സംസ്ഥാനത്തെ എല്ലാ വിദ്യാലയങ്ങളിലേയും സ്റ്റാഫ് ഫിക്സേഷന്‍ വിശദാംശങ്ങള്‍ നിങ്ങള്‍ക്കും പരിശോധിക്കാം.ലിങ്ക് ഇവിടെ
Tuesday, September 16, 2014
Monday, September 8, 2014
അധ്യാപകസഹായികളുടെ ആദ്യ 4 യൂണിറ്റുകള്‍
പാഠ്യപദ്ധതി പരിഷ്ക്കരണത്തിന്റെ ഭാഗമായി ഈ വര്‍ഷം അഞ്ചു ക്ലാസുകളിലെ
പാഠപുസ്തകങ്ങള്‍ക്കാണ് മാറ്റമുള്ളത്. വിദ്യാഭ്യാസ അവകാശനിയമപ്രകാരം
സംസ്ഥാനങ്ങളിലെ പഠനനിലവാരം ഉയര്‍ത്തുന്നതിനു വേണ്ടി പാഠ്യപദ്ധതി
പരിഷ്ക്കരിക്കണമെന്ന കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദ്ദേശപ്രകാരമാണ് ഈ മാറ്റം.
അതിന്‍പ്രകാരം 1, 3, 5, 7 ക്ലാസുകളിലും പ്ലസ് വണ്‍ ക്ലാസിലുമാണ് ഈ വര്‍ഷം
പാഠപുസ്തകങ്ങള്‍ക്ക് മാറ്റമുള്ളത്. ഇത്തരം സാഹചര്യങ്ങളില്‍ പുതിയ
പാഠപുസ്തകത്തിന്റെ സമീപനരീതികള്‍ പരിചയപ്പെടുന്നതിന് എപ്പോഴും അധ്യാപകരെ
സഹായിക്കുന്നത് അധ്യാപകസഹായികള്‍ (Handbooks) ആയിരിക്കും. ഈ വര്‍ഷം
എസ്.സി.ഇ.ആര്‍.ടി അധ്യാപകസഹായികളുടെ ആദ്യ 4 യൂണിറ്റുകളുടെ പി.ഡി.എഫുകള്‍
പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇവയുടെ ലിങ്കുകള്‍ ചുവടെ നല്‍കിയിരിക്കുന്നു.
അതില്‍ നിന്നും 1,3,5,7 ക്ലാസുകളിലെ നിങ്ങള്‍ക്കാവശ്യമുള്ള വിഷയങ്ങളുടെ
അധ്യാപകസഹായികളുടെ ആദ്യ 4 യൂണിറ്റുകള്‍ ഡൗണ്‍ലോഡ് ചെയ്തെടുക്കാം.
ഒന്നാം ക്ലാസില്‍ ഗണിതം, മലയാളം എന്നിവയ്ക്ക് വ്യത്യസ്ത പാഠപുസ്തകങ്ങളാണ് ഇത്തവണയുള്ളത്. എല്‍.പി ക്ലാസുകളില്‍ വച്ചുതന്നെ കുട്ടികളുടെ ഇംഗ്ലീഷ് പരിജ്ഞാനം മെച്ചപ്പെടുത്തുന്നതിനുള്ള രണ്ട്, നാല് ക്ലാസുകളിലെ സിലബസില്‍ കാണാന്‍ കഴിയും. ഓരോ പാഠഭാഗം പിന്നിടുമ്പോഴും പഠിതാവ് നേടിയ ശേഷികള്‍ പരിശോധിക്കാനുള്ള സംവിധാനങ്ങള്‍ പുതിയ സിലബസില്‍ ഉണ്ട്. കുട്ടികളുടെ കലാ, കായിക ശേഷികള്‍ മെച്ചപ്പെടുത്തുന്നതിന് അനുയോജ്യമായ വിദ്യാഭ്യാസം നല്‍കുന്നതിനുള്ള ചുവടുവെയ്പുകളും ഇതില്‍ കാണാന്‍ കഴിയും. നൃത്തം, നാടക, ചലച്ചിത്ര മേഖലകളെക്കുറിച്ച് ഗുണപരമായ അറിവ് നല്‍കുന്നതിനും പുതിയ കരിക്കുലത്തില്‍ ലക്ഷ്യമുണ്ട്.
പാഠപുസ്തകങ്ങള്‍ പഠനത്തിനായുള്ള ഒരു ഉപകരണം മാത്രമായാണ് മാറിയ സമീപനരീതിയില്‍ വിഭാവനം ചെയ്തിരിക്കുന്നത്. പഠനത്തിനായി പുസ്തകത്തിന് പുറമെ കൂടുതല്‍ അറിവ് നേടുന്നതിനായി ഇതര മാര്‍ഗങ്ങളെ ആശ്രയിക്കാന്‍ കുട്ടികളെ പര്യാപ്തരാക്കാനുള്ള വഴികാട്ടലുകളും പുതിയ സിലബസില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. അധ്യാപകസഹായിയിലെ പലവിവരങ്ങളും കുട്ടിക്ക് ടെക്സ്റ്റ് പുസ്തകങ്ങളിലൂടെ തന്നെ ലഭിക്കുന്നുണ്ടെന്നുള്ളതും പുതിയ മാറ്റത്തിന്റെ ഭാഗമാണ്. ഇവ പി.ഡി.എഫ് രൂപേണ പ്രസിദ്ധീകരിച്ചതു കൊണ്ടു തന്നെ ഇത്തവണ അധ്യാപകസഹായികള്‍ അധ്യാപകര്‍ക്കു മാത്രമല്ല, രക്ഷിതാക്കള്‍ക്കും ഉപകാരപ്രദമാകുമെന്നു തീര്‍ച്ച.
UNIT 3 & 4
Standard I (Unit 3 & 4)
Tamil :Unit 3 | Unit 4
Kannada : Unit 3 | Unit 4
Maths : unit 3 | Unit 4
Sanskrit : unit 3 | Unit 4
Standard III (Unit 3 & 4)
Tamil : Unit 3 | Unit 4
Kannada : Unit 3 | Unit 4
Sanskirt : Unit 3 | Unit 4
Standard V (Unit 3 & 4)
Tamil AT : Unit 3 | Unit 4
Kannada Unit 3 (AT) | Unit 3 (BT)
Urdu : Unit 3 | Unit 4
Sanskrit Oriental : Unit 3 | Unit 4
Sanskrit : Unit 3 | Unit 4
Standard VII (Unit 3 & 4)
Tamil : Unit 3 | Unit 4
Kannada : Unit 3 (AT) | Unit 3 (BT)
Urdu : Unit 3 | Unit 4
Sanskrit : Unit 3 | Unit 4
Sanskrit Oriental : Unit 3 | Unit 4
UNIT 2
STANDARD 1 (Unit 2)
Integration Malayalam
Integration Mathematics
Integration Tamil medium
Kannada Mathematics
English
Sanskrit
Arabic
Kannada
STANDARD 3 (Unit 2)
Malayalam
Tamil
Arabic
Kannada
Sanskrit
English
Mathematics
EVS
STANDARD 5 (Unit 2)
Malayalam AT
Tamil
Kannada AT
Arabic : Unit 2 | Unit 3
Urdu
Hindi
English
Mathematics
Science
Social Science
Health and Physical Education
Sanskrit General
Sanskrit Oriental
STANDARD 7 (Unit 2)
Malayalam AT
Tamil
Kannada AT
Arabic
Hindi
Urdu
English
Mathematics
Science
Social Science
Health and Physical Education
Sanskrit General
Sanskrit Oriental
UNIT 1
STANDARD 1
Readiness package Integration Malayalam
Integration Malayalam
Integration Mathematics
Integration Tamil medium
Integration Kannada medium
Readiness Package English
Readiness Package Tamil
English
Sanskrit
Arabic
STANDARD 3
Malayalam
Tamil
Arabic
Kannada
Sanskrit
English
Mathematics
EVS
STANDARD 5
Malayalam
Tamil
Kannada
Arabic
Urdu
Readiness Package Urdu
Hindi
English
Mathematics
Science
Social Science
Sanskrit General
Sanskrit Oriental
STANDARD 7
Malayalam
Tamil
Kannada
Arabic
Hindi
Urdu
English
Mathematics
Science
Social Science
Sanskrit General
Sanskrit Oriental
ഒന്നാം ക്ലാസില്‍ ഗണിതം, മലയാളം എന്നിവയ്ക്ക് വ്യത്യസ്ത പാഠപുസ്തകങ്ങളാണ് ഇത്തവണയുള്ളത്. എല്‍.പി ക്ലാസുകളില്‍ വച്ചുതന്നെ കുട്ടികളുടെ ഇംഗ്ലീഷ് പരിജ്ഞാനം മെച്ചപ്പെടുത്തുന്നതിനുള്ള രണ്ട്, നാല് ക്ലാസുകളിലെ സിലബസില്‍ കാണാന്‍ കഴിയും. ഓരോ പാഠഭാഗം പിന്നിടുമ്പോഴും പഠിതാവ് നേടിയ ശേഷികള്‍ പരിശോധിക്കാനുള്ള സംവിധാനങ്ങള്‍ പുതിയ സിലബസില്‍ ഉണ്ട്. കുട്ടികളുടെ കലാ, കായിക ശേഷികള്‍ മെച്ചപ്പെടുത്തുന്നതിന് അനുയോജ്യമായ വിദ്യാഭ്യാസം നല്‍കുന്നതിനുള്ള ചുവടുവെയ്പുകളും ഇതില്‍ കാണാന്‍ കഴിയും. നൃത്തം, നാടക, ചലച്ചിത്ര മേഖലകളെക്കുറിച്ച് ഗുണപരമായ അറിവ് നല്‍കുന്നതിനും പുതിയ കരിക്കുലത്തില്‍ ലക്ഷ്യമുണ്ട്.
പാഠപുസ്തകങ്ങള്‍ പഠനത്തിനായുള്ള ഒരു ഉപകരണം മാത്രമായാണ് മാറിയ സമീപനരീതിയില്‍ വിഭാവനം ചെയ്തിരിക്കുന്നത്. പഠനത്തിനായി പുസ്തകത്തിന് പുറമെ കൂടുതല്‍ അറിവ് നേടുന്നതിനായി ഇതര മാര്‍ഗങ്ങളെ ആശ്രയിക്കാന്‍ കുട്ടികളെ പര്യാപ്തരാക്കാനുള്ള വഴികാട്ടലുകളും പുതിയ സിലബസില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. അധ്യാപകസഹായിയിലെ പലവിവരങ്ങളും കുട്ടിക്ക് ടെക്സ്റ്റ് പുസ്തകങ്ങളിലൂടെ തന്നെ ലഭിക്കുന്നുണ്ടെന്നുള്ളതും പുതിയ മാറ്റത്തിന്റെ ഭാഗമാണ്. ഇവ പി.ഡി.എഫ് രൂപേണ പ്രസിദ്ധീകരിച്ചതു കൊണ്ടു തന്നെ ഇത്തവണ അധ്യാപകസഹായികള്‍ അധ്യാപകര്‍ക്കു മാത്രമല്ല, രക്ഷിതാക്കള്‍ക്കും ഉപകാരപ്രദമാകുമെന്നു തീര്‍ച്ച.
