Wednesday, July 18, 2018

1 മുതല്‍ 10 വരെ ക്ലാസ്സുകളിലെ ഐ.ടി. വീഡിയോ ക്ലാസ്സുകള്‍ (Updated with Youtube Link)




(Updated with all Youtube Link)

വിവര വിനിമയ സാങ്കേതികവിദ്യ (ICT) 1 മുതല്‍ 10 വരെ ക്ലാസ്സുകളിലെ ആദ്യത്തെ പാഠത്തിന്റെ വീഡിയോ പാഠങ്ങളാണ് ഈ പോസ്റ്റില്‍. ഈ അധ്യയന വര്‍ഷം തന്നെ 1 മുതല്‍ 9 വരെ ക്ലാസ്സുകളിലെ എല്ലാ പാഠങ്ങളുടെയും വീഡിയോ ചെയ്യണമെന്ന് കരുതുന്നു. പത്താം ക്ലാസ്സിന്റെ വീഡിയോ പാഠങ്ങള്‍ DVDയായി ഉള്ളതിനാല്‍ പത്താം ക്ലാസ്സിന്റെ ആദ്യ പാഠം മാത്രമേ പോസ്റ്റ് ചെയ്യാന്‍ സാധിക്കുകയുള്ളൂ.

ഡൗണ്‍ലോഡ് ചെയ്തെടുക്കുന്നതിനോടൊപ്പം അഭിപ്രായവും രേഖപ്പെടുത്തുമല്ലോ.

ഐ.ടി. വീഡിയോ ക്ലാസ്സുകള്‍ 

Standard 1 Click Here - Youtube Link

Standard 2 Click Here - Youtube Link

Standard 3 Click Here - Youtube Link

Standard 4 Click Here - Youtube Link

Standard 5 Click Here - Youtube Link


Standard 6

Video 1. Click Here - Youtube Link

Video 2. Click Here - Youtube Link


Standard 7

Video 1. Click Here - Youtube Link

Video 2. Click Here  - Youtube Link


Standard 8 

Video 1. K TOUCH - Youtube Link 
Video 2. WRITER - Youtube Link 

Video 3. GE SPEAKER- Youtube Link 


Standard 9

Video 1. GIMP - Youtube Link 

Video 2. GIMP TOOLS - Youtube Link 

Video 3. LAYERS - Youtube Link

Video 4. SELECTION TOOLS - Youtube Link

Video 5. TEXT - Youtube Link

Video 6.  LOGO- Youtube Link

Video 7.  PATH TOOL - Youtube Link

Video 8. BLUR- Youtube Link 


Standard 10

Video 1. SVG PNG - Youtube Link 

Video 2. INKSCAPE - Youtube Link 

Video 3. WORK 1 - Youtube Link 

Video 4. CUP - Youtube Link 

Video 5. TEA - Youtube Link 

Video 6. WORK 2 - Youtube Link 

Video 7. LOGO - Youtube Link 

Video 8.FINAL LOGO - Youtube Link 

Video 9. COMPLETE LOGO - Youtube Link

Video 10. SHAPES - Youtube Link 

Video 11. ARCH - Youtube Link

Video 12. FLOWER - Youtube Link

Video 13. IT@SCHOOL LOGO - Youtube Link 
 കടപ്പാട് :-http://mathematicsschool.blogspot.com/ & വിപിന്‍ മഹാത്മ

Thursday, June 14, 2018

ശുദ്ധീകരിച്ച കുടിവെള്ള വിതരണ യൂണിറ്റ് -ഉദ്ഘാടനം


പഠനോപകരണ വിതരണം

പരിസ്ഥിതി ദിനാഘോഷം

2017 -18 അധ്യയന വർഷത്തിലെ LSS -USS വിജയികൾ


PNUPS -പ്രവേശനോത്സവം 2018 -

Praveshanolsavaganam 2018 . please click here 

പ്രവേശനോത്സവം 2018






 
നവാഗതർക്ക് മാനേജ്‌മെന്റ് വക സ്നേഹ സമ്മാനം . മാനേജ്‌മെന്റ്  
കുടുംബാംഗം  വിനോദ് വലിയവീട്ടിൽ  നിർവഹിക്കുന്നു 

അക്ഷര  മധുരത്തിന്  മുൻപ് ചേട്ടന്മാരുടെ വക മധുരം 

പുത്തനുടുപ്പും പുസ്തകവുമായി .......





