 ആഗസ്ത് 30 മുതൽ ആരംഭിക്കും
രണ്ടാം പാദ വാർഷിക പരീക്ഷ ഡിസംബർ 12 മുതൽ ആരംഭിക്കും
വാർഷിക പരീക്ഷ ഫെബ്രുവരി അവസാനവാരം മുതൽ ആരംഭിക്കും
III മേളകൾ
സ്കൂൾ മേളകൾ - സെപ്തംബർ
ഉപജില്ല -ഒക്ടോബർ അവസാനവാരം
ജില്ല നവംബർ മൂന്നാം വാരം
സംസ്ഥാന സ്കൂൾ കലോത്സവം - ഡിസംബർ 5-9 തിയ്യതികളിലായി നടക്കും.
സംസ്ഥാന സ്പെഷ്യൽ സ്കൂൾ കലോത്സവം 2018 ഒക്ടോബർ 26, 27, 28 തിയ്യതികളിൽ
സംസ്ഥാന ശാസ്ത്രോത്സവം നവം 9-11
കായിക മേള ദേശീയ കായിക മേളയുടെ തിയ്യതിക്കനുസരിച്ച് പിന്നീട് തീരുമാനിക്കും
ഈ വർഷം മുതൽ LP വിഭാഗം ശാസ്ത്രോത്സവം ഉപജില്ലാതലം വരെ മാത്രമേ ഉണ്ടായിരിക്കുകയുള്ളു.
സ്കൂളുകൾ ജൂൺ 1 ന് തുറക്കും
2018-19 അധ്യയന വർഷം LP, UP HS, HSS വിഭാഗത്തിന് 202 പ്രവർത്തി ദിനങ്ങളും VHSE വിഭാഗത്തിന് 222 ഉം ആയിരിക്കും .
അടുത്ത അധ്യയന വർഷം മുതൽ സ്കൂൾ അധ്യയന ദിനങ്ങൾ 201 ആയിരിക്കും.
പ്രവർത്തി ദിനങ്ങളാക്കിയ 8ശനിയാഴ്ചകൾ
ജൂൺ 16, ആഗസ്ത് 18,സെപ്തംബർ 1, 22,ഒക്ടോബർ 6, 20,നവംബർ 24,ജനുവരി 5
II പരീക്ഷകൾ
SSLC, +2 പരീക്ഷകൾ 2019 മാർച്ച് 6 - 25
മോഡൽ പരീക്ഷകൾ ഫെബ്രുവരി 7-13
ഒന്നാം പാദ വാർഷിക പരീക്ഷ 2018 ആഗസ്ത് 30 മുതൽ ആരംഭിക്കും
രണ്ടാം പാദ വാർഷിക പരീക്ഷ ഡിസംബർ 12 മുതൽ ആരംഭിക്കും
വാർഷിക പരീക്ഷ ഫെബ്രുവരി അവസാനവാരം മുതൽ ആരംഭിക്കും
III മേളകൾ
സ്കൂൾ മേളകൾ - സെപ്തംബർ
ഉപജില്ല -ഒക്ടോബർ അവസാനവാരം
ജില്ല നവംബർ മൂന്നാം വാരം
സംസ്ഥാന സ്കൂൾ കലോത്സവം - ഡിസംബർ 5-9 തിയ്യതികളിലായി നടക്കും.
സംസ്ഥാന സ്പെഷ്യൽ സ്കൂൾ കലോത്സവം 2018 ഒക്ടോബർ 26, 27, 28 തിയ്യതികളിൽ
സംസ്ഥാന ശാസ്ത്രോത്സവം നവം 9-11
കായിക മേള ദേശീയ കായിക മേളയുടെ തിയ്യതിക്കനുസരിച്ച് പിന്നീട് തീരുമാനിക്കും
ഈ വർഷം മുതൽ LP വിഭാഗം ശാസ്ത്രോത്സവം ഉപജില്ലാതലം വരെ മാത്രമേ ഉണ്ടായിരിക്കുകയുള്ളു.