Standard I (Unit 3 & 4)
Tamil :Unit 3 | Unit 4
Kannada : Unit 3 | Unit 4
Maths : unit 3 | Unit 4
Sanskrit : unit 3 | Unit 4
Standard III (Unit 3 & 4)
Tamil : Unit 3 | Unit 4
Kannada : Unit 3 | Unit 4
Sanskirt : Unit 3 | Unit 4
Standard V (Unit 3 & 4)
Tamil AT : Unit 3 | Unit 4
Kannada Unit 3 (AT) | Unit 3 (BT)
Urdu : Unit 3 | Unit 4
Sanskrit Oriental : Unit 3 | Unit 4
Sanskrit : Unit 3 | Unit 4
Standard VII (Unit 3 & 4)
Tamil : Unit 3 | Unit 4
Kannada : Unit 3 (AT) | Unit 3 (BT)
Urdu : Unit 3 | Unit 4
Sanskrit : Unit 3 | Unit 4
Sanskrit Oriental : Unit 3 | Unit 4
UNIT 2
STANDARD 1 (Unit 2)
Integration Malayalam
Integration Mathematics
Integration Tamil medium
Kannada Mathematics
English
Sanskrit
Arabic
Kannada
STANDARD 3 (Unit 2)
Malayalam
Tamil
Arabic
Kannada
Sanskrit
English
Mathematics
EVS
STANDARD 5 (Unit 2)
Malayalam AT
Tamil
Kannada AT
Arabic : Unit 2 | Unit 3
Urdu
Hindi
English
Mathematics
Science
Social Science
Health and Physical Education
Sanskrit General
Sanskrit Oriental
STANDARD 7 (Unit 2)
Malayalam AT
Tamil
Kannada AT
Arabic
Hindi
Urdu
English
Mathematics
Science
Social Science
Health and Physical Education
Sanskrit General
Sanskrit Oriental
STANDARD 1
Readiness package Integration Malayalam
Integration Malayalam
Integration Mathematics
Integration Tamil medium
Integration Kannada medium
Readiness Package English
Readiness Package Tamil
English
Sanskrit
Arabic
STANDARD 3
Malayalam
Tamil
Arabic
Kannada
Sanskrit
English
Mathematics
EVS
STANDARD 5
Malayalam
Tamil
Kannada
Arabic
Urdu
Readiness Package Urdu
Hindi
English
Mathematics
Science
Social Science
Sanskrit General
Sanskrit Oriental
STANDARD 7
Malayalam
Tamil
Kannada
Arabic
Hindi
Urdu
English
Mathematics
Science
Social Science
Sanskrit General
Sanskrit Oriental
| കടപ്പാട്- മാത്സ്ബ്ലോഗ്,എസ്.ഇ.ആര്‍.ടി |
Friday, September 5, 2014
അധ്യാപകദിനത്തില്‍, പ്രധാനമന്ത്രിയുടെ കുട്ടികളോടുള്ള ആശയവിനിമയം താഴെ ലൈവ് ആയി കാണുക...
Hon'Ble Prime Minister's Interaction with Students on
The Occasion of Teachers Day
5th September, 2014 (Time from 3:00 PM to 4:45 PM)
Live Webcast On
Message of Hon'ble Prime Minister on the eve of Teachers Day
| English | Hindi | Gujarati | Odia | Telugu |
| Assamese | Kannad | Punjabi | Urdu | Marathi |
| Tamil | Malayalam | Bengali |
അധ്യാപകദിനത്തില്‍, പ്രധാനമന്ത്രിയുടെ കുട്ടികളോടുള്ള ആശയവിനിമയം താഴെ ലൈവ് ആയി കാണുക...
ദൂരദര്ശന് ന്യൂസ് ഒഫീഷ്യല്‍
മാനവ വിഭവ ശേഷി മന്ത്രാലയം
PM INDIA WEBCAST
ദൂരദര്ശന് ദേശീയം
വിക്ടെര്സ് ചാനെല്‍
സര്‍ക്കുലര്‍-MHRD
സര്‍ക്കുലര്‍ -DPI
Tuesday, August 12, 2014
Monday, August 4, 2014
"പാഠപുസ്തകങ്ങളില്‍ നിന്ന് മാത്രമല്ലല്ലോ അറിവ് ലഭിക്കുന്നത്."-രക്ഷിതാക്കള്‍ക്ക് ഒരു മാതൃക ലീവ് ലെറ്റര്‍
ലീവ് ലെറ്റര്‍ ഇങ്ങനെയും എഴുതാം
കുട്ടിക്കു വേണ്ടി മാതാവ് അധ്യാപകനു അയച്ച ലീവ് ലെറ്റര്‍ ഫേസ്ബുക്കില്‍ ശ്രദ്ധേയമാകുകയാണ്. മക്കള്‍ക്കു വേണ്ടി ലീവ് ലെറ്റര്‍ എഴുതുന്ന രക്ഷിതാക്കള്‍ക്ക് മാതൃകയാക്കാവുന്ന ഈ കത്ത് അധ്യാപകന്‍െറ സുഹൃത്ത് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തതോടെ സൈബര്‍ ലോകത്തു നിന്നും അഭിനന്ദന പ്രവാഹമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്.
പെരുന്നാളിനോടനുബന്ധിച്ച് ബന്ധു വീടുകളില്‍ വിരുന്നു പോയ മകന് ലീവ് ആവശ്യപ്പെട്ടാണ് മാതാവ് കത്തെഴുതിയത്. കളവ് പറഞ്ഞ് രക്ഷപ്പെടാം എന്ന ധാരണ മകന് പകര്‍ന്നു നല്‍കാന്‍ ആഗ്രഹമില്ലാത്തതുകൊണ്ടും സത്യം പറയണമെന്ന നിര്‍ബന്ധ ബുദ്ധി ഉളളതുകൊണ്ടുമാണ് ഇങ്ങനെ എഴുതേണ്ടി വന്നത് മാതാവ് കത്തില്‍ കുറിച്ചു.
ലീവ് ലെറ്ററിന്‍െറ പൂര്‍ണരൂപം
സ്നേഹത്തോടെ സാറിന് ...,
ക്ഷേമം നേരുന്നു.......
എന്‍െറ മകന്‍ ഫിസാന്‍ കഴിഞ്ഞ രണ്ട് ദിവസം ക്ളാസില്‍ വന്നിരുന്നില്ല.പെരുന്നാള്‍ അവധിക്ക് വിരുന്ന് പോയതായിരുന്നു. വല്ലപ്പോഴുമേ പോകാറൊളളു..!
മോന്‍ പറയുന്നത് ക്ളാസില്‍ വരാതിരുന്നത് വിരുന്ന് പോയതുകൊണ്ടാണെന്ന് പറഞ്ഞാല്‍ മാഷ് കുട്ടികള്‍ക്കിടയിലിട്ട് കളിയാക്കുമെന്നാണ്.! അതുകൊണ്ട് ഉമ്മച്ചി വേറെ എന്തെങ്കിലും കാരണമെഴുതണമെന്നാണ്....
കളവ് പറഞ്ഞ് രക്ഷപ്പെടാം എന്ന ധാരണ മകന് പകര്‍ന്നു നല്‍കാന്‍ ആഗ്രഹമില്ലാത്തതുകൊണ്ടും സത്യം പറയണമെന്ന നിര്‍ബന്ധ ബുദ്ധി ഉളളതുകൊണ്ടുമാണ് ഇങ്ങനെ എഴുതേണ്ടി വന്നത്..
പാഠ പുസ്തകങ്ങളില്‍ നിന്ന് മാത്രമല്ലല്ലോ അറിവ് ലഭിക്കുന്നത്...കുടുംബാംഗങ്ങള്‍ തമ്മിലുളള ഒത്തു ചേരലിന്‍റെ അനുഭവങ്ങളില്‍ നിന്നും കുട്ടികള്‍ എന്തുമാത്രം കാര്യങ്ങള്‍ പഠിച്ചെടുക്കുന്നുണ്ടാകും..
എനിക്കുറപ്പുണ്ട്....! വൃദ്ധയായ എന്‍െറ ഉമ്മയെ ഞാന്‍ പരിചരിക്കുന്നത് കണ്ട മോന് അതൊരു നല്ല പാഠമായിട്ടുണ്ടാകുമെന്ന്.....
അതുകൊണ്ട്..., കഴിഞ്ഞ രണ്ട് ദിവസത്തെ ലീവ് ഫിസാന് അനുവദിച്ചു കൊടുക്കണമെന്ന് ആവശൃപ്പെടുന്നു....
Friday, August 1, 2014
അധ്യാപക പരിശീലനങ്ങള്‍ ആഗസ്റ്റ് 16 ലേക്ക് മാറ്റിവച്ചു
കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ നാളെ(02/08/2014)നടത്താന്‍ നിശ്ചയിച്ചിരുന്ന അധ്യാപക പരിശീലനങ്ങള്‍ ആഗസ്റ്റ് 16 ലേക്ക് മാറ്റിവച്ചു

Saturday, July 26, 2014
Income Tax Return through E-Filing
ഇ-ഫയലിങ് നടത്താനായി കൈവശം വേണ്ട രേഖകള്‍
- പാന്‍കാര്‍ഡ് നമ്പര്‍, ജനനത്തീയതി
- മെസ്സേജ് സ്വീകരിക്കാന്‍ ഒരു മൊബൈല്‍ ഫോണ്‍
- ഒരു ഇ-മെയില്‍ അക്കൗണ്ട്
- നിങ്ങളുടെ ബാങ്ക് അക്കൗണ്ട് നമ്പറും ആ ബ്രാഞ്ചിന്റെ IFSC Codeഉം
(CLICK HERE for find the IFSC code of your Branch) - Form 16 (വരുമാനത്തിലോ ടാക്സിലോ മാറ്റമുണ്ടായിട്ടില്ലെങ്കില്‍ ഫെബ്രുവരിയില്‍ ശമ്പളബില്ലിനോടൊപ്പം സമര്‍പ്പിച്ച ഇന്‍കംടാക്സ് സ്റ്റേറ്റുമെന്റ് ആയാലും മതി)
ഡാറ്റാ എന്‍ട്രി എളുപ്പമാക്കാന്‍ ഒരു ഫോറം
ഈ ഡാറ്റാ എന്‍ട്രി ഫോറം ഡൗണ്‍ലോഡ് ചെയ്ത് അതില്‍ വിവരങ്ങളെല്ലാം എഴുതി തയ്യാറാക്കി വച്ചാല്‍ വെറും പത്തു മിനിറ്റ് കൊണ്ട് നമുക്ക് ഇ-ഫയലിങ്ങ് പ്രക്രിയ പൂര്‍ത്തിയാക്കാം. ഇതിലെ മിക്കവാറും വിവരങ്ങള്‍ ഡി.ഡി.ഒ ഓരോ എംപ്ലോയിക്കും ഡൗണ്‍ലോഡ് ചെയ്ത് തരുന്ന ഫോറം 16 ല്‍ ഉള്ളവയാണ്. ഫോറം 16 ഡൌണ്‍ലോഡ് ചെയ്യേണ്ടതെങ്ങനെയെന്ന് വിശദീകരിക്കുന്ന ഒരു പോസ്റ്റ് നേരത്തേ പ്രസിദ്ധീകരിച്ചിരുന്നു. ഫോറം 16നും ഫെബ്രുവരി മാസത്തെ ശമ്പളബില്ലിനോടൊപ്പം സമര്‍പ്പിക്കുന്ന ഓരോ വ്യക്തിയുടേയും ടാക്സ് സ്റ്റേറ്റ്മെന്റും തമ്മില്‍ സാധാരണ നിലയില്‍ വ്യത്യാസം ഉണ്ടാവാറില്ല. അത്തരത്തില്‍ ഉള്ളവര്‍ക്ക് ഫോറം 16 ഇല്ലെങ്കിലും ടാക്സ് സ്റ്റേറ്റ്മെന്റിന്റെ കോപ്പി ഉപയോഗിച്ച് ഇ-ഫയലിങ് നടത്താവുന്നതേയുള്ളു.
E Filing നടത്താനുള്ള പേജിനായി ഇവിടെ ക്ലിക്ക് ചെയ്യുക. Income Tax Departmentന്‍റെ E Filing സൈറ്റില്‍ PAN രജിസ്റ്റര്‍ ചെയ്ത ശേഷമാണ് E Filing നടത്തേണ്ടത്. മുന്‍വര്‍ഷം E Filing നടത്തിയിട്ടുണ്ടെങ്കില്‍ അന്ന് രജിസ്റ്റര്‍ ചെയ്തപ്പോള്‍ ഉള്ള UserID യും Password ഉം ഉപയോഗിച്ചാണ് ഈ വര്‍ഷവും E-Filing ചെയ്യേണ്ടത്.