നിറഞ്ഞ സദസ്സ് 


സ്വാഗതം -പ്രധാനാധ്യാപിക  വിവി സത്യഭാമ 






നവാഗതർ അക്ഷരദീപം തെളിക്കുന്നു തെളിക്കുന്നു  




Add caption

വാർഡ് മെമ്പർ ഹനീഫ പാലക്കൽ സംസാരിക്കുന്നു 


PTA  പ്രസിഡന്റ് ഹിലർ 

നന്ദി ഷീല  കെ ഇ 


ഉദ്ഘാടകൻ വാർഡ് മെമ്പർ ഹനീഫ പാലക്കൽ 

വിദ്യാലയത്തിന് കുടിവെള്ള യൂണിറ്റ് സമ്മാനിച്ച ദളങ്ങൾ എന്ന പൂർവവിദ്യാർഥി സംഘം പ്രതിനിധികൾ 

മനസിലാക്കേണ്ടത് 

വിദ്യാലയം തന്നെ പഠന മാധ്യമം 

വാഹനങ്ങൾ പാർക്ക് ചെയ്തിരിക്കുന്നു 


പ്രാർത്ഥന 

നവാഗതരെ  പൂത്താലമേന്തി സ്വീകരിക്കുന്നു 

Wednesday, May 30, 2018

ആറാം പ്രവര്‍ത്തിദിനപ്രവര്‍ത്തനങ്ങള്‍-മുന്നൊരുക്കം


സംസ്ഥാനത്തെ വിദ്യാലയങ്ങളില്‍ ആറാം പ്രവര്‍ത്തിദിനത്തില്‍ നടക്കുന്ന കണക്കെടുപ്പിന് മുന്നോടിയായുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു. ഇതിന്റെ ഭാഗമായി ചുവടെ നല്‍കിയിരിക്കുന്ന പ്രവര്‍ത്തനങ്ങള്‍ വിദ്യാലയങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കണം (courtesy:sitc palakkad)
  1. സമ്പൂര്‍ണ്ണ ഡേറ്റാ കളക്ഷന്‍ ഇനിയും Confirm ചെയ്യാത്ത വിദ്യാലയങ്ങള്‍ ഇത് മെയ് 30 നകം കണ്‍ഫേം ചെയ്യണം.
  2. Infrastructure Details നിര്‍ബന്ധമായും പൂര്‍ത്തിയാക്കണം. (ഓണ്‍ലൈന്‍ സ്റ്റാഫ് ഫിക്‌സേഷനില്‍ ക്ലാസ് മുറികളുടെ എണ്ണത്തിനനുസരിച്ച് ഡിവിഷനുകള്‍ അനുവദിക്കുന്നതിനാല്‍ ഇവ കൃത്യമായി നല്‍കാന്‍ പ്രധാനാധ്യാപകര്‍ ശ്രദ്ധിക്കേണ്ടതാണ്)
  3. നിലവില്‍ Confirm ചെയ്ത ഡേറ്റാ മാറ്റങ്ങള്‍ വരുത്തുന്നതിന് ബന്ധപ്പെട്ട DEOയുമായി ബന്ധപ്പെട്ടാല്‍ Reset ചെയ്ത് തരുന്നതാണ്
  4. ആറാം പ്രവര്‍ത്തിദിന സോഫ്റ്റ്‌വെയറില്‍ എല്ലാ വിദ്യാലയങ്ങളും രണ്ട് മണിക്ക് മുമ്പായി വിവരങ്ങള്‍ രേഖപ്പെടെത്തി അതത് DEO/AEO കളില്‍ പ്രിന്റൗട്ട് എത്തിക്കേണ്ടതാണ്.
  5. സമ്പൂര്‍ണ്ണയില്‍ നിലവിലുള്ള വിദ്യാര്‍ഥികളുടെ വിവരങ്ങള്‍ കൃത്യമായി പരിശോധിച്ച് തെറ്റുകള്‍ ഇല്ലെന്നുറപ്പാക്കണം
  6. സമ്പൂര്‍ണ്ണയില്‍ UID നമ്പരുകള്‍ നിര്‍ബന്ധമായും ഉള്‍പ്പെടുത്തണം. ആധാര്‍ കാര്‍ഡിലെ പേരുകള്‍ സ്കൂള്‍ രജിസ്റ്ററിലേത് പോലെ അല്ലെങ്കില്‍ പിന്നീട് ബുദ്ധിമുട്ടുകള്‍ നേരിടാന്‍ സാധ്യതയുള്ളതിനാല്‍ അവ പ്രത്യേകം പരിശോധിച്ച് തിരുത്തലുകള്‍ വരുത്തേണ്ടതുണ്ടെങ്കില്‍ അതിനുള്ള നിര്‍ദ്ദേശം രക്ഷകര്‍ത്താക്കള്‍ക്ക് നല്‍കേണ്ടതാണ്