Sunday, March 4, 2018
പൊതുവിദ്യാലയങ്ങള്‍ മികവിന്റെ പാതയിലാണ്..കദീജ മൂത്തേടത്ത്
കാഞ്ഞിരമുക്ക് PNUP വിദ്യാലയത്തിലെ 61- മത് വാർഷികാഘോഷ പരിപാടികളുടെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഖദീജ മൂത്തേടത്ത് നിർവഹിച്ചു.വാർഡ് മെമ്പർ ഹനീഫ പാലക്കൽ അധ്യക്ഷനായ ചടങ്ങിൽ' പ്രധാനാധ്യാപിക വി.വി സത്യഭാമ സ്വാഗതവും പറഞ്ഞു. രതീഷ് കാക്കൊള്ളി (വാര്‍ഡ് മെമ്പര്‍ ) സാബിറ ഹിളർ(വാര്‍ഡ് മെമ്പര്‍ ), ഹിളർ കാഞ്ഞിരമുക്ക്(പി.ടി.എ.പ്രസിഡന്റ്), സ്വപ്ന.ജി.വി (എം .ടി.എ.പ്രസിഡന്റ്), സിദ്ധിക്എ പന്താവൂർ(അജ്മാന്‍ ഇന്‍കാസ് പ്രതിനിധി എ. രാധ(സ്റാഫ് സെക്രട്ടറി ) എന്നിവർ സംസാരിച്ചു.തോമസ് സി.ജെ(എല്‍.പി. എസ്.ആര്‍ ജി ,കണ്‍ വീനര്‍ ) നന്ദിയും പറഞ്ഞു.ചടങ്ങിൽ രാഷ്ട്രപതി എ.പി.ജെ അബ്ദുള്‍കലാമിന്റെ ശിഷ്യനും സഹപ്രവര്‍ത്തകനും അദ്ദേഹത്തിന്റെ ജിവച്ചരിത്രഗ്രന്ഥ്മായ 'അഗ്നിച്ചിറകുകളുടെ മലയാള വിവര്‍ത്തകനും ആയ ശ്രീ.പി.വി ആല്‍ബി മുഖ്യാതിഥി ആയിരുന്നു .Saturday, March 3, 2018
സ്കുള്‍ മുഖപത്രം 'മയുഖം ' പ്രകാശനം
കാഞ്ഞിരമുക്ക് പി.എന്‍.യു.പി സ്കുളിന്റെ 61-മത് വാര്‍ഷികാഘോഷ പരിപാടികളുടെ ഭാഗമായി സ്കുള്‍ മാനേജ്മെന്റ്ന്റെ പിന്തുണയോടെ തയ്യാറാക്കിയ പത്രത്തിന്റെ പ്രകാശനം മുന്‍ രാഷ്ട്രപതി എ.പി.ജെ അബ്ദുള്‍കലാമിന്റെ ശിഷ്യനും സഹപ്രവര്‍ത്തകനും അദ്ദേഹത്തിന്റെ ജിവച്ചരിത്രഗ്രന്ഥ്മായ 'അഗ്നിച്ചിറകുകളുടെ മലയാള വിവര്‍ത്തകനും ആയ ശ്രീ.പി.വി ആല്‍ബി നമ്മുടെ വിദ്യാലയത്തിലെ ലീഡര്‍ അര്‍ഷക്.സി.എം നു നല്‍കി. നിര്‍വഹിച്ചു .
തുടര്‍ന്നുള്ള മാസങ്ങളില്‍ ഈ പത്രം ഇ- പത്രമായി സ്കൂള്‍ ബ്ലോഗില്‍ ഉണ്ടാകും .വിദ്യാലയത്തിലെ കലാധ്യാപകന്‍ പ്രമോദ് സംസ്കൃത അദ്ധ്യാപകന്‍ ശിവകുമാര്‍ എന്നിവരാണ ഈ പത്രം തയ്യാറാക്കിയത്.
തുടര്‍ന്നുള്ള മാസങ്ങളില്‍ ഈ പത്രം ഇ- പത്രമായി സ്കൂള്‍ ബ്ലോഗില്‍ ഉണ്ടാകും .വിദ്യാലയത്തിലെ കലാധ്യാപകന്‍ പ്രമോദ് സംസ്കൃത അദ്ധ്യാപകന്‍ ശിവകുമാര്‍ എന്നിവരാണ ഈ പത്രം തയ്യാറാക്കിയത്.
- front and back page CLICK HERE
- Inside page CLICK HERE
Thursday, February 15, 2018
INCOME TAX 2017-18 ഫൈനല്‍ സ്റ്റേറ്റ്മെന്‍റ് തയ്യാറാക്കാം
2017-18 സാമ്പത്തിക വര്‍ഷത്തെ ഇന്‍കം ടാക്സ് പൂര്‍ണ്ണമായും ഫെബ്രുവരി 28നകം അടച്ചു തീര്‍ക്കേണ്ടതുണ്ടെന്ന് നമുക്കറിയാം. ഇനി നമുക്ക് ഫൈനല്‍ സ്റ്റേറ്റ്മെന്‍റ് തയ്യാറാക്കി നല്‍കണം. അതിന് സഹായിക്കുന്ന പ്രധാനപ്പെട്ട ചില സോഫ്റ്റ്വെയറുകള്‍ ചുവടെ നല്‍കുന്നു. ഇന്‍കം ടാക്സ്, ടാക്സ് റിലീഫ് എന്നിവ കണക്കാക്കുന്നതിനും Anticipatory Statement, Final Statement, Form 10E മുതലായവ തയ്യാറാക്കുന്നതിന് സഹായകരമായ സോഫ്റ്റ്‌വെയറുകള്‍ ഇവിടെ നിന്നും ഡൌണ്‍ലോഡ് ചെയ്യാം.
ആദായനികുതി സംബന്ധമായ ചില ഫയലുകള്‍ ഇവിടെ നിന്നും ഡൌണ്‍ലോഡ് ചെയ്യാം.
- EASY TAX Version 2.1 by Sudheer Kumar TK & Rajan N
- ECTAX by Babu Vadukkumchery
- HONEST TAX.ULTIMATE 2018 by Anson Francis, Jr.Accountant, Sub Treasury, Karimannoor, Idukki
- Tax Consultant Unlimited by Saffeeq M P
- EASY TAX by Alrahman / Relief Calculator
- CALCNPRINT by Krishna Das N P
ആദായനികുതി സംബന്ധമായ ചില ഫയലുകള്‍ ഇവിടെ നിന്നും ഡൌണ്‍ലോഡ് ചെയ്യാം.
- New Circular from CBDT on Tax Deduction at Source from Salary in 2017-18 Financial Year
- Deductions Allowable Chart from Income Tax India
- Circular from Finance Department: തവണകളായി ശമ്പളത്തില്‍ നിന്നും നികുതി കുറയ്ക്കണമെന്ന നിര്‍ദേശം.
- പേ റിവിഷന്‍ അരിയറും ഇന്‍കം ടാക്സും
- Tax Calendar for DDO and Employees
- Some important Sections to remember
- Password formats to remember കടപ്പാട് : http://mathematicsschool.blogspot.in
Subscribe to:
Posts (Atom)












