ആദ്യമായി E-Filing സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക്
പുതുതായി രജിസ്റ്റര്‍ ചെയ്യാന്‍ "New to E Filing" എന്നതിന് താഴെയുള്ള "Register Yourself" എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click on the image to enlarge അപ്പോള്‍ തുറക്കുന്ന Registration Formല്‍ 'Select User Type' എന്നതിന് കീഴെയുള്ള "Individual"ന് തൊട്ടു മുമ്പുള്ള ബട്ടണില്‍ ക്ലിക്ക് ചെയ്യുക. താഴെയുള്ള Continue ക്ലിക്ക് ചെയ്യുക.
Click on the image to enlarge അടുത്ത പേജില്‍ PAN നമ്പര്‍, Surname, Date of birth, E mail ID, Mobile Number എന്നിവ ചേര്‍ക്കുക. നക്ഷത്രചിഹ്നമുള്ള ഫീല്‍ഡുകള്‍ നിര്‍ബന്ധമായും പൂരിപ്പിക്കേണ്ടവയാണ്. തുടര്‍ന്നു Continue ക്ലിക്ക് ചെയ്യുക.
(Surname കൃത്യമായി അറിയാന്‍ ഈ ലിങ്കില്‍ PAN നമ്പര്‍ ചേര്‍ത്ത് കണ്ടുപിടിക്കാം. CLICK HERE.) കൃത്യമായ വിവരങ്ങള്‍ ചേര്‍ത്താല്‍ Registration Form ലഭിക്കും.User ID യായി PAN നമ്പര്‍ വന്നിരിക്കുന്നത് കാണാം. താഴെയുള്ള നക്ഷത്രചിഹ്നമുള്ള കള്ളികള്‍ നിര്‍ബന്ധമായും പൂരിപ്പിക്കേണ്ടവയാണ്.
- Password - ഇതില്‍ ഇംഗ്ലീഷ് ചെറിയ അക്ഷരവും വലിയ അക്ഷരവും അക്കവും special character ഉം ഉണ്ടാവണം. 8 മുതല്‍ 14 വരെ സ്ഥാനങ്ങള്‍ ഉണ്ടാവണം.
- Confirm Password - password വീണ്ടും അടിക്കുക.
- അതിനു താഴെയുള്ള primary, secondary ചോദ്യോത്തരങ്ങള്‍ ചേര്‍ക്കുക.
- Mobile number, E Mail ID എന്നിവ ചേര്‍ക്കുക.
- Current Addressല്‍ നക്ഷത്രചിഹ്നമുള്ള എല്ലാ കളങ്ങളും പൂരിപ്പിക്കുക.
- പ്രത്യേകരീതിയില്‍ എഴുതിയിട്ടുള്ള കോഡിലെ (Capcha Code) അക്കങ്ങള്‍ താഴെ ചേര്‍ത്ത് "Submit" ക്ലിക്ക് ചെയ്യുക.
മൊബൈലില്‍ വന്ന മെസ്സേജ് തുറന്ന് അതില്‍ വന്നിരിക്കുന്ന PIN Number ഈ പേജില്‍ അടിച്ചു കൊടുത്ത് 'Submit' ക്ലിക്ക് ചെയ്യുക. The User ID is successfully activated എന്ന് കാണിക്കുന്ന പേജ് തുറക്കും. ഇതോടെ രജിസ്ട്രേഷന്‍ പൂര്‍ത്തിയായി. അതിനു താഴെയുള്ള click here to login ല്‍ ക്ലിക്ക് ചെയ്ത് നേരിട്ട് login ചെയ്യാം.
(പുതുതായി രജിസ്റ്റര്‍ ചെയ്യുന്നവര്‍ ചുവടെയുള്ള ഭാഗം വിട്ടുകളഞ്ഞ് ഇപ്പോള്‍ അക്കൗണ്ട് രജിസ്റ്റര്‍ ചെയ്തവര്‍ക്കും കഴിഞ്ഞ വര്‍ഷം തന്നെ രജിസ്റ്റര്‍ ചെയ്തവര്‍ക്കും ഇ-ഫയലിങ് നടത്താം എന്ന ഭാഗം മുതല്‍ തുടര്‍ന്നു വായിക്കുക.)
കഴിഞ്ഞ വര്‍ഷം E Filingനായി രജിസ്റ്റര്‍ ചെയ്തവര്‍ക്ക്
കഴിഞ്ഞ എതെങ്കിലും വര്‍ഷം E Filing നടത്തിയിട്ടുണ്ടെങ്കില്‍ അന്ന് E-Filing ചെയ്യുന്നതിന് വേണ്ടിയുള്ള രജിസ്ട്രെഷന്‍ നടത്തിയിരിക്കും. അന്ന് ഉള്ള User ID(PAN Number), password, Date of birth എന്നിവ ഉപയോഗിച്ച് ഈ വര്‍ഷവും ഇ ഫയലിംഗ് നടത്താം. (TRACESല്‍ PAN രജിസ്റ്റര്‍ ചെയ്തതും ഇതും വ്യത്യസ്തമാണെന്ന് ഓര്‍ക്കുമല്ലോ.) അതിനായി E Filing Portalന്റെ മെയിന്‍ പേജില്‍ 'Registered User' എന്നതിന് താഴെയുള്ള 'Login Here' ക്ലിക്ക് ചെയ്യുക. അപ്പോള്‍ തുറക്കുന്ന പേജില്‍ UserID, Date of birth, Password എന്നിവ ചേര്‍ത്ത് 'Login' ക്ലിക്ക് ചെയ്യുക. അപ്പോള്‍ Contact Details അപ്ഡേറ്റ് ചെയ്യാനായി പുതിയൊരു വിന്‍ഡോ തുറക്കുന്നു. അതില്‍ Primary Contact ന് കീഴെ ശരിയായ Mobile Number, E mail ID എന്നിവ ആണോ ഉള്ളതെന്ന് പരിശോധിക്കുക. തെറ്റുണ്ടെങ്കില്‍ തിരുത്തുക. 'Continue ' ക്ലിക്ക് ചെയ്യുക. ചേര്‍ത്തിയ വിവരങ്ങള്‍ ശരിയാണോ എന്ന് പരിശോധിക്കാന്‍ ഒരു dialogue box വരും അതിലും "Continue" ക്ലിക്ക് ചെയ്യുക. ഇതോടെ നിങ്ങളുടെ മൊബൈല്‍ നമ്പറിലേക്ക് ഒരു PIN Number മെസ്സേജ് ആയി വന്നിരിക്കും. ആ നമ്പര്‍ 'Mobile PIN' എന്നതിന് നേരെ ചേര്‍ക്കുക. ഇതോടൊപ്പം Primary Contact ല്‍ നല്‍കിയ E mail ലേക്ക് ഒരു മെയിലും വന്നിട്ടുണ്ടാവും. Mail തുറന്ന് അതില്‍ വന്ന PIN നമ്പര്‍ E mail PIN ന് നേരെ ചേര്‍ത്തി 'Confirm' ക്ലിക്ക് ചെയ്യുക. അപ്പോള്‍ വരുന്ന 'Successfully updated Contact Details' എന്ന മെസ്സേജ് ബോക്സില്‍ 'Continue' ക്ലിക്ക് ചെയ്യുക.
തുടര്‍ന്ന് നമുക്ക് ലോഗിന്‍ ചെയ്യാം. ഇനി ചെയ്യേണ്ട കാര്യങ്ങള്‍ പുതുതായി രജിസ്റ്റര്‍ ചെയ്തവര്‍ക്കും നേരത്തേ രജിസ്റ്റര്‍ ചെയ്തവര്‍ക്കും ഒരുപോലെ തന്നെ.
ഇപ്പോള്‍ അക്കൗണ്ട് രജിസ്റ്റര്‍ ചെയ്തവര്‍ക്കും കഴിഞ്ഞ വര്‍ഷം തന്നെ രജിസ്റ്റര്‍ ചെയ്തവര്‍ക്കും ഇ-ഫയലിങ് നടത്താം
നേരത്തേ ഇ-ഫയലിങ്ങ് സൈറ്റില്‍ രജിസ്ട്രേഷന്‍ നടത്തിയവര്‍ക്കും ഇപ്പോള്‍ തൊട്ടുമുകളില്‍ പറഞ്ഞതു പോലെ രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കിയവര്‍ക്കും ഇനിയുള്ള ഭാഗം മുതല്‍ പൊതുവാണ്. ഇതായത് ഇതിനു മുമ്പ് നമ്മള്‍ ചെയ്തത് ഈ സൈറ്റില്‍ ഒരു അക്കൗണ്ട് ഉണ്ടാക്കുകയാണ്. ഇനി മുതലുള്ള പ്രവര്‍ത്തിയാണ് ഇ-ഫയലിങ് എന്ന് അറിയപ്പെടുന്നത്.
login ചെയ്തു കഴിഞ്ഞാല്‍ വരുന്ന ആദ്യ പേജില്‍ User ID, Password, Date of birth എന്നിവ ചേര്‍ത്ത് "Login" ക്ലിക്ക് ചെയ്ത് ലോഗിന്‍ ചെയ്യാം.
അതില്‍ കാണുന്ന 'e File' ക്ലിക്ക് ചെയ്യുമ്പോള്‍ വരുന്ന dropdown listല്‍ 'Prepare and submit online ITR' ക്ലിക്ക് ചെയ്യുക.
- ITR form Name ന് ITR 1 സെലക്ട് ചെയ്യുക.
- Assessment Year 2014-15 സെലക്ട് ചെയ്യുക.
- Prefill address with എന്നതിന് From PAN database സെലക്ട് ചെയ്ത് 'Submit' ക്ലിക്ക് ചെയ്യുക.
Tab 1 : Instructions
ഇപ്പോള്‍ തുറന്നിരിക്കുന്ന instructions ല്‍ നമുക്ക് ഏതാനും നിര്‍ദേശങ്ങള്‍ കാണാം. വിവരങ്ങള്‍ ചേര്‍ക്കുന്ന അവസരത്തില്‍ "back" ക്ലിക്ക് ചെയ്യുകയോ backspace ബട്ടണ്‍ അമര്‍ത്തുകയോ ചെയ്‌താല്‍ നാം logout ചെയ്യപ്പെടും. Grey കളറിലുള്ള സെല്ലുകളില്‍ ഒന്നും രേഖപ്പെടുത്തേണ്ടതില്ല. വിവരങ്ങള്‍ ചേര്‍ക്കുന്നതിന്റെ ഇടയില്‍ "Save Draft" ബട്ടണില്‍ ക്ലിക്ക് ചെയ്തു അത് വരെ ചേര്‍ത്ത വിവരങ്ങള്‍ save ചെയ്യുന്നത് നല്ലതാണ്.
Tab 2 : Personal Information
Data enter ചെയ്യുന്നതിനായി ആദ്യം Personal Information ടാബ് ക്ലിക്ക് ചെയ്യുക.
അപ്പോള്‍ തുറക്കുന്ന ടാബില്‍ മിക്കവാറും സെല്ലുകളില്‍ Data
ഉണ്ടായിരിക്കും. നക്ഷത്രചിഹ്നമുള്ള ഏതെങ്കിലും സെല്ലില്‍ വിവരങ്ങള്‍
ഇല്ലെങ്കില്‍ അവ ചേര്‍ക്കണം. ഏതെങ്കിലും data മാറ്റാനുണ്ടെങ്കില്‍ അവ
മാറ്റുകയും ആവാം. E mail , mobile number എന്നിവ കൃത്യമായി നല്‍കുക.
Income Tax Ward/Circle എന്ന സെല്ലില്‍ വീട് സ്ഥിതി ചെയ്യുന്ന ഇന്‍കംടാക്സ്
വാര്‍ഡിന്‍റെ നമ്പര്‍ ആണ് ചേര്‍ക്കേണ്ടത്. ഇത് നമ്മള്‍ കണ്ടെത്തി
ചേര്‍ത്തില്ലെങ്കിലും ഏറ്റവും ഒടുവില്‍ ലഭിക്കുന്ന റിപ്പോര്‍ട്ടില്‍
ഓട്ടോമാറ്റിക്കായി ഇത് വന്നിട്ടുണ്ടാകും. Ward/Circle അറിയാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
- E Mail Address, Mobile Number എന്നിവ അതിനായുള്ള കള്ളികളില്‍ ചേര്‍ക്കുക.