  7. ആറാം പ്രവര്‍ത്തി ദിവസത്തിന് ശേഷം സമ്പൂര്‍ണ്ണയിലെ ചില ഫീല്‍ഡുകള്‍ ഫ്രീസ് ചെയ്യാന്‍ സാധ്യതയുണ്ട്. പിന്നീട് ഇവയില്‍ തിരുത്തലുകള്‍ക്ക് സംസ്ഥാനതലത്തില്‍ മാത്രമേ സാധ്യമാകൂ എന്നതിനാല്‍ എല്ലാ ഫീല്‍ഡുകളും പരമാവധി ശ്രദ്ധയോടെ പരിശോധിക്കേണ്ടതാണ്.
  8. സമ്പൂര്‍ണ്ണയില്‍ നിലവില്‍ Mandatory അല്ലാതിരുന്ന Caste ,Religion എന്നീ ഫീല്‍ഡുകള്‍ Mandatory ആക്കിയിട്ടുണ്ട്. ഇവയില്‍ ആവശ്യമായ മാറ്റങ്ങള്‍ വരുത്തണം. നിലവില്‍ ജാതി മതം ഇവ രേഖപ്പെടുത്താത്തവയില്‍ അവ ഉള്‍പ്പെടുത്തണം
  9. നിലവില്‍ കോടതി വിധിയുടെ അടിസ്ഥാനത്തില്‍ എട്ടാം ക്ലാസ് പ്രവര്‍ത്തിച്ചിരുന്ന യു പി സ്കൂളുകളില്‍ നിന്നും ഏപ്രില്‍ 30 ന് ശേഷം സമ്പൂര്‍ണ്ണ ടി സി എടുക്കുന്നതിന് പ്രയാസം ഉണ്ടാകുന്ന സാഹചര്യത്തില്‍ ആ വിദ്യാലയങ്ങളില്‍ നിന്നും വരുന്ന Manual TC ഉപയോഗിച്ച് അഡ്‌മിഷന്‍ നടത്താവുന്നതാണ്
  10. അണ്‍ എയ്‌ഡഡ് ഉള്‍പ്പെടെ എല്ലാ വിദ്യാലയങ്ങളും Fitness Certificate ബന്ധപ്പെട്ട അധികാരികള്‍ക്ക് സമര്‍പ്പിക്കണം . ഫിറ്റ്‌നെസ് സര്‍ട്ടിഫിക്കറ്റ് ഇല്ലാതെ ഒരു വിദ്യാലയത്തിലും അധ്യയനം ആരംഭിക്കരുത്
  11. സ്റ്റാഫ് ഫിക്‌സേഷന് നല്‍കുന്ന പ്രൊപ്പോസലില്‍ ക്ലാസ് മുറികളുടെ എണ്ണം, അവയുടെ നീളം , വീതി, ഉയരം എന്നിവ നിര്‍ബന്ധമായും ഉണ്ടായിരിക്കണം
  12. ഗവ വിദ്യാലയങ്ങള്‍ Staff Fixation Proposal് ഒപ്പം Fitness Certificateന്റെ ഒറിജിനല്‍ ആണ് സമര്‍പ്പിക്കേണ്ടത്
  13. സ്റ്റാഫ് ഫിക്‌സേഷന്‍ പ്രൊപ്പോസല്‍ നല്‍കുന്ന അവസരത്തില്‍ അധ്യാപകരുടെ ലിസ്റ്റ് സമര്‍പ്പിക്കണം. ഇതില്‍ വിഷയാടിസ്ഥാനത്തില്‍ ആവണം തയ്യാറാക്കേണ്ടത് . (Date of Joining, Qualification with Subject ഇവ ഉണ്ടായിരിക്കണം)
  14. പ്രൊട്ടക്ടട് അധ്യാപകര്‍ ഉണ്ടെങ്കില്‍ അവരുടെ വിവരങ്ങള്‍ ഉള്‍പ്പെടുത്തണം
  15. അറബിക്ക് , സംസ്കൃതം , ഉറുദു കുട്ടികളുടെ ലിസ്റ്റ് നല്‍കേണ്ടതാണ്
ആറാം പ്രവര്‍ത്തിദിന കണക്കെടുപ്പുമായി ബന്ധപ്പെട്ട നിര്‍ദ്ദേശങ്ങള്‍ ഇവിടെ