- Employer Category യില്‍ Government എന്ന് സെലക്ട് ചെയ്യാം.
- Filing Status ല്‍ ടാക്സ് അടച്ചത് തിരിച്ചു കിട്ടാനോ ഇനിയും അടയ്ക്കാനോ ഇല്ലെങ്കില്‍ Nil Tax Balance എന്നത് സെലക്ട് ചെയ്യാം. അടച്ച Tax തിരിച്ചു കിട്ടാനുണ്ടെങ്കില്‍ Tax Refundable സെലക്ട് ചെയ്യുക.
- Residential Status എന്നിടത്ത് Resident ആണ് വേണ്ടത്.
- Return filed under section.. എന്നതിന് ചുവടെ സമയപരിധിക്കുള്ളിലാണ് ഫയല്‍ ചെയ്യുന്നതെങ്കില്‍ "On or before due date" എന്ന് തെരഞ്ഞെടുക്കുക.
- Whether original or Revised Return എന്നതിന് Original ആവും ഉള്ളത്.
- Whether person governed by Portuguese Civil Code എന്നിടത്ത് No ചേര്‍ക്കുക.
- ഇത്രയും ചേര്‍ത്തു കഴിഞ്ഞാല്‍ Save Draft ക്ലിക്ക് ചെയ്ത് അത് വരെ ചേര്‍ത്ത data save ചെയ്യാം.
Tab 3 : Income Details
Income Details ടാബ് ക്ലിക്ക് ചെയ്‌താല്‍ പുതിയ ഫോം ലഭിക്കും.

- Income from Salary/Pension എന്നതിന് നേരെ Form16 അല്ലെങ്കില്‍ Statementല്‍ Professional Tax കുറച്ച ശേഷം ഉള്ള സംഖ്യ ചേര്‍ക്കുക.
- Income from one house property എന്നതിന് നേരെ Housing loan interest മൈനസ് ചിഹ്നം ചേര്‍ത്ത് നല്‍കുക.
- Type of House Property യില്‍ Self Occupied സെലക്ട് ചെയ്യുക.
- Deductions under Chapter VI A എന്നതിന് ചുവടെ 80C മുതലുള്ള ഓരോ Deductionഉം എത്രയെന്നു ചേര്‍ക്കുക.
- Relief u/s 89A എന്നയിടത്ത് 10E ഫോം ഉപയോഗിച്ച് കിഴിവ് നേടിയെങ്കില്‍ അത് ചേര്‍ക്കുക.
- അതോടെ ആ പേജിന്‍റെ താഴെ അടയ്ക്കെണ്ടതായ ടാക്സ് എത്രയെന്നു കണക്കാക്കപ്പെട്ടിട്ടുണ്ടാവും. (Interest u/s 234 കോളത്തില്‍ ഏതെങ്കിലും സംഖ്യ കാണുന്നുണ്ടെങ്കില്‍ അത് Tax Details എന്ന ഷീറ്റില്‍ വിവരങ്ങള്‍ ചേര്‍ക്കുന്നതോടെ മാറിയേക്കും.) ഇനി അടുത്ത ടാബ് ആയ Tax Details ക്ലിക്ക് ചെയ്യാം.
Tab 4 : Tax Details
ഈ പേജില്‍ ശമ്പളത്തില്‍ നിന്നും കുറച്ച ടാക്സിന്‍റെ കണക്ക് ആണ് നമുക്ക് നല്‍കുവാനുള്ളത്. ഇതില്‍ Sch TDS1 എന്ന ഒന്നാമത്തെ പട്ടികയില്‍ ആണ് വിവരങ്ങള്‍ ചേര്‍ക്കേണ്ടത്.
- Tax Deduction account Number എന്ന കോളത്തില്‍ ശമ്പളം ലഭിച്ച സ്ഥാപനത്തിന്‍റെ TAN നമ്പര്‍ നല്‍കുക.
- Name of Employer സ്ഥാപനത്തിന്‍റെ പേര് ചേര്‍ക്കുക.
- Income under Salary എന്നിടത്ത് Income Details എന്ന പേജില്‍ ഒന്നാമതായി കാണിച്ച (Income from Salary) സംഖ്യ ചേര്‍ക്കുക.
- Tax Deducted എന്നിടത്ത് ആ സ്ഥാപനത്തില്‍ നിന്ന് ശമ്പളത്തില്‍ നിന്ന് കുറച്ച ടാക്സ് ചേര്‍ക്കുക. Traces ല്‍ നിന്നും ഡൌണ്‍ലോഡ് ചെയ്തു കിട്ടിയ Form 16 (Part A) യില്‍ ഉള്ള സംഖ്യ തന്നെ ആണോ ഇത് എന്ന് പരിശോധിക്കുക.
Tab 5 : Tax paid and Verification
- D15-Total TDS Claimed എന്ന കോളത്തില്‍ ആകെ ശമ്പളത്തില്‍ നിന്നും കുറച്ച ടാക്സ് വന്നിരിക്കും.
- D19-Account Number - ഇത് നിര്‍ബന്ധമായും ചേര്‍ക്കണം. അടച്ച ടാക്സ് തിരിച്ചുകിട്ടാനുണ്ടെങ്കിലും ഇല്ലെങ്കിലും.
- D20-Type of Account - ഏതു തരം Account ആണെന്ന് സെലക്ട് ചെയ്യുക.
- D21- IFSC Code- ബാങ്കിന്‍റെ IFSC കോഡ് ചേര്‍ക്കണം. അറിയില്ലെങ്കില്‍ കണ്ടുപിടിക്കാം. CLICK HERE
Tab 6 : 80G
80G പ്രകാരം ക്ലെയിം ചെയ്തിട്ടുള്ള കിഴിവുകളുടെ വിവരങ്ങളെല്ലാം ഇവിടെ ചേര്‍ക്കുക. സാധാരണ നിലയില്‍ ഇവിടെ അധികം പേര്‍ക്കും എന്‍ട്രി ചെയ്യാനൊന്നും ഉണ്ടാകില്ല.
ഇനി Save Draft ക്ലിക്ക് ചെയ്ത് save ചെയ്ത ശേഷം ഇതു വരെ ചേര്‍ത്തിയ വിവരങ്ങള്‍ പരിശോധിച്ച് തെറ്റുകളില്ലെന്നും ഒന്നും വിട്ടുപോയിട്ടില്ലെന്നും ഉറപ്പു വരുത്തിയ ശേഷം "Submit" ക്ലിക്ക് ചെയ്യുക. അപ്പോള്‍ ഒരു ഡയലോഗ് ബോക്സ് തുറക്കും. അതില്‍ "OK" ക്ലിക്ക് ചെയ്യുക. റിട്ടേണ്‍ വിജയകരമായി ഫയല്‍ ചെയ്തു എന്ന് കാണിക്കുന്ന പുതിയ പേജ് അപ്പോള്‍ തുറക്കും. എന്നാല്‍ E Filing ന്‍റെ ഒന്നാം ഘട്ടം മാത്രമേ പൂര്‍ത്തിയായിട്ടുള്ളൂ. ഇനി ഡൌണ്‍ലോഡ് ചെയ്തു എടുക്കുന്ന ITR V ഒപ്പിട്ടു Income Tax Department ലേക്ക് അയയ്ക്കുമ്പോള്‍ മാത്രമേ E Filing പൂര്‍ത്തിയാവുന്നുള്ളൂ.
ITR V ഡൗണ്‍ലോഡ് ചെയ്തെടുക്കാം
അതില്‍ ചുവന്ന അക്ഷരത്തില്‍ കാണുന്ന "Click Here" to download ITR V ക്ലിക്ക് ചെയ്‌താല്‍ ITR V അതായത് Acknowledgement ഡൌണ്‍ലോഡ് ചെയ്യപ്പെടും. (നമ്മള്‍ നല്‍കിയിരിക്കുന്ന ഇ-മെയില്‍ ഐഡിയിലേക്കും ഈ വിവരങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള ഒരു മെയില്‍ വന്നിട്ടുണ്ടാകും.) ഡൗണ്‍ലോഡ് ചെയ്തെടുക്കുന്ന PDF ഫയല്‍ ആയുള്ള ITR V ഓപ്പണ്‍ ചെയ്യാന്‍ password ആവശ്യമായി വരും. Small letter ആയി പാന്‍ നമ്പരും ജനനതിയ്യതിയും ആണ് password ആയി നല്‍കേണ്ടത്. (ഉദാ. 1960 ജനുവരി 1 ജനനത്തിയതിയും ABCDE1234R പാന്‍ നമ്പരും എങ്കില്‍ abcde1234r01011960 ആയിരിക്കും പാസ്സ്‌വേര്‍ഡ്.) ഇത് പരിശോധിച്ച് ഒപ്പിട്ട് 120 ദിവസത്തിനുള്ളില്‍ ലഭിക്കത്തക്ക വിധം താഴെയുള്ള അഡ്രസ്സിലേക്ക് ഓര്‍ഡിനറി പോസ്റ്റ് ആയോ സ്പീഡ് പോസ്റ്റ് ആയോ അയയ്ക്കണം. ഇത് എത്തിക്കഴിഞ്ഞ ശേഷമേ നമ്മുടെ റിട്ടേണ്‍ പ്രോസസ്സ് ചെയ്യപ്പെടുകയുള്ളൂ. വിലാസം - Income Tax Department- CPC, Post Bag No. 1, Electronic City Post Office, Bangalore- 560100, Karnataka. അയയ്ക്കുന്ന ITR V ല്‍ ഒപ്പിടാന്‍ മറക്കരുത്. ഒപ്പില്ലാത്തവ സ്വീകരിക്കപ്പെടില്ല. ഒരു സ്ഥാപനത്തിലെ എല്ലാ ജീവനക്കാരുടേയും ITR Vകള്‍
ഒരു കവറിലിട്ട് അയക്കുകയുമാകാം.
E-Filingല്‍ തെറ്റുകള്‍ കണ്ടെത്തിയാല്‍
ഇ-ഫയലിങ്ങിനിടെ സബ്മിറ്റ് ചെയ്ത ഇ-റിട്ടേണില്‍ തെറ്റുകള്‍ കണ്ടെത്തിയാല്‍ വിഷമിക്കേണ്ടതില്ല. മുകളില്‍ പറഞ്ഞ അതേ സ്റ്റെപ്പുകള്‍ പ്രകാരം കൃത്യമായ വിവരങ്ങള്‍ നല്‍കിക്കൊണ്ട് ഒരിക്കല്‍ കൂടി റിട്ടേണ്‍ സമര്‍പ്പിക്കാം. ഇപ്രകാരം രണ്ടാംവട്ടം ഇ-ഫയലിങ് നടത്തുകയാണെങ്കില്‍ ഒരു കാര്യം ശ്രദ്ധിക്കേണ്ടതുണ്ട്. ഇതില്‍ രണ്ടാമത്തെ ടാബായ Personal Informationല്‍ Filing Status എന്നതിനു താഴെ കീഴില്‍ A21 എന്ന കോളമായ Return filed under section[Pl see Form Instruction] എന്ന കോളത്തിന് നേരെ Revised 139(5) എന്ന് സെലക്ട് ചെയ്യണം. തുടര്‍ന്ന് സ്റ്റെപ്പുകളെല്ലാം പൂര്‍ത്തിയാക്കി സബ്മിറ്റ് ചെയ്ത് ലഭിക്കുന്ന ITR-V മാത്രം മേല്‍പ്പറഞ്ഞ ബാംഗ്ലൂര്‍ വിലാസത്തിലേക്ക് അയച്ചാല്‍ മതി. ആദ്യത്തേത് അയക്കേണ്ടതില്ല.
കടപ്പാട്...മാത്സ്ബ്ലോഗ്
Monday, July 14, 2014
പ്രീമെട്രിക് സ്കോളര്‍ഷിപ്പ് (ന്യൂനപക്ഷ വിഭാഗം)-2014-15
ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കുള്ള പ്രീമെട്രിക് സ്കോളര്‍ഷിപ്പിന് ഈ വര്‍ഷത്തെ അപേക്ഷ ക്ഷണിച്ചു.അനുവദിക്കുന്ന തുക, നേരിട്ട് കുട്ടിയുടെ അക്കൗണ്ടിലേക്ക് എത്തുന്നുവെന്നുള്ളതാണ് ഇത്തവണത്തെ പ്രത്യേകത.
കേരളത്തിലെ വിദ്യാലയങ്ങളില്‍ 1 മുതല്‍ 10 വരെ ക്ലാസുകളില്‍ പഠിക്കുന്ന
മുസ്ലീം, ക്രിസ്ത്യന്‍, സിഖ്, ബുദ്ധിസ്റ്റ്, പാഴ്സി, ജൈന്‍ എന്നീ ന്യൂനപക്ഷ
മത വിഭാഗങ്ങളില്‍പെടുന്ന വിദ്യാര്‍ത്ഥികള്‍ക്കാണ് ന്യൂനപക്ഷ പ്രീമെട്രിക്
സ്കോളര്‍ഷിപ്പിന് വേണ്ടി അപേക്ഷിക്കാന്‍ കഴിയുക. അപേക്ഷകര്‍ക്ക് കഴിഞ്ഞ
വര്‍ഷത്തെ വാര്‍ഷിക പരീക്ഷയില്‍ 50 ശതമാനമോ അതില്‍ കൂടുതലോ
മാര്‍ക്ക്/ഗ്രേഡ് നേടിയിരിക്കണം. മാത്രമല്ല, അപേക്ഷകരുടെ കുടുംബാംഗങ്ങളുടെ
വാര്‍ഷിക വരുമാനം ഒരു ലക്ഷം രൂപയ്ക്ക് മുകളിലാകരുതെന്നും നിബന്ധനയുണ്ട്.
അപേക്ഷകര്‍ ഈ വര്‍ഷം ഒന്നാം സ്റ്റാന്റേര്‍ഡില്‍ പഠിക്കുന്ന
വിദ്യാര്‍ത്ഥികളാണെങ്കില്‍ മാര്‍ക്കോ ഗ്രേഡോ ബാധകമല്ല. 2014 ജൂലൈ 31 വരെ
അപേക്ഷിക്കാം. 2014-2015 ലേക്കുള്ള ന്യൂനപക്ഷ വിഭാഗം പ്രീമെട്രിക് സ്കോളര്‍ഷിപ്പിനുള്ള N2/21836/2014/DPI നമ്പര്‍ അപേക്ഷാഫോറത്തില്‍ മാത്രമേ അപേക്ഷ സമര്‍പ്പിക്കുവാന്‍ പാടുള്ളു.
വരുമാനം, മതം എന്നിവയെ സംബന്ധിക്കുന്ന സത്യവാങ് മൂലം വെള്ളപ്പേപ്പറില്‍
എഴുതി നല്‍കിയാല്‍ മതി. കുട്ടികളില്‍ നിന്നും അപേക്ഷകള്‍ സ്വീകരിച്ച്
ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കുള്ള പ്രീമെട്രിക് സ്കോളര്‍ഷിപ്പ് സൈറ്റിലേക്ക്
സ്ക്കൂളുകളില്‍ നിന്നു ഡാറ്റാ എന്‍ട്രി നടത്താനാണ്
നിര്‍ദ്ദേശിച്ചിരിക്കുന്നത്. ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കുള്ള പ്രീമെട്രിക്
സ്കോളര്‍ഷിപ്പിന് അപേക്ഷിക്കുന്നതിനും ഡാറ്റാ എന്‍ട്രി നടത്തുന്നതിനേയും
കുറിച്ച് ചുവടെ വിശദീകരിച്ചിരിക്കുന്നു.
അപേക്ഷ എങ്ങനെ?
അപേക്ഷകള്‍ സ്ക്കൂളില്‍ സ്വീകരിക്കുമ്പോള്‍
അപേക്ഷകള്‍ ലഭിക്കുന്ന മുറയ്ക്ക് എന്റര്‍ ചെയ്യുന്നത് ഓണ്‍ലൈന്‍ ട്രാഫിക് പ്രശ്നങ്ങള്‍ ഒഴിവാക്കുന്നതിന് ഉപകരിക്കും. എന്‍ട്രി കഴിഞ്ഞതിനു ശേഷം അപേക്ഷകള്‍ സ്ക്കൂളില്‍ത്തന്നെയാണ് സൂക്ഷിക്കേണ്ടത്. വെരിഫൈ ചെയ്ത ശേഷം സൈറ്റില്‍ നിന്നും അപേക്ഷകളുടെ ക്രോഡീകരിച്ച ലിസ്റ്റ് പ്രിന്റെടുത്ത് അതത് വിദ്യാഭ്യാസ ഓഫീസര്‍മാര്‍ക്ക് സമര്‍പ്പിക്കണം. മേല്‍പ്പറഞ്ഞവയുടെയെല്ലാം വിശദാംശങ്ങള്‍ വിവിധ സര്‍ക്കുലറുകളിലായി ചുവടെയുണ്ട്. അതെല്ലാം വിശദമായി വായിച്ചു നോക്കിയതിനു ശേഷം ഡാറ്റാ എന്‍ട്രി ആരംഭിക്കാം.
പ്രധാനപ്പെട്ട സര്‍ക്കുലറുകള്‍
INSTRUCTION – FOR APPLICANTS
INSTRUCTION – FOR SCHOOLS
APPLICATION FORM
Declaration FORM
PRE-MATRIC SCHOLARSHIP (Minority) – SITE
ഒരിക്കല്‍ക്കൂടി പറയട്ടെ, അപേക്ഷ സമര്‍പ്പിക്കുന്നതിനുമുമ്പ് മുകളില്‍ നല്‍കിയിരിക്കുന്ന സര്‍ക്കുലറുകള്‍ കൃത്യമായി പരിശോധിക്കുക. സംശയങ്ങള്‍ കമന്റിലൂടെ ചോദിക്കുമല്ലോ.
കഴിഞ്ഞ വര്‍ഷം ന്യൂനപക്ഷ പ്രീമെട്രിക്ക് സ്‌കോളര്‍ഷിപ്പിന് അര്‍ഹരായ കുട്ടികളുടെ വിവരങ്ങള്‍ ഇവിടെ കാണാം..
Beneficiaries List 2013-14 : D.E.O Wise - School Wise
അപേക്ഷ എങ്ങനെ?
- സര്‍ക്കാര്‍, എയ്ഡഡ്, സര്‍ക്കാര്‍ അംഗീകൃത അണ്‍ എയ്ഡഡ് , അഫിലിയേഷനുള്ള സി.ബി.എസ്.ഇ/ഐ.സി.എസ്.ഇ സ്ക്കൂളുകളിലെ ഒന്നു മുതല്‍ പത്തു വരെ ക്ലാസുകളില്‍ പഠിക്കുന്ന മുസ്ലീം, ക്രിസ്ത്യന്‍, സിഖ്, ബുദ്ധിസ്റ്റ്, പാഴ്സി, ജൈന്‍ എന്നീ ന്യൂനപക്ഷ മത വിഭാഗങ്ങളില്‍പ്പെട്ട കുട്ടികളാണ് ന്യൂനപക്ഷ വിഭാഗം പ്രീമെട്രിക് സ്കോളര്‍ഷിപ്പ് സ്കീമില്‍ അപേക്ഷ സമര്‍പ്പിക്കേണ്ടത്.
- മുന്‍വര്‍ഷങ്ങില്‍ അപേക്ഷിച്ചവരും 2014-2015 ലേക്ക് അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്.
- 2014-2015 ലേക്കുള്ള ന്യൂനപക്ഷ വിഭാഗം പ്രീമെട്രിക് സ്കോളര്‍ഷിപ്പിനുള്ള N2/21836/2014/DPI നമ്പര്‍ അപേക്ഷാഫോറത്തില്‍ മാത്രമേ അപേക്ഷ സമര്‍പ്പിക്കുവാന്‍ പാടുള്ളു.
- അപേക്ഷാഫോറം പൂരിപ്പിക്കുന്നതിനു മുമ്പായി നിര്‍ദ്ദേശങ്ങള്‍ ശ്രദ്ധയോടെ വായിക്കേണ്ടതാണ്
- മുന്‍വര്‍ഷം ന്യൂനപക്ഷ വിഭാഗം പ്രീ-മെട്രിക് സ്കോളര്‍ഷിപ്പ് തുക ലഭിച്ച വിദ്യാര്‍ത്ഥികള്‍ നിര്‍ബന്ധമായും അപേക്ഷയിലെ RENEWAL കോളം മാര്‍ക്ക് ചെയ്യേണ്ടതാണ്.
- അപേക്ഷകള്‍ പൂരിപ്പിക്കുന്നതിന് അധ്യാപകരുടേയോ പ്രഥമാധ്യാപകന്റേയോ സേവനം ആവശ്യമെങ്കില്‍ സ്വീകരിക്കാവുന്നതാണ്.
- അപേക്ഷയിലെ Part-I പൂരിപ്പിക്കേണ്ടതും നിശ്ചിത കോളത്തില്‍ സ്വയം സാക്ഷ്യപ്പെടുത്തിയ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ പതിച്ച്, രക്ഷകര്‍ത്താവിന്റെ വാര്‍ഷിക വരുമാനം (സ്വയം തൊഴിലില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ സ്വയം സാക്ഷ്യപ്പെടുത്തിയ സത്യവാങ്മൂലവും, ഉദ്യോഗമുള്ളവര്‍ അതാത് സ്ഥാപനം നല്‍കുന്ന സര്‍ട്ടിഫിക്കറ്റും സമര്‍പ്പിക്കേണ്ടതാണ്), കുട്ടിയുടെ മതം തെളിയിക്കുന്നതിനു സ്വയം തയ്യാറാക്കിയ സത്യവാങ്മൂലത്തിനൊപ്പം, ഒപ്പ് രേഖപ്പെടുത്തി ബന്ധപ്പെട്ട സ്ക്കൂളധികാരിക്ക് നിശ്ചിത തീയതിക്കുള്ളില്‍ സമര്‍പ്പിക്കേണ്ടതാണ്. (വാര്‍ഷിക വരുമാനം, മതം എന്നിവ തെളിയിക്കുന്നതിനുള്ള മാതൃക അപേക്ഷാഫോറത്തിന്റെ അവസാനഭാഗത്ത് ചേര്‍ത്തിട്ടുണ്ട്. സത്യവാങ്മൂലം സ്വയം സാക്ഷ്യപ്പെടുത്തിയാല്‍ മതിയാകും. മുദ്രപ്പത്രം ആവശ്യമില്ല
- സ്ക്കൂള്‍ രേഖയിലുള്ള ജനനത്തീയതിയാണ് അപേക്ഷയില്‍ രേഖപ്പെടുത്തേണ്ടത്. (ആവശ്യമെങ്കില്‍ അധ്യാപകരുടെ സഹായം തേടേണ്ടതാണ്)
- എല്ലാ അപേക്ഷകരും അപേക്ഷാഫോറത്തിലെ നിര്‍ദ്ദിഷ്ട കോളങ്ങളില്‍ ദേശസാല്‍കൃത, ഷെഡ്യൂള്‍ഡ് ബാങ്കുകളില്‍ നിന്നും ലഭിച്ച, വിദ്യാര്‍ത്ഥിയുടേയോ, വിദ്യാര്‍ത്ഥിയുടേയും രക്ഷകര്‍ത്താവിന്റേയും പേരിലുള്ളതോ ആയ ബാങ്ക് അക്കൗണ്ട് നമ്പര്‍, ഐ.എഫ്.എസ്.സി കോഡ്, ബാങ്കിന്റെ പേര് തുടങ്ങിയ വിവരങ്ങള്‍ രേഖപ്പെടുത്തേണ്ടതാണ്.
- അപേക്ഷയില്‍ കുട്ടികള്‍ നിര്‍ബന്ധമായും ഒപ്പിട്ടിരിക്കണം. ഒന്നു മുതല്‍ അഞ്ചു വരെ ക്ലാസുകളില്‍ പഠിക്കുന്ന കുട്ടികളുടെ രക്ഷകര്‍ത്താക്കള്‍ അപേക്ഷയില്‍ ഒപ്പിട്ടിരിക്കേണ്ടതാണ്.