Monday, May 21, 2018

സ്കൂളുകൾ ജൂൺ 1 ന് തുറക്കും

 I .സ്കൂൾ പ്രവൃത്തി ദിനം.
സ്കൂളുകൾ ജൂൺ 1 ന് തുറക്കും
2018-19 അധ്യയന വർഷം LP, UP HS, HSS വിഭാഗത്തിന് 202 പ്രവർത്തി ദിനങ്ങളും VHSE വിഭാഗത്തിന് 222 ഉം ആയിരിക്കും .
അടുത്ത അധ്യയന വർഷം മുതൽ സ്കൂൾ അധ്യയന ദിനങ്ങൾ 201 ആയിരിക്കും.
 പ്രവർത്തി ദിനങ്ങളാക്കിയ 8ശനിയാഴ്ചകൾ
ജൂൺ 16, ആഗസ്ത് 18,സെപ്തംബർ 1, 22,ഒക്ടോബർ 6, 20,നവംബർ 24,ജനുവരി 5
II പരീക്ഷകൾ
SSLC, +2 പരീക്ഷകൾ 2019 മാർച്ച് 6 - 25
മോഡൽ പരീക്ഷകൾ ഫെബ്രുവരി 7-13

ഒന്നാം  പാദ വാർഷിക പരീക്ഷ 2018 ആഗസ്ത് 30 മുതൽ ആരംഭിക്കും

രണ്ടാം പാദ വാർഷിക പരീക്ഷ ഡിസംബർ 12 മുതൽ ആരംഭിക്കും

വാർഷിക പരീക്ഷ  ഫെബ്രുവരി അവസാനവാരം മുതൽ ആരംഭിക്കും

III മേളകൾ
സ്കൂൾ മേളകൾ - സെപ്തംബർ
ഉപജില്ല -ഒക്ടോബർ അവസാനവാരം
ജില്ല നവംബർ മൂന്നാം വാരം
സംസ്ഥാന സ്കൂൾ കലോത്സവം - ഡിസംബർ 5-9 തിയ്യതികളിലായി നടക്കും.
സംസ്ഥാന സ്പെഷ്യൽ സ്കൂൾ കലോത്സവം 2018 ഒക്ടോബർ 26, 27, 28 തിയ്യതികളിൽ

സംസ്ഥാന ശാസ്ത്രോത്സവം നവം 9-11

കായിക മേള ദേശീയ കായിക മേളയുടെ തിയ്യതിക്കനുസരിച്ച് പിന്നീട് തീരുമാനിക്കും
ഈ വർഷം മുതൽ LP വിഭാഗം ശാസ്ത്രോത്സവം ഉപജില്ലാതലം വരെ മാത്രമേ ഉണ്ടായിരിക്കുകയുള്ളു.