- ഒരു കുടുംബത്തിലെ പരമാവധി രണ്ട് കുട്ടികള്‍ക്ക് മാത്രമേ പ്രീമെട്രിക് സ്കോളര്‍ഷിപ്പിന് അര്‍ഹതയുണ്ടായിരിക്കുകയുള്ളു
- അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 31/7/2014 ആണ്
- അപൂര്‍ണവും അവസാനതീയതിക്കു ശേഷം ലഭിക്കുന്നതുമായ അപേക്ഷകള്‍ പരിഗണിക്കുന്നതല്ല.
അപേക്ഷകള്‍ സ്ക്കൂളില്‍ സ്വീകരിക്കുമ്പോള്‍
- സര്‍ക്കാര്‍, എയ്ഡഡ്, സര്‍ക്കാര്‍ അംഗീകൃത അണ്‍ എയ്ഡഡ് , അഫിലിയേഷനുള്ള സി.ബി.എസ്.ഇ/ഐ.സി.എസ്.ഇ സ്ക്കൂളുകളിലെ ഒന്നു മുതല്‍ പത്തു വരെ ക്ലാസുകളില്‍ പഠിക്കുന്ന മുസ്ലീം, ക്രിസ്ത്യന്‍, സിഖ്, ബുദ്ധിസ്റ്റ്, പാഴ്സി, ജൈന്‍ എന്നീ ന്യൂനപക്ഷ മത വിഭാഗങ്ങളില്‍പ്പെട്ട കുട്ടികളാണ് ന്യൂനപക്ഷ വിഭാഗം പ്രീമെട്രിക് സ്കോളര്‍ഷിപ്പ് സ്കീമില്‍ അപേക്ഷ സമര്‍പ്പിക്കാന്‍ അര്‍ഹതയുള്ളത്.
- രക്ഷകര്‍ത്താക്കളുടെ വാര്‍ഷികവരുമാനം ഒരു ലക്ഷം രൂപ വരെയുള്ളവരും മുന്‍വാര്‍ഷിക പരീക്ഷയില്‍ 50 ശതമാനമോ അതില്‍ കൂടുതലോ മാര്‍ക്ക്/ ഗ്രേഡ് കരസ്ഥമാക്കിയ കുട്ടികള്‍ക്കാണ് അപേക്ഷ സമര്‍പ്പിക്കാന്‍ അര്‍ഹതയുള്ളത്. എന്നാല്‍ ഒന്നാം ക്ലാസിലെ കുട്ടികള്‍ക്ക് മാര്‍ക്ക് നിബന്ധന ബാധകമല്ല..
- ഒരു കുടുംബത്തിലെ പരമാവധി രണ്ടു കുട്ടികള്‍ക്ക് മാത്രമേ പ്രീമെട്രിക് സ്കോളര്‍ഷിപ്പിന് അര്‍ഹതയുള്ളു.
- അപേക്ഷയോടൊപ്പം കുട്ടിയുടെ മതം തെളിയിക്കുന്നതിന് സ്വയം സാക്ഷ്യപ്പെടുത്തിയ സത്യവാങ് മൂലവും, രക്ഷകര്‍ത്താവിന്റെ വരുമാനം തെളിയിക്കുന്നതിന്, സ്വയം തൊഴിലില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ സ്വംയം സാക്ഷ്യപ്പെടുത്തിയ സത്യവാങ് മൂലവും, ഉദ്യോഗമുള്ളവര്‍ അതത് സ്ഥാപനം നല്‍കുന്ന വരുമാന സര്‍ട്ടിഫിക്കറ്റും ഹാജരാക്കിയിട്ടുണ്ടെന്ന് ഉറപ്പു വരുത്തേണ്ടതാണ്. (വരുമാനം, മതം എന്നിവ തെളിയിക്കുന്ന സത്യവാങ് മൂലങ്ങള്‍ സ്വയം സാക്ഷ്യപ്പെടുത്തിയാല്‍ മതിയാകും. മുദ്രപ്പത്രം ആവശ്യമില്ല.
- മുസ്ലീം/നാടാര്‍ സ്കോളര്‍ഷിപ്പ്, പ്രീമെട്രിക് സ്കോളര്‍ഷിപ്പ് (ന്യൂനപക്ഷവിഭാഗം), പ്രിമെട്രിക് സ്കോളര്‍ഷിപ്പ് (ഒബിസി വിഭാഗം) തുടങ്ങിയ സ്കോളര്‍ഷിപ്പുകളില്‍ (മതാടിസ്ഥാനത്തില്‍ അനുവദിക്കുന്നവ) ഏതെങ്കിലും ഒരു സ്കോളര്‍ഷിപ്പ് തുകയേ വിദ്യാര്‍ത്ഥി സ്വീകരിക്കാവൂ. ഇവയില്‍ ആദ്യം സ്വീകരിക്കുന്ന സ്കോളര്‍ഷിപ്പ് തുകയ്ക്ക് മാത്രമേ കുട്ടിക്ക് അര്‍ഹതയുണ്ടായിരിക്കുകയുള്ളൂ എന്ന വിവരം പ്രധാനാധ്യാപകര്‍ നിര്‍ബന്ധമായും സ്ക്കൂള്‍ അസംബ്ലി വഴി കുട്ടികളെ അറിയിച്ചിരിക്കേണ്ടതാണ്.
- പ്രീമെട്രിക് സ്കോളര്‍ഷിപ്പ് (ന്യൂനപക്ഷ വിഭാഗം) പദ്ധതി പ്രകാരം ലഭ്യമാകുന്ന അപേക്ഷകളിലെ വരുമാനം, മതം, മാര്‍ക്ക്/ഗ്രേഡ് എന്നിവയുടെ കൃത്യത ബന്ധപ്പെട്ട സ്ക്കൂള്‍ അധികാരി ക്ലാസ് അധ്യാപകരുടെ സഹായത്തോടെ പരിശോധിച്ച് ഉറപ്പുവരുത്തേണ്ടതാണ്. സ്ക്കൂള്‍ മാറിയിട്ടുള്ള അപേക്ഷകരുടെ മാര്‍ക്ക്/ഗ്രേഡ്, സ്റ്റാറ്റസ് (റിന്യൂവല്‍/ഫ്രഷ്) എന്നിവ മുമ്പ് പഠിച്ചിരുന്ന സ്ക്കൂളില്‍ നിന്നും നല്‍കിയ സര്‍ട്ടിഫിക്കറ്റുമായി ഒത്തുനോക്കി ഉറപ്പ് വരുത്തേണ്ടതാണ്
- അപേക്ഷകള്‍ പൂരിപ്പിക്കുന്നതിന് അധ്യാപകരും പ്രധാനാധ്യാപകരും വിദ്യാര്‍ത്ഥികള്‍ക്ക് ആവശ്യമായ സഹായം നല്‍കേണ്ടതാണ്. വിദ്യാര്‍ത്ഥികള്‍ സമര്‍പ്പിക്കുന്ന അപേക്ഷകളില്‍ ഏതെങ്കിലും തെറ്റുകള്‍ കണ്ടെത്തിയാല്‍ ആയത് ശരിപ്പെടുത്തി വാങ്ങുന്നതിനും അപക്ഷയില്‍ പറയുന്ന കാര്യങ്ങള്‍ ശരിയാണെന്ന് ഉറപ്പുവരുത്തുന്നതിനും ക്ലാസ് അധ്യാപകര്‍ പ്രധാനാധ്യാപകരെ സഹായിക്കേണ്ടതാണ്.
- മുന്‍വര്‍ഷം പ്രീമെട്രിക് സ്കോളര്‍ഷിപ്പ് (ന്യൂനപക്ഷം) തുക ലഭിച്ച വിദ്യാര്‍ത്ഥികള്‍ ഹാജരാക്കുന്ന അപേക്ഷയില്‍ RENEWAL കോളം മാര്‍ക്ക് ചെയ്തിട്ടുണ്ടെന്ന് ഉറപ്പ് വരുത്തേണ്ടതാണ്.
- N2/21836/2014/DPI നമ്പര്‍ അപേക്ഷാഫോറത്തിലുള്ള പൂരിപ്പിച്ച അപേക്ഷകള്‍ മാത്രമേ സ്വീകരിക്കാവൂ. UID Number ലഭിച്ചിട്ടുള്ളവര്‍ക്ക് ടി നമ്പര്‍ രേഖപ്പെടുത്താവുന്നതാണ്.
- സ്കോളര്‍ഷിപ്പിന് അര്‍ഹത നേടുന്ന കുട്ടികളുടെ തുക, DBT (Direct Benefit Transfer) ആയി ബാങ്ക് അക്കൗണ്ടിലൂടെ നല്‍കുന്നതിനാണ് വിദ്യാഭ്യാസവകുപ്പ് തീരുമാനിച്ചിട്ടുള്ളത് എന്നതിനാല്‍, ഷെഡ്യൂള്‍ഡ്/കോമേഴ്സ്യല്‍ ബാങ്കുകളില്‍ നിന്നും ലഭ്യമാകുന്ന കുട്ടിയുടേയോ/കുട്ടിയുടേയും രക്ഷകര്‍ത്താവിന്റേയും പേരിലുള്ളതോ ആയ ബാങ്ക് അക്കൗണ്ട് നമ്പര്‍/ജോയിന്റ് ബാങ്ക് അക്കൗണ്ട് നമ്പര്‍, IFSC Code, ബാങ്കിന്റെ പേര്, ശാഖ പ്രവര്‍ത്തിക്കുന്ന സ്ഥലം എന്നീ വിവരങ്ങള്‍ അപേക്ഷയിലെ നിര്‍ദ്ദിഷ്ട കോളങ്ങളില്‍ രേഖപ്പെടുത്തേണ്ടതാണ്.
- അപേക്ഷ ഹാജരാക്കേണ്ട അവസാന തീയതിയ്ക്കു ശേഷവും, ബാങ്കുകളില്‍ അക്കൗണ്ട തുടങ്ങാവുന്നതും ടി വിവരങ്ങള്‍ പ്രഥമാധ്യാപകന്‍ മുഖേന സമ്പൂര്‍ണയില്‍ അപ്ലോഡ് ചെയ്യാവുന്നതുമാണ്.
- 2014-2015 ലെ അപേക്ഷ രണ്ട് പാര്‍ട്ടുകളായിട്ടാണ് രൂപപ്പെടുത്തിയിട്ടുള്ളത്. അതിലെ ചാര്‍ട്ട് രണ്ട് സ്ക്കൂള്‍ അധികാരി ക്ലാസ് അധ്യാപകരുടെ സഹായത്തോടെ പൂരിപ്പിച്ച് സര്‍ട്ടിഫിക്കറ്റ് രേഖപ്പെടുത്തുവാന്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.
- രണ്ട് പാര്‍ട്ടുകളും പൂരിപ്പിച്ച ശേഷം ബന്ധപ്പെട്ട സ്ക്കൂള്‍ അധികാരിയുടെ ചുമതലയില്‍ ടി അപേക്ഷകള്‍ എന്ന വെബ്സൈറ്റില്‍ ഓണ്‍ലൈന്‍ വഴി അപ്ലോഡ് ചെയ്യേണ്ടതാണ്. വിവരങ്ങള്‍ കമ്പ്യൂട്ടറില്‍ രേഖപ്പെടുത്തിക്കഴിഞ്ഞാല്‍ വെരിഫൈഡ് ബട്ടണ്‍ അമര്‍ത്താന്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.
- അപേക്ഷകള്‍ 25-6-2014 മുതല്‍ ഓണ്‍ലൈനായി ഡി.പി.ഐക്ക് സമര്‍പ്പിക്കേണ്ടതാണ്. അപേക്ഷകള്‍ ലഭിക്കുന്ന മുറയ്ക്ക് ഇക്കാര്യം ചെയ്യാവുന്നതും, 05/08/2014 നു മുമ്പായി പൂര്‍ത്തീകരിക്കേണ്ടതുമാണ്. അപേക്ഷകള്‍ ഓണ്‍ലൈന്‍ ചെയ്യുന്നതിന് ചെലവാകുന്ന തുക അപേക്ഷയൊന്നിന് ഒരു രൂപാ നിരക്കില്‍ ഹെഡ്മാസ്റ്റര്‍ക്ക് നല്‍കുന്നതാണ്.
- ഇന്റര്‍നെറ്റ് സൗകര്യമില്ലാത്ത സ്ക്കൂള്‍ അധികാരികള്‍ അടുത്തുള്ള സര്‍ക്കാര്‍/എയ്ഡഡ് ഹൈസ്ക്കൂളുകളുടെ സഹായത്തോടെ വേണം അപേക്ഷകള്‍ ഓണ്‍ലൈന്‍ ചെയ്യേണ്ടത്.
- എല്ലാ ഹൈസ്ക്കൂളുകളിലും ഇന്റര്‍നെറ്റ് സൗകര്യമുള്ളതിനാല്‍ ടി സ്ക്കൂളിലെ കുട്ടികള്‍ക്ക് സ്കൂള്‍ അധികാരി പരിശോധിച്ച് ഉറപ്പു വരുത്തിയ അപേക്ഷ ക്ലാസ് അധ്യാപകന്റെ മേല്‍നോട്ടത്തില്‍ ഓണ്‍ലൈന്‍ ചെയ്യാവുന്നതാണ്.
- സ്വീകരിച്ച അപേക്ഷകള്‍ ഓണ്‍ലൈന്‍ ചെയ്യുന്ന മുറയ്ക്ക് കമ്പ്യൂട്ടര്‍ ജനറേറ്റ് ചെയ്യുന്ന ആപ്ലിക്കേഷന്‍ നമ്പര്‍ അപേക്ഷയുടെ മുകള്‍ഭാഗത്ത് രേഖപ്പെടുത്തേണ്ടതും ആയത് അപേക്ഷകന് നല്‍കേണ്ടതുമാണ്. തുടര്‍ന്നുള്ള സ്കോളര്‍ഷിപ്പ് സംബന്ധമായ അന്വേഷണങ്ങള്‍ക്ക് പ്രസ്തുത ആപ്ലിക്കേഷന്‍ നമ്പര്‍ ആവശ്യമാണ്.
- സര്‍ക്കാര്‍,എയ്ഡഡ് സ്ക്കൂളുകളില്‍ ലഭിക്കുന്ന അപേക്ഷകള്‍ ഓണ്‍ലൈന്‍ ചെയ്തതിനു ശേഷം അതാത് സ്ക്കൂളുകളില്‍ സൂക്ഷിക്കേണ്ടതും, കമ്പ്യൂട്ടറില്‍ നിന്നും ലഭിക്കുന്ന ആകെ അപേക്ഷകളുടെ ക്രോഡീകരിച്ച ലിസ്റ്റ് ജില്ലാ/ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍മാര്‍ക്ക് (എല്‍.പി/യുപി സ്റ്റാറ്റസുള്ള സ്ക്കൂളുകള്‍ ഉപജീല്ലാ വിദ്യാഭ്യാസ ഓഫീസര്‍ക്കും, ഹൈസ്ക്കൂള്‍ സ്റ്റാറ്റസുള്ള സ്ക്കൂളുകള്‍ ഡി.ഇ.ഒക്കും) 5.8.2014 ന് സമര്‍പ്പിക്കേമടതുമാണ്. സര്‍ക്കാര്‍, എയ്ഡഡ് സ്ക്കൂളുകളില്‍ ലഭിക്കുന്ന അപേക്ഷകളുടെ പൂര്‍ണ ഉത്തരവാദിത്വം അതാത് സ്ക്കൂള്‍ അധികാരികള്‍ക്കായിരിക്കും
- അംഗീകൃത അണ്‍ എയ്ഡഡ് ഹൈസ്ക്കൂള്‍ , അഫിലേയഷനുള്ള സി.ബി.എസ്.ഇ/ഐ.സി.എസ്.ഇ. എന്നീ സ്ക്കൂളുകളിലെ അപേക്ഷകള്‍ നിശ്ചിത തീയതിക്കുള്ളില്‍ ഓണ്‍ലൈന്‍ ചെയ്തതിനു ശേഷം. ബന്ധപ്പെട്ട അപേക്ഷകളും ആയതിന്റെ ക്രോഡീകരിച്ച ലിസ്റ്റും സൂക്ഷ്മ പരിശോധനയ്ക്കായി ബന്ധപ്പെട്ട ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍മാര്‍ക്ക് 5/8/2014 നുള്ളില്‍ സമര്‍പ്പിക്കേണ്ടതാണ്.
- അംഗീകൃത അണ്‍ എയ്ഡഡ് എല്‍.പി, യു.പി (1 മുതല്‍ 5 വരെ, 5 മുതല്‍ 7 വരെ, 1 മുതല്‍ 7 വരെ) എന്നീ സ്ക്കൂളുകളിലെ അപേക്ഷകള്‍ നിശ്ചിത തീയതിക്കുള്ളില്‍ ഓണ്‍ലൈന്‍ ചെയ്തതിനു ശേഷം ടി അപേക്ഷകളും ക്രോഡീകരിച്ച ലിസ്റ്റും സൂക്ഷ്മ പരിശോധനയ്ക്കായി 5/8/2014 നുള്ളില്‍ ബന്ധപ്പെട്ട ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ക്ക് സമര്‍പ്പിക്കേണ്ടതാണ്.
- മോഡല്‍ റസിഡന്‍ഷ്യല്‍ സ്ക്കൂളുക, എം.ജി.എല്‍.സികള്‍ എന്നീ സ്ഥാപനങ്ങളിലെ അപേക്ഷകള്‍ പൂരിപ്പിച്ച് രക്ഷകര്‍ത്താവിന്റെ വരുമാനം, കുട്ടിയുടെ മതം എന്നിവ തെളിയിക്കുന്ന സത്യവാങ് മൂലത്തോടൊപ്പം ബന്ധപ്പെട്ട ഉപഡില്ലാ വിദ്യാഭ്യാസ ഓഫീസര്‍ക്ക് 31/7/2014 നുള്ളില്‍ സമര്‍പ്പിക്കേണ്ടതാണ്. ഉപജില്ലാവിദ്യാഭ്യാസ ഓഫീസര്‍മാര്‍ ആവശ്യപ്പെടുന്ന രേഖകള്‍ കൃത്യസമയത്ത് ഹാജരാക്കുവാന്‍ ടി സ്ഥാപനമേധാവി പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. എങ്കില്‍ മാത്രമേ അപേക്ഷകള്‍ യഥാസമയം ഓണ്‍ലൈന്‍ ചെയ്യാന്‍ സാധിക്കുകയുള്ളു.
- അവസാന തീയതിക്ക് ശേഷം ലഭിക്കുന്നവയും അപൂര്‍ണമായവയും മാനദണ്ഡങ്ങള്‍ പാലിക്കാതേയും ഹാജരാക്കുന്ന അപേക്ഷകള്‍ യാതൊരു കാരണവശാവും പരിഗണിക്കേണ്ടതില്ല.
- അപേക്ഷകരില്‍ നിന്നും പൂരിപ്പിച്ച അപേക്ഷകള്‍ 31.7.2014 വൈകുന്നേരം 5 മണി വരെ സ്വീകരിക്കേണ്ടതാണ്.
അപേക്ഷകള്‍ ലഭിക്കുന്ന മുറയ്ക്ക് എന്റര്‍ ചെയ്യുന്നത് ഓണ്‍ലൈന്‍ ട്രാഫിക് പ്രശ്നങ്ങള്‍ ഒഴിവാക്കുന്നതിന് ഉപകരിക്കും. എന്‍ട്രി കഴിഞ്ഞതിനു ശേഷം അപേക്ഷകള്‍ സ്ക്കൂളില്‍ത്തന്നെയാണ് സൂക്ഷിക്കേണ്ടത്. വെരിഫൈ ചെയ്ത ശേഷം സൈറ്റില്‍ നിന്നും അപേക്ഷകളുടെ ക്രോഡീകരിച്ച ലിസ്റ്റ് പ്രിന്റെടുത്ത് അതത് വിദ്യാഭ്യാസ ഓഫീസര്‍മാര്‍ക്ക് സമര്‍പ്പിക്കണം. മേല്‍പ്പറഞ്ഞവയുടെയെല്ലാം വിശദാംശങ്ങള്‍ വിവിധ സര്‍ക്കുലറുകളിലായി ചുവടെയുണ്ട്. അതെല്ലാം വിശദമായി വായിച്ചു നോക്കിയതിനു ശേഷം ഡാറ്റാ എന്‍ട്രി ആരംഭിക്കാം.
പ്രധാനപ്പെട്ട സര്‍ക്കുലറുകള്‍
INSTRUCTION – FOR APPLICANTS
INSTRUCTION – FOR SCHOOLS
APPLICATION FORM
Declaration FORM
PRE-MATRIC SCHOLARSHIP (Minority) – SITE
ഒരിക്കല്‍ക്കൂടി പറയട്ടെ, അപേക്ഷ സമര്‍പ്പിക്കുന്നതിനുമുമ്പ് മുകളില്‍ നല്‍കിയിരിക്കുന്ന സര്‍ക്കുലറുകള്‍ കൃത്യമായി പരിശോധിക്കുക. സംശയങ്ങള്‍ കമന്റിലൂടെ ചോദിക്കുമല്ലോ.
കഴിഞ്ഞ വര്‍ഷം ന്യൂനപക്ഷ പ്രീമെട്രിക്ക് സ്‌കോളര്‍ഷിപ്പിന് അര്‍ഹരായ കുട്ടികളുടെ വിവരങ്ങള്‍ ഇവിടെ കാണാം..
Beneficiaries List 2013-14 : D.E.O Wise - School Wise
Sunday, July 13, 2014
it@school ubundu 12.04.32 bits CD iso image. ഇവിടെ
Thursday, July 10, 2014
Tuesday, July 8, 2014
സ്റ്റാഫ് ഫിക്സേഷന്‍ 2014-2015 നടത്താന്‍ സമര്‍പ്പിക്കേണ്ട റിപ്പോര്‍ട്ടുകള്‍ പ്രിന്റെടുക്കാം. വിശദമായ നിര്‍ദ്ദേശങ്ങളും സൈറ്റ് ലിങ്കും സര്‍ക്കുലറും ചുവടെയുള്ള പോസ്റ്റില്‍
സര്‍ക്കാര്‍, എയ്ഡഡ് സ്ക്കൂളുകളിലെ 2014-2015 അധ്യയന വര്‍ഷത്തെ തസ്തിക
നിര്‍ണയം വിദ്യാര്‍ത്ഥികളുടെ യു.ഐ.ഡി/ഇ.ഐ.ഡി സ്ട്രെങ്ത്തിനെ
അടിസ്ഥാനമാക്കിയാണ് നടക്കുന്നതെന്ന മാര്‍ഗനിര്‍ദ്ദേശം സര്‍ക്കാര്‍
പുറപ്പെടുവിച്ചിട്ടുണ്ടല്ലോ. ഇതിനായി കേരളത്തിലെ എല്ലാ സ്ക്കൂളുകളോടും
തങ്ങളുടെ സ്ക്കൂളുകളിലെ മുഴുവന്‍ വിദ്യാര്‍ത്ഥികളുടേയും വിവരങ്ങള്‍ ജൂലൈ 5
നു മുമ്പായി സമ്പൂര്‍ണയില്‍ ഉള്‍പ്പെടുത്താന്‍ ആവശ്യപ്പെട്ടിരുന്നു.
ജില്ലാടിസ്ഥാനത്തില്‍ ജൂലൈ 8,9,10 എന്നീ ദിവസങ്ങള്‍ക്കുള്ളില്‍
സമ്പൂര്‍ണയില്‍ നിന്ന് ആറാം പ്രവൃത്തി ദിവസത്തെ കുട്ടികളുടെ എണ്ണം
പ്രിന്റൗട്ട് എടുത്ത് വിദ്യാഭ്യാസ ഓഫീസുകളില്‍ എത്തിക്കേണ്ട ഒരു ജോലി കൂടി
പ്രഥമാധ്യാപകര്‍ക്കു മുന്നില്‍ അവശേഷിക്കുന്നു. ഇതേക്കുറിച്ച് ചുവടെ
വിശദീകരിച്ചിരിക്കുന്നു.
തസ്തിക നിര്‍ണയം 2014-2015 നു വേണ്ടി പ്രഥമാധ്യാപകര്‍ എ.ഇ.ഒ/ഡി.ഇ.ഒ ഓഫീസുകളില്‍ നല്‍കേണ്ട പ്രിന്റൗട്ടുകള്‍
NB:- മേല്‍പ്പറഞ്ഞ സര്‍ക്കുലര്‍ വായിച്ചു നോക്കിയതിനു ശേഷം മാത്രം റിപ്പോര്‍ട്ടുകള്‍ പ്രിന്റെടുക്കുക.
കടപ്പാട്:-http://mathematicsschool.blogspot.in
- ആറാം പ്രവൃത്തിദിവസത്തെ കണക്കുകള്‍ ശേഖരിക്കുന്നതിനു വേണ്ടി ഐടി@സ്ക്കൂള്‍ തയ്യാറാക്കിയിട്ടുള്ള Sixth Working day Statement സൈറ്റില്‍ പ്രവേശിച്ച് സമ്പൂര്‍ണ യൂസര്‍നെയിം, പാസ്വേഡ് എന്നിവ ഉപയോഗിച്ച് ലോഗിന്‍ ചെയ്യുക.
- എ.ഇ.ഒ/ഡി.ഇ.ഒ വെരിഫൈ ചെയ്ത 6th working day Report- Academic Year 2014-15' എന്ന പേജ് ദൃശ്യമാകും. ഇത് സ്ക്കൂളിന്റെ Sixth Working day Strength ന്റെ മാന്വല്‍ കോപ്പിക്ക് കോപ്പിക്ക് (എ.ഇ.ഒ/ഡി.ഇ.ഒ ഓഫീസുകളില്‍ സമര്‍പ്പിച്ചിട്ടുള്ളത്) തുല്യമായിരിക്കും.
- ഇടതുവശത്തെ മെനുവില്‍ കാണുന്ന Report of Sampoorna and Sixth working Day എന്ന ബട്ടണില്‍ ക്ലിക്കു ചെയ്യുക.
- സ്ക്കൂളിലെ ഓരോ ക്ലാസിലേയും ആറാം സാധ്യായദിനത്തിലെ വിദ്യാര്‍ത്ഥികളുടെ എണ്ണം, 'സമ്പൂര്‍ണ'യില്‍ ഇപ്പോള്‍ നിലവിലുള്ള കുട്ടികളുടെ എണ്ണം, യു.ഐ.ഡി/ഇ.ഐ.ഡി നമ്പര്‍ ഉള്ള കുട്ടികളുടെ എണ്ണം മുതലായവ ദൃശ്യമാകും.
- ആറാം സാധ്യായദിനത്തിലെ കുട്ടികളുടെ എണ്ണത്തേക്കാള്‍ 'സമ്പൂര്‍ണ'യിലെ എണ്ണം കൂടുതലാണെങ്കില്‍ ആ ക്ലാസിന്റെ 'Sampoornna Strength'ല്‍ വച്ച് ക്ലിക്കു ചെയ്യുക. അപ്പോള്‍ പ്രസ്തുത ക്ലാസിലെ 'Division Wise Strength' ദൃശ്യമാകും. ഈ പേജില്‍ നിന്നും ആറാം സാധ്യായദിനത്തിനു ശേഷം അഡ്മിഷന്‍ നല്‍കിയ കുട്ടികളുടെ പേരിനു നേരെ അവസാനഭാഗത്തായി കാണുന്ന Remove ബട്ടണ്‍ ക്ലിക്ക് ചെയ്ത് അവരെ താല്‍ക്കാലികമായി Remove ചെയ്യുക. വളരെ ശ്രദ്ധയോടെ വേണം ഇത് ചെയ്യേണ്ടത്. Sixth Working Day യ്ക്കു ശേഷം പ്രവേശിപ്പിച്ച കുട്ടിക്കു പകരം ഒരിക്കലും ആറാം സാധ്യായ ദിനത്തിലുള്ള കുട്ടിയെ തെറ്റായി Remove ചെയ്യരുത്. ഇപ്രകാരം ചെയ്യുന്നതു മൂലം സമ്പൂര്‍ണ സോഫ്റ്റ്വെയറില് നിന്ന് ഈ കുട്ടികളുടെ വിശദാംശങ്ങള്‍ Remove ചെയ്യപ്പെടുകയില്ല. തസ്തിക നിര്‍ണയത്തിന് Belated Admissions കണക്കിലെടുക്കാത്തതിനാല്‍ Sixth Working Strength ഉം Sampoorna Strength ഉം തുല്യമാക്കുന്നതിനു വേണ്ടി മാത്രമാണ് ടി removal കൊണ്ട് ലക്ഷ്യമാക്കുന്നത്.
- ഇടതുവശത്തുള്ള മെനുവിലെ Entry Form EID എന്ന ബട്ടണ്‍ ക്ലിക്കു ചെയ്ത് ഓരോ ക്ലാസും division wise സെലക്ട് ചെയ്ത് കുട്ടികളുടെ 28 അക്ക ഇ.ഐ.ഡി ടൈപ്പു ചെയ്ത് ചേര്‍ക്കലാണ് പിന്നീട് ചെയ്യേണ്ട ജോലി. ഇപ്രകാരം ഇ.ഐ.ഡി ടൈപ്പു ചെയ്യുമ്പോള്‍ തെറ്റ് സംഭവിച്ചാല്‍ Edit EID പ്രൊവിഷന്‍ ഉപയോഗിച്ച് തെറ്റ് തിരുത്താവുന്നതാണ്.
- തുടര്‍ന്ന് മെനുവിലെ 'Report of Sampoorna and Sixth Working Day' എന്ന ബട്ടണ്‍ ക്ലിക്ക് ചെയ്ത് ദൃശ്യമാകുന്ന Certificate ലെ വിവരങ്ങള്‍ ശരിയാണെന്ന് പരിശോധിച്ച് Check Box ല്‍ ടിക്' (✓) മാര്‍ക്ക് നല്‍കി 'Certify' ബട്ടണ്‍ ക്ലിക്കു ചെയ്യുക. ഇനി ഈ പേജിന്റെ മുകളില്‍ വലതുവശത്തു കാണുന്ന 'print' ബട്ടണില്‍ ക്ലിക്ക് ചെയ്ത് പ്രിന്റെടുക്കുക. 'School Consolidation Proforma - Academic Year 2014-15' എന്ന പേജിന്റെ പ്രിന്റ് ഇതോടെ ലഭ്യമാകും.
- പിന്നീട്, ഈ പേജിലെ 'Total number of students as per Sampoorna' എന്ന ഫീല്‍ഡില്‍ ക്ലിക്കു ചെയ്ത് Division wise Print എടുക്കാവുന്നതാണ്. സമ്പൂര്‍ണയില്‍ ഏതെങ്കിലും ക്ലാസില്‍ ഡിവിഷനുകള്‍ പല രീതിയില്‍ Enter ചെയ്യപ്പെട്ടിട്ടുണ്ടെങ്കില്‍ (ഉദാ: 5A, A, VA എന്നിങ്ങനെ) പ്രസ്തുത ക്ലാസിലെ, പ്രസ്തുത ഡിവിഷനിലെ കുട്ടികള്‍ വെവ്വേറെ കാണപ്പെട്ടേക്കാം. ഇതിനെ ഒന്നിപ്പിക്കുന്നതിന് 'സമ്പൂര്‍ണ സോഫ്റ്റ്വെയറില്' പ്രവേശിച്ച് ഡിവിഷനുകള്‍ ഒരേ മാതൃകയില്‍ നല്‍കിയതിനുശേഷം, 'Sixth Working Day Statement 2014' സൈറ്റില്‍ പുനഃപ്രവേശിച്ച് മെനുവിലെ 'Sampoorna Sync'ല്‍ ക്ലിക്കു ചെയ്താല്‍ മതിയാകും.
തസ്തിക നിര്‍ണയം 2014-2015 നു വേണ്ടി പ്രഥമാധ്യാപകര്‍ എ.ഇ.ഒ/ഡി.ഇ.ഒ ഓഫീസുകളില്‍ നല്‍കേണ്ട പ്രിന്റൗട്ടുകള്‍
- School Consolidation Proforma - Academic Year 2014-2015 (ഇതില്‍ പ്രധാനാധ്യാപകനും മാനേജറും ഒപ്പിടണം)
- Sixth Working Day Report - Academic Year 2014-2015 (ഇതിലും പ്രഥമാധ്യാപകരും മാനേജരും ഒപ്പിടണം.)
- Class and Division wise Report (ഇതില്‍ പ്രഥമാധ്യാപകനും ബന്ധപ്പെട്ട ക്ലാസ് ടീച്ചറും ഒപ്പിട്ടിരിക്കണം.)
(ആറാം സാധ്യായ ദിനത്തില്‍ റോളില്‍ ഉണ്ടായിരിക്കുയും പിന്നീട് ടി.സി വാങ്ങിപ്പോവുകയും ചെയ്ത വിദ്യാര്‍ത്ഥികളുടെ വിശദാംശങ്ങള്‍ 'Division wise Report'ല്‍ ഉണ്ടാകില്ല. അങ്ങനെയുള്ള കുട്ടികള്‍ ഉണ്ടെങ്കില്‍ അവരുടെ വിശദാംശങ്ങള്‍ ബന്ധപ്പെട്ട 'Division wise Report'ന്റെ അവസാനഭാഗത്ത് പ്രഥമാധ്യാപകന്‍ എഴുതിച്ചേര്‍ത്ത് സാക്ഷ്യപ്പെടുത്തി നല്‍കിയാല്‍ മതിയാകും. റിപ്പോര്‍ട്ടിലെ എല്ലാ കോളങ്ങളും പൂരിപ്പിച്ചിരിക്കണം. കൂടാതെ ടി.സി വാങ്ങിയ തീയതിയും എഴുതണം.) - EID enter ചെയ്ത് പ്രിന്റൗട്ട് എടുക്കുന്ന ജോലി 2014 ജൂലൈ 8,9,10 തീയതികളിലായി താഴെപ്പറയുന്ന ക്രമപ്രകാരം തന്നെ പൂര്‍ത്തിയാക്കണം.
- ജില്ലകള്‍ക്ക് അനുവദിച്ചിട്ടുള്ള തീയതികളിലല്ലാതെ മറ്റു തീയതികളില്‍ രാവിലെ 9 മുതല്‍ വൈകീട്ട് 5 വരെയുള്ള സമയത്ത് ജില്ലയിലെ സ്ക്കൂളുകള്‍ സൈറ്റില്‍ പ്രവേശിക്കരുത്. അമിത ലോഡ് മൂലമുള്ള സെര്‍വര്‍ ജാം ഒഴിവാക്കാനുള്ള ഈ നിര്‍ദ്ദേശം കര്‍ശനമായും പാലിക്കണം.
- പ്രിന്റൗട്ടുകള്‍ എടുത്താല്‍ അവ അന്നു തന്നെ സാക്ഷ്യപ്പെടുത്തി ബന്ധപ്പെട്ട എ.ഇ.ഒ/ഡി.ഇ.ഒമാര്‍ക്ക് നല്‍കുന്നതില്‍ പ്രധാനാധ്യാപകര്‍ വീഴ്ചവരുത്തരുതെന്നും സര്‍ക്കുലറില്‍ പറയുന്നു.
NB:- മേല്‍പ്പറഞ്ഞ സര്‍ക്കുലര്‍ വായിച്ചു നോക്കിയതിനു ശേഷം മാത്രം റിപ്പോര്‍ട്ടുകള്‍ പ്രിന്റെടുക്കുക.
കടപ്പാട്:-http://mathematicsschool.blogspot.in
Subscribe to:
Posts (Atom)
